NEWS

‘നൊണ’ ഇന്ന് വയനാട്ടിൽ ആരംഭിച്ചു

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ്നൊണ.’ നാടക രചനക്ക് നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഹേമന്ത് കുമാർ തിരക്കഥ രചിച്ച് പ്രശസ്ത നാടക സംവിധായകൻ രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്

മീപകാലത്ത് ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നൊണ’ ഇന്ന് വയനാട്ടിൽ ചിത്രീകരണം ആരംഭിച്ചു.

മിസ്റ്റിക്കൽ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജേക്കബ് ഉതുപ്പ് നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നാടക സംവിധായകനായ രാജേഷ് ഇരുളമാണ് സംവിധാനം ചെയ്യുന്നത്.
നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള നാടക സംവിധായകനാണ് രാജേഷ് ഇരുളം. അഞ്ചു പ്രാവശ്യം നാടക രചനക്കുള്ള സംഗീത നാടക അക്കാദമിയുടെ അവാർഡുകൾ കരസ്ഥമാക്കിയ ഹേമന്ത്
കുമാറാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
അപ്പോത്തിക്കരി, കൊത്ത് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുകൂടി
യാണ് ഹേമന്ത് കുമാർ.
നാടകരംഗത്തെ രണ്ടു പ്രതിഭാധനന്മാരുടെ സംഗമം എന്നതും ഈ ചിത്രത്തിൻ്റെ പ്രത്യേകത വർദ്ധിപ്പിക്കുന്നു.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം നാടകരംഗത്തെ പ്രമുഖരും അണിനിരക്കുന്നു.
ഗാനങ്ങൾ- സിബി അമ്പലപ്പുറം,
സംഗീതം- റെജി ഗോപിനാഥ്,
പശ്ചാത്തല സംഗീതം- അനിൽ മാള.
പോൾ ബത്തേരിയാണ് ഛായാഗ്രാഹകൻ.
കലാസംവിധാനം- സുരേഷ് പുൽപ്പള്ളി. സുനിൽ മേച്ചന.
കോസ്റ്റ്യും ഡിസൈൻ- വക്കം മാഹിൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-എം.രമേഷ് കുമാർ.
പ്രൊഡക്ഷൻ കൺട്രോളർ- സന്തോഷ് കുട്ടീസ്.

വാഴൂർ ജോസ്

Back to top button
error: