കാസർകോട്:കാഞ്ഞങ്ങാട് മുത്തനടുക്കത്ത് ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയതിനു പിന്നാലെ ഭര്‍ത്താവ് വീട്ടുവളപ്പില്‍ ജീവനൊടുക്കി.പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിങ് തൊഴിലാളി വിനോദ് (33) ആണ് ശനിയാഴ്ച വൈകിട്ട് തൂങ്ങിമരിച്ചത്. ഭാര്യ നളിനിയെ വ്യാഴാഴ്ച രാത്രി മുതലാണ് കാണാതായത്.തുടർന്ന് ശനിയാഴ്ച രാവിലെ വിനോദ് ബേക്കല്‍ പൊലീസില്‍ പരാതിയും നല്കി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പമാണ് നളിനി ഒളിച്ചോടിയതെന്ന് പൊലീസ് താമസിയാതെ കണ്ടെത്തി.തുടർന്നായിരുന്നു ഇയാൾ വീട്ടുവളപ്പിൽ തൂങ്ങിമരിച്ചത്.