മൂന്നാര്‍: കരടിപ്പാറ വ്യൂ പോയിന്‍റില്‍ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത്.ഷിബിന്‍ അടക്കമുള്ള പതിനേഴ് അംഗ സംഘം രണ്ടു ദിവസമായി കരടിപ്പാറക്ക് സമീപമുള്ള മലയില്‍ ടെന്‍റടിച്ച് കഴിയുകയായിരുന്നു.ഇന്ന് രാവിലെ അടുത്തുള്ള മലയിലേക്ക് ട്രക്കിങ് നടത്തുന്നതിനിടെ കാല്‍ വഴുതി 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.