Month: January 2022

  • Kerala

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കേസിൽ അപ്പീലിന് പോകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി ഹരിശങ്കർ

    കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്‌പി ഹരിശങ്കർ.ഒരു രീതിയിലും അംഗീകരിക്കാന്‍ പറ്റുന്ന വിധിയല്ല ഇതെന്നും കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്തരത്തിലൊരു വിധി വന്നെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.     ഒരു തരത്തിലും ഈ കേസ് അന്വേഷണ സംഘം വിട്ടുകളയില്ലെന്നും വിധി പരിശോധിച്ച ശേഷം തീര്‍ച്ചയായും അപ്പീല്‍ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും ഈ കേസ് ഇവിടെ അവസാനിക്കുന്നതല്ല. ഒരു തരത്തിലും ഈ കേസ് അന്വേഷണ സംഘം ഇവിടെ വിട്ടുകളയില്ല. വളരെ നല്ല രീതിയില്‍ തെളിവുകളുള്ള കേസാണ് ഇത്. 2014 ല്‍ നടന്ന സംഭവം 2018 ല്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന കാലതാമസം മാത്രമാണ് വന്നത്. പക്ഷേ കൃത്യമായ സാഹചര്യമുണ്ടെങ്കില്‍ അത് കേസിനെ ബാധിക്കില്ല. പേടി, ആശങ്ക ഇതെല്ലാം മൊഴി നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന ഘടകമാണ്. ഇതിലെല്ലാം കൃത്യമായ…

    Read More »
  • India

    ഒമിക്രോൺ: അന്തർസംസ്ഥാന യാത്രയിൽ അറിഞ്ഞിരിക്കേണ്ടത്

    കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ചെറുതല്ലാത്ത ഭീഷണിയാണ് ലോക രാജ്യങ്ങൾക്ക് മുന്നില്‍ ഉയര്‍ത്തുന്നത്.എന്നിരുന്നാലും കൊവിഡ് കാലം പഠിപ്പിച്ച മുന്‍കരുതലുകളും സുരക്ഷാ നടപടികകളും ഒപ്പം യാത്രാ വിലക്കുകളും ഉള്‍പ്പെടെ ചെറുതല്ലാത്ത കരുതലുകള്‍ എല്ലായിടത്തും ഉറപ്പുവരുത്തിയിട്ടുണ്ട്.ഇന്ത്യയിൽ യാത്രാ വിലക്കുകള്‍ പൂര്‍ണ്ണമായും നിലവില്‍ വന്നിട്ടില്ലെങ്കിലും മിക്ക സംസ്ഥാനങ്ങളിലും യാത്രകളില്‍ പല നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്.അതുപോലെ നമ്മൾ യാത്രകള്‍ക്ക് ഒരുങ്ങുമ്പോൾ അത് കൃത്യമായ മുന്‍കരുതലുകളുടെ അടിസ്ഥാനത്തിലാക്കി മാറ്റുകയും വേണം.   ഒമിക്രോണിന്റെ ഈ കാലത്ത് ഏറ്റവും കൂടുതൽ സുരക്ഷിതത്വം നല്കുന്ന  കാര്യം വാക്സിന്‍ സ്വീകരിക്കുക എന്നതു മാത്രമാണ്. വാക്സിന്‍ സ്വീകരിക്കുമ്പോള്‍ നമ്മള്‍ പ്രതിരോധശേഷി നേടുന്നു എന്നതു മാത്രമല്ല, നമ്മള്‍വഴി മറ്റൊരാള്‍ക്ക് രോഗം പകരുന്നത് തടയുകയും ചെയ്യുകയാണ് ചെയ്യുന്നത്. മാത്രമല്ല, വാക്സിന്‍ സ്വീകരിക്കാത്ത ആളുകള്‍ക്ക് മിക്ക സംസ്ഥാനങ്ങളിലും പ്രവേശനം അനുവദിക്കുന്നുമില്ല.വൈറസ് വ്യാപനവും മറ്റ് കാര്യങ്ങളും പരിഗണിച്ച് സര്‍ക്കാര്‍ മിക്കപ്പോഴും യാത്രാ നിര്‍ദ്ദേശങ്ങളും നിബന്ധനകളും പുറത്തിറക്കാറുണ്ട്. ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്കായി പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ ഏര്‍പ്പെടുത്തുമ്പോള്‍ അതിനനുസരിച്ച് യാത്ര പ്ലാന്‍ ചെയ്യുക എന്നത്…

    Read More »
  • NEWS

    നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

    ഭാര്യവീട്ടിലേക്കുള്ള യാത്രാമധ്യ രാത്രി പതിനൊന്നു മണിയോടെയാണ് അപകടം സംഭവിച്ചത്. ചമ്രവട്ടം നരിപ്പറമ്പിൽ വച്ച് ജംഷിർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജംഷിറിനെ നാട്ടുകാർ ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പൊന്നാനി: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പൊന്നാനി പള്ളിപ്പടി സ്വദേശി പുതുപ്പറമ്പിൽ ഇബ്രാഹിമിന്റെ മകൻ ജംഷീർ ആണ് മരിച്ചത്. കൂട്ടായി ഭാര്യവീട്ടിലേക്കുള്ള യാത്രാമധ്യ രാത്രി പതിനൊന്നു മണിയോടെ ചമ്രവട്ടം നരിപ്പറമ്പിൽ വച്ച് ജംഷിർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൂടുതൽ രക്തം വാർന്നു പോയതാണ് മരണകാരണമെന്നാണ് പ്രാമിക നിഗമനം. ഇമ്പിച്ച ബാവ മെമ്മോറിയൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിച്ചിരിക്കുന്ന മൃതദേഹം പൊസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും .

    Read More »
  • Kerala

    ശബരിമലയിൽ മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി

    ശബരിമലയില്‍ മകരവിളക്ക് ദര്‍ശനത്തിന് എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപന്‍. മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഏര്‍പെടുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശന പുണ്യമായി സന്ധ്യയ്ക്ക് മകരവിളക്ക് തെളിയും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്ബലമേട്ടിലെ മകരജ്യോതി തെളിയുക. ഉച്ചയ്ക്ക് 2.29നാണ് മകരസംക്രമ മുഹൂര്‍ത്തം.പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20ന് ശേഷം സന്നിധാനത്തെത്തും. തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും.തുടർന്ന് 6.30നും 6.45നും മധ്യേ ദീപാരാധന.ശേഷമാണ് മകരജ്യോതി, മകരവിളക്ക് ദര്‍ശനം.

    Read More »
  • India

    പീഡനക്കേസ്: ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി; കേസിന്റെ നാൾവഴികൾ

    കോട്ടയം: സഭയെ മാത്രമല്ല, കേരളത്തെ തന്നെ പിടിച്ചുകുലുക്കിയ പീഡനവിവാദത്തിലാണ് ജലന്തര്‍ രൂപത ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ടുകൊണ്ടുള്ള കോടതി വിധി വന്നിരിക്കുന്നത്.കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിൽ കുറവിലങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.  2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീക്കും ബന്ധുക്കൾക്കുമെതിരെ 2018ൽ പരാതി നൽകിയതോടെയാണു സംഭവങ്ങളുടെ തുടക്കം. കന്യാസ്ത്രീയും ബന്ധുക്കളും പീഡനം സംബന്ധിച്ചു പരാതി നൽകുമെന്നുപറഞ്ഞു തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഫ്രാങ്കോ…

    Read More »
  • Kerala

    കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി

      കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍. 2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പറഞ്ഞത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് കേസില്‍ വിധി പറഞ്ഞത്. രാവിലെ 9.30 ഓടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോട്ടയത്ത് കോടതിയിലെത്തിയിരുന്നു. കനത്ത സുരക്ഷയായിരുന്നു കോടതിയില്‍ വിധി പറയുന്നതിന് മുന്നോടിയായി നടപ്പാക്കിയിരുന്നത്. മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പരിശോധിച്ച ശേഷമായിരുന്നു കോടതിയിലേക്ക് കടത്തി വിട്ടത്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ കോടതിയിലെത്തി പരിശോധനകള്‍ നടത്തിയിരുന്നു. സമാനതകളില്ലാത്ത നിയമ പോരാട്ടവും സംഭവ വികാസങ്ങളുമായുരുന്നു കന്യാസ്ത്രീ പീഡന കേസില്‍ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി കന്യാസ്ത്രീകൾ…

    Read More »
  • Kerala

    പല്ല് പുളിപ്പിന്റെ കാരണങ്ങൾ; ഒഴിവാക്കാം പുകവലി,കോള തുടങ്ങിയവ

    പല്ലുപുളിക്കുന്നതിന്റെ കാരണങ്ങള്‍ പലതാണ്. താപം, മര്‍ദ്ദം, സ്പര്‍ശനം, രസം തുടങ്ങി പല്ലിനെ ബാധിക്കുന്ന ഉദ്ദീപനങ്ങളെല്ലാം പല്ലുപുളിപ്പുണ്ടാക്കാം. ഇത്തരം ഉദ്ദീപനങ്ങള്‍ പല്ലിന്റെ ഉള്‍ക്കാമ്പായ ദന്തവസ്തുവിനുള്ളിലെ (ഡെന്റിന്‍) സൂക്ഷ്മ ശൃംഖലയായ ദന്തവസ്തു വ്യൂഹം അഥവാ ഡെന്റിനല്‍ ട്യൂബൂള്‍സിനെ ബാധിക്കുന്നു. ഇത് ട്യൂബൂള്‍സിന്റെ വ്യാസം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ഉദ്ദീപനവസ്തുക്കള്‍ പല്ലിനുള്ളിലേക്ക് കടക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി വേദനയുണ്ടാക്കുന്ന നാഡീവ്യൂഹം ഒരു പ്രത്യേകതരം വേദന പുറപ്പെടുവിക്കുന്നു. ഇത് പുളിപ്പായി അനുഭവപ്പെടുന്നു. പല്ലിന്റെ ഉള്‍ഭാഗത്തെ ദന്തമജ്ജ അഥവാ പള്‍പ്പ് വരെ ദന്തക്ഷയം വ്യാപിക്കുമ്പോഴാണ് ദന്തമജ്ജ വീക്കം (പള്‍പ്പിറ്റിസ്) ഉണ്ടാകുന്നത്. ദന്തക്ഷയം തുടക്കത്തില്‍ ഇനാമല്‍, പീന്നീട് ദന്തവസ്തു, തുടര്‍ന്ന് ദന്തമജ്ജ വരെ എത്തുന്നു. പല്ലിന്റെ ക്രൗണ്‍ ഭാഗത്താണ് പ്രധാനമായും ഇത് സംഭവിക്കുന്നത്. വേരിന്റെ ഭാഗത്താവട്ടെ, ദന്തവസ്തു നശിക്കുമ്പോള്‍ അടിയിലുള്ള സിമന്റ് എന്ന വസ്തു പുറത്തേക്ക് എത്തുന്നു. ഇവയില്‍ കാറ്റേല്‍ക്കുമ്പോഴോ  തണുത്തതും ചൂടുള്ളതുമായ ഭക്ഷണം തട്ടുകയോ ചെയ്യുമ്പോള്‍ അസഹനീയമായ പുളിപ്പ് അനുഭവപ്പെടുന്നു. ദന്തക്ഷയത്തിന് തുടക്കത്തില്‍ത്തന്നെ ദന്തരോഗ വിദഗ്ദ്ധനെ കണ്ട് ശരിയായ ചികിത്സ…

    Read More »
  • India

    സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ല്‍ ത​ല​യോ​ട്ടി​ക​ളും മ​നു​ഷ്യ​എ​ല്ലു​ക​ളും ക​ണ്ടെ​ത്തി

    മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ര്‍​ധ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ല്‍ 11 ത​ല​യോ​ട്ടി​ക​ളും 54 മ​നു​ഷ്യ​എ​ല്ലു​ക​ളും ക​ണ്ടെ​ത്തി. ഇ​വി​ടെ നി​യ​മ​വി​രു​ദ്ധ​മാ​യി ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​ർ രേ​ഖാ ക​ദമിനെയും , ഒ​രു കൂ​ട്ടാ​ളിയെയും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്

    Read More »
  • Kerala

    അറിയാതെ പോകരുത്, താറാവ് മുട്ടയുടെ ഗുണങ്ങൾ

    പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും.അതേപോലെ ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനവും ഒരു താറാവു മുട്ടയില്‍ നിന്ന് ലഭിക്കും.എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിന് സഹായിക്കുന്നത്.   കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും താറാവു മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വൈറ്റമിന്‍ എ. തിമിരം തുടങ്ങിയ പല  പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു മരുന്ന് കൂടിയാണ് താറാവ് മുട്ട.തലച്ചോറിന്റെ ആരോഗ്യത്തിനൂം ഇത് ഏറെ ഉത്തമമാണ്.പ്രത്യേകിച്ചു കുട്ടികള്‍ക്ക്.   ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാൻ ഇതിലെ ഘടകങ്ങള്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി താറാവ് മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിനും വളരെ മികച്ചതാണ്. ഹൃദ്രോഗത്തിനും ക്യാൻസറിനും കാരണമാകുന്നവയെ ഇത് നശിപ്പിക്കുമെന്ന് ​പഠനങ്ങൾ പറയുന്നു.   കോഴിമുട്ടയേക്കാള്‍ ആരോഗ്യദായകരമാണ് താറാവു മുട്ട.ഒരു താറാവ് മുട്ടയിൽ 9 ഗ്രാം പ്രോട്ടീനും ഒരു കോഴിമുട്ടയിൽ…

    Read More »
  • Kerala

    മദ്യലഹരിയിൽ മാതാവിനെ മർദ്ദിച്ച സൈനികൻ അറസ്റ്റിൽ

    ആലപ്പുഴ: മദ്യലഹരിയില്‍ മാതാവിനെ ക്രൂരമായി മർദ്ദിച്ച​ സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു.കരീലക്കുളങ്ങര മുട്ടം ആലക്കോട്ടില്‍ സുബോധിനെയാണ് (37) സഹോദരന്റെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളെ ഹരിപ്പാട് ജുഡീഷ്യന്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് കരീലക്കുളങ്ങര എസ്.ഐ. എ. ഷഫീക്ക് പറഞ്ഞു.കേസി​െന്‍റ എഫ്.ഐ.ആര്‍. റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ സൈന്യത്തിനു കൈമാറുമെന്നും പൊലീസ്​ അറിയിച്ചിട്ടുണ്ട്.   70കാരിയായ ശാരദയെയാണ് മകന്‍ സുബോധ് അതിക്രൂരമായി മര്‍ദിച്ചത്.ഇയാളുടെ സഹോദരൻ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ  പ്രചരിച്ചതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവധിക്ക് നാട്ടിലെത്തിയതായിരുന്നു സുബോധ്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച്‌ വീട്ടിലെത്തിയ അയാള്‍ അമ്മയുടെ വളയും മാലയും ഊരിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതാണ് മര്‍ദനത്തിന് കാരണം.

    Read More »
Back to top button
error: