Month: January 2022

  • Kerala

    ആരോഗ്യനില തൃപ്തികരം; മുഖ്യമന്ത്രി 29-ന് മടങ്ങിയെത്തും

    തിരുവനന്തപുരം : അമേരിക്കയില്‍ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി തൃപ്തികരം.ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സ നന്നായി മുന്നോട്ടു പോകുന്നുവെന്നും മുഖ്യമന്ത്രി തന്നെയാണ് അറിയിച്ചത്. ജനുവരി 15നാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത്. തുടര്ചികിത്സയുടെ ഭാഗമായുള്ള പരിശോധനയിലാണ് അദ്ദേഹം. അമേരിക്കയിലെ മിനസോട്ടയിലെ മേയോ ക്ലിനിക്കിലാണു ചികിത്സ.ഈ മാസം 29ന് മുഖ്യമന്ത്രി മടങ്ങിയെത്തും.

    Read More »
  • India

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തശേഷം പുഴയിൽ തള്ളിയിട്ട് കൊന്നു

    ഗ്വാളിയാർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തശേഷം പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റില്‍.മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ജനുവരി 17നായിരുന്നു സംഭവം. കൂട്ടബലാത്സംഗത്തിനു ശേഷം അവശയായ പെണ്‍കുട്ടിയെ ചമ്ബല്‍ പുഴയിലെറിയുകയായിരുന്നു.ബലാത്സംഗ വിവരം പുറത്തറിയാതിരിക്കാനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.പെൺകുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.പെൺകുട്ടിയുടെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല.

    Read More »
  • India

    കനത്ത മഞ്ഞ്; നാനൂറിലധികം ട്രെയിനുകൾ റദ്ദാക്കിയതായി റയിൽവെ

    ന്യൂഡൽഹി: ഉത്തരേന്ത്യയിലെ മോശം കാലാവസ്ഥ ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരിയ്ക്കുകയാണ്.ഇതിനെ തുടർന്ന് നാനൂറിലധികം ട്രെയിനുകൾ റദ്ദാക്കിയതായി റയിൽവെ അറിയിച്ചു പാസഞ്ചര്‍, മെയില്‍ എക്സ്പ്രസ്സ്‌ തുടങ്ങിയവ റദ്ദാക്കിയ ട്രെയിനുകളില്‍ ഉള്‍പ്പെടും. കടുത്ത മൂടല്‍മഞ്ഞ് മൂലം ദൃശ്യപരത (Visibility) കുറഞ്ഞതാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണം.പല  ട്രെയിനുകളും വൈകിയാണ് ഓടുന്നതും.റെയില്‍വേയുടെ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റത്തിന്‍റെ (NTES) ഔദ്യോഗിക വെബ്‌സൈറ്റില്‍ റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ കൊടുത്തിട്ടുണ്ട്.

    Read More »
  • Kerala

    കൊറോണ വൈറസ്: രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചില കാര്യങ്ങൾ

    കോവിഡിനെ നേരിടാൻ പ്രതിരോധശക്തി വർധിപ്പിക്കുക മാത്രമാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ള ഏക പോംവഴി.വൈറസിന്‍റെ അടിക്കടി ഉണ്ടാകുന്ന ജനിതക പരിണാമം കണക്കിലെടുക്കുമ്ബോള്‍ ഇത് അവസാനത്തെ വകഭേദമാകാനും സാധ്യതയില്ല.അതിനാല്‍ ഏത് വൈറസ് വന്നാലും നേരിടാനായി ശരീരത്തെ പ്രതിരോധ സജ്ജമാക്കി വയ്ക്കുക എന്നത് മാത്രമേ നമുക്കിനി ചെയ്യാനുള്ളൂ.ശരീരത്തിൽ ശക്തമായ പ്രതിരോധ ശേഷി വളര്‍ത്തുന്നതില്‍ നിര്‍ണായകമായ രണ്ട് ഘടകങ്ങളാണ് വൈറ്റമിന്‍- സിയും സിങ്കും. ഓറഞ്ച്, മുന്തിരി, നാരങ്ങ, നെല്ലിക്ക, തക്കാളി, പച്ചിലകള്‍, ബ്രക്കോളി, കാബേജ്, മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് ഏറ്റവും ഫലപ്രദമാണ്. ബീഫ്, ഞണ്ട്, കക്കായിറച്ചി, നട്സ്, മുട്ട, പാലുത്പന്നങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന സിങ്കും വൈറ്റമിന്‍ സി പോലെ തന്നെ പ്രധാനപ്പെട്ട പോഷകമാണ്. പുറമേ നിന്നുള്ള അണുക്കള്‍ അകത്ത് കയറാതിരിക്കാന്‍ നമ്മുടെ ചർമ്മ കോശങ്ങളെയും അവയവങ്ങളെ മൂടിയിരിക്കുന്ന കോശങ്ങളെയും സഹായിക്കുന്നത് സിങ്ക് ആണ്. പ്രതിരോധ കോശങ്ങളെ ഉത്പാദിപ്പിക്കുന്ന തൈമസിന്‍റെയും മജ്ജയുടെയും ശരിയായ പ്രവര്‍ത്തനത്തിനും സിങ്ക്…

    Read More »
  • Kerala

    വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ ഏറ്റവും നല്ല അഞ്ച് പഴങ്ങൾ

    വേനൽ കടുക്കുന്നതോടെ ദാഹവും ക്ഷീണവും പതിൻമടങ്ങ് വർധിക്കും.ഈ സമയങ്ങളിൽ മനസ്സും ശരീരവും തണുപ്പിക്കാൻ പഴങ്ങളുടെയും പഴച്ചാറുകളുടെയും ഇളനീരിന്റെയുമൊക്കെ പിറകെ നമ്മൾ പോകും.എന്നാൽ ചൂടുകാലത്ത് ദാഹമകറ്റുന്നതിനോടൊപ്പം നമ്മുടെ ശരീരത്തിന് ഏറ്റവും അത്യുത്തമായ പഴങ്ങൾ ഏതൊക്കെയാണ് ..? അതൊന്ന് നോക്കാം. തണ്ണിമത്തൻ പൊട്ടാസ്യം, ജീവകം എ, ജീവകം സി ഇവയെല്ലാമുള്ള തണ്ണിമത്തനിൽ 94 ശതമാനവും വെള്ളമാണ്.വേനൽക്കാലത്ത് കഴിക്കാൻ ഇതിലും മികച്ചൊരു പഴമില്ലെന്നു തന്നെ പറയാം.കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ലൈക്കോപീൻ ധാരാളമുള്ള തണ്ണിമത്തൻ ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്. മാമ്പഴം ജീവകം സി, ജീവകം എ, ജീവകം ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം പോഷകസമ്പുഷ്ടവും ആരോഗ്യപ്രദവുമാണ്.പഴങ്ങളുടെ രാജാവ് എന്ന വിശേഷണം എന്തുകൊണ്ടും അർഹിക്കുന്ന മാമ്പഴം നിരവധി രോഗങ്ങളിൽ നിന്നും നമുക്ക് സംരക്ഷണമേകുന്നു.ദഹനത്തിനു സഹായിക്കുന്നതു മുതൽ അര്‍ബുദം തടയാൻ വരെ  മാമ്പഴത്തിനു കഴിയും അതുകൊണ്ടാണ് വേനൽക്കാലം മാമ്പഴക്കാലം എന്നറിയപ്പെടുന്നതും. മൾബറി ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് മൾ‌ബറിപ്പഴങ്ങൾ. ആന്റിഓക്സിഡന്റായ ആന്തോസയാനിൻ, അർബുദം പ്രതിരോധിക്കുന്ന റെസ്‌വെറാട്രോൾ എന്നിവയെല്ലാം മൾബറിയിലുണ്ട്.ജീവകം സി ധാരാളം അടങ്ങിയ മൾബറി ദഹനത്തിനും…

    Read More »
  • NEWS

    ഹണിട്രാപ്പ് സംഘങ്ങൾ കേരളത്തിൽ വിലസുന്നു, സൂക്ഷിക്കുക നിങ്ങളെയും വലവീശാനിടയുണ്ട്, മലപ്പുറത്ത് യുവതി ഉൾപ്പെടെ ഏഴുപേര്‍ അറസ്റ്റിൽ

      സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം വീഡിയോ കോളിന് ക്ഷണിക്കും. കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്ത് അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടും. വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന വ്യക്തിയുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തശേഷം പണം ആവശ്യപ്പെടും. ലിങ്ക് യു ട്യൂബിലും മറ്റും ഇടുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമാണ് ആവശ്യം. ഭൂരിഭാഗം പേരും തട്ടിപ്പുകാര്‍ക്ക് വഴങ്ങും മലപ്പുറം: കൂട്ടിലങ്ങാടി സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിൽ പ്രതികള്‍ പിടിയിലായി. 45കാരിയായ കൊണ്ടോട്ടി സ്വദേശിനി ഫസീലയാണ് കേസിലെ ഒന്നാം പ്രതി. ഹസീബ്, റഹീം, നിസാമുദ്ദീന്‍,ഷാഹുല്‍ , ഹമീദ് മംഗലം, നസറുദ്ദീന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഫസീല യുവാവിന്റെ ഫോണിലേക്ക് വിളിച്ചാണ് ബന്ധം സ്ഥാപിച്ചത്. പിന്നീട് നേരില്‍ കാണണമെന്നാവശ്യപ്പെട്ട് യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചു വരുത്തി. ഇരുവരും കാറില്‍ സഞ്ചരിക്കുന്നതിനിടെ സംഘത്തിലെ മറ്റുള്ളവരെത്തി യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഫാസീലയോടൊപ്പമുള്ള വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടർന്ന്…

