KeralaNEWS

ബലാത്സംഘ കേസില്‍ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ പാട്ട് കുര്‍ബാന നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

കന്യാസ്ത്രീയെ ബലാത്സംഘം ചെയ്ത കേസില്‍ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ പാട്ട് കുര്‍ബാന നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പ്രാര്‍ത്ഥനക്ക് ശക്തിയുണ്ടെന്ന് ബോധ്യപ്പെട്ടു. സത്യത്തെ സ്‌നേഹിക്കുന്നവര്‍ തന്നോടപ്പമുണ്ടായിരുന്നുവെന്നും ബിഷപ്പ് ഫ്രാങ്കോ പറഞ്ഞു. കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലാണ് ബിഷപ്പ് പാട്ട് കുര്‍ബാന അര്‍പ്പിച്ചത്.

 

Signature-ad

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ ലഡു വിതരണം ചെയ്ത് ആഘോഷിച്ച് അനുകൂലികള്‍. ബിഷപ്പ് കുറ്റവിമുക്തനാകുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് തൃശ്ശൂര്‍ മറ്റത്ത് നിന്നുംവന്ന ബന്ധുക്കള്‍ അറിയിച്ചു. കന്യാസ്ത്രീക്ക് വേണ്ടി കളളക്കഥയുണ്ടാക്കുകയായിരുന്നു. കന്യാസ്ത്രീയെ പിരിച്ചുവിട്ടതില്‍ അവരുടെ ബന്ധുക്കള്‍ ഉണ്ടാക്കിയ കളളക്കഥായാണിതെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ ബന്ധു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: