KeralaNEWS

കുട്ടികളെ ഉപേക്ഷിച്ച്  കാമുകൻമാരോടൊപ്പം നാടുവിട്ട രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ

തിരുവനന്തപുരം: കുട്ടികളെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം മുങ്ങിയ രണ്ടു സ്ത്രീകളും അവരുടെ കാമുകൻമാരും ഉൾപ്പടെ നാലൂപേർ പോലീസ് പിടിയിലായി.തമിഴ്നാട് കുറ്റാലത്തുള്ള ഒരു റിസോര്‍ട്ടില്‍ നിന്നുമാണ് ഇവർ പിടിയിലായത്.പള്ളിക്കല്‍ സ്വദേശികളും ഭര്‍തൃമതികളുമായ  സ്ത്രീകള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ച് കഴിഞ്ഞ ഡിസംബർ 26-നാണ് കാമുകന്‍മാര്‍ക്കൊപ്പം നാടുവിട്ടത്.

 

ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നര വയസ്സും നാലു വയസ്സും 12 വയസ്സുമുള്ള 3 കുട്ടികളും മറ്റൊരു സ്ത്രീക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു.

 

വര്‍ക്കല രഘുനാഥപുരം ബി എസ് മന്‍സില്‍ ഷൈന്‍ (38) എന്ന് വിളിക്കുന്ന ഷാന്‍, കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് മീനന്ദേത്തില്‍ വീട്ടില്‍ റിയാസ് (34) എന്നിവരാണ്  സ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലായിട്ടുള്ളത്.

Back to top button
error: