നിയമ പോരാട്ടം തുടരുമെന്നും കോടതിയിൽ നിന്നും നീതി ലഭിച്ചില്ലെന്നും പരാതിക്കാരിയുടെ സഹപ്രവർത്തകയായ സിസ്റ്റർ അനുപമ. കേസിൽ അപ്പീലിന് പോകും. ഒപ്പം നിന്ന എല്ലാവർക്കും നന്ദിയറിയിക്കുന്നുവെന്നും സിസ്റ്റർ അനുപമ പ്രതികരിച്ചു.
കന്യാസ്ത്രീ നല്കിയ പീഡന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് കോട്ടയം മുന്‍ എസ്പി എസ്. ഹരിശങ്കര്‍. നൂറ് ശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്ന കേസാണിത്. വിധി തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സാക്ഷികളിൽ ഒന്നുപോലും കൂറുമാറിയിട്ടില്ല. എന്നിട്ടും വിധി മറിച്ചായി. ഇന്ത്യയിൽത്തന്നെ വേറിട്ടു നിൽക്കുന്ന വളരെ അസാധാരണമായ കോടതി വിധിയാണിതെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും ഹരിശങ്കർ കൂട്ടിച്ചേർത്തു. കേസന്വേഷണത്തിന് മേല്‍നോട്ടം നല്കിയ ഉദ്യോഗസ്ഥനാണ് ഹരിശങ്കര്‍.