    Read More »
  • India

    ചായയുടെ ചരിത്രം

    നമ്മുടെ നിത്യജീവിതത്തില്‍ ചായയ്ക്കുള്ള പങ്ക് എടുത്ത് പറയേണ്ടതില്ല.മിക്കവരും ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായയോട് കൂടിയാണ്. അല്‍പം ഉന്മേഷക്കുറവോ, മടുപ്പോ, നിരാശയോ തോന്നിയാല്‍ പോലും നാം ആദ്യം ആശ്രയിക്കുക ചായയെ ആണ്.കേവലം ഒരു പാനീയം എന്നതില്‍ കവിഞ്ഞ് സംസ്‌കാരത്തിന്റെ ഭാഗമായിത്തന്നെ ചായ ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. ചായയുടെ ചരിത്രം ആരംഭിക്കുന്നതു ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് പുരാതന ചൈനയിലാണ്.  ചൈനീസ് ചക്രവർത്തിയായിരുന്ന ഷെൻ നുങ് (Shen Nung) ഒരു വേനല്ക്കാലത്ത് കാട്ടിൽ വേട്ടക്കു പോയ സമയത്തു കുറച്ചു വെള്ളം ചൂടാക്കാനായി വെയ്ക്കുകയും തിളച്ചുകൊണ്ടിരുന്ന അവസരത്തിൽ കുറച്ച് ഉണങ്ങിയ ഇലകൾ ഈ വെള്ളത്തിൽ വീഴുകയും ആ വെള്ളം തവിട്ടുനിറത്തിലാകുകയും ചെയ്തു. ഈ വെള്ളം കുടിച്ച അദ്ദേഹത്തിനു ഇരട്ടി ഉന്മേഷം തോന്നുകയും അങ്ങനെ ആ ഇല (തേയില) ഇട്ട് തിളപ്പിച്ചു കുടിക്കുന്ന (ചായ) പാനീയവും പ്രചാരത്തിലായി എന്നുമാണ് ചരിത്രം അല്ലെങ്കിൽ ഐതിഹ്യം‌. തേയിലയുപയോഗിച്ച് തയാറാക്കുന്ന ഒരു തരം പാനിയമാണ് ചായ. വെള്ളം തിളപ്പിച്ച്‌ തേയിലപ്പൊടിയും…

    Read More »
  • Kerala

    റാന്നി ടൗണും ഇനിമുതൽ ക്യാമറ നീരീക്ഷണത്തിൽ

    റാന്നി: ടൗണിൽ വിവിധയിടങ്ങളിലായി മോട്ടോര്‍ വാഹന വകുപ്പ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.സംസ്ഥാനത്തി‍ന്‍റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത വകുപ്പ് കാമറ സ്ഥാപിച്ചതി‍ന്‍റെ ഭാഗമായാണിത്.റഡാര്‍ സംവിധാനം ഉള്ള കോഡ്​ലെസ്​ കാമറകള്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. അങ്ങാടി പേട്ട, പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ഇട്ടിയപ്പാറ ബൈപാസ് ജംഗ്ഷന് സമീപം, റാന്നി സ്റ്റാന്‍ഡില്‍, വലിയപാലത്തിന് സമീപം എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.നിയമം ലംഘിക്കുന്ന വാഹന യാത്രക്കാരുടെ ഫോട്ടോ ഉള്‍പ്പെടെ ആര്‍.ടി ഓഫിസില്‍ എത്തും.വാഹന ഉടമയുടെ മേല്‍വിലാസത്തില്‍ പെനാല്‍റ്റി അടക്കാനുള്ള പേപ്പര്‍ പിന്നീട് തപാലിലും എത്തും.  റാന്നി ടൗണിൽക്കൂടി പോകുന്ന വാഹനങ്ങള്‍ ഇതോടെ റഡാര്‍ കാമറയുടെ നിരീക്ഷണത്തില്‍ ആയിരിക്കയാണ്. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഉപയോഗിക്കാത്തവര്‍, കൃത്യമായ നമ്ബര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍, അമിത വേഗത്തില്‍ പായുന്ന വാഹനങ്ങള്‍ തുടങ്ങി എല്ലാ നിയമലംഘനങ്ങളും കാമറ പ്രവര്‍ത്തനം ആരംഭിക്കുന്നതോട്​ പിടികൂടാന്‍ സാധിക്കും എന്നാണ് കരുതുന്നത്.

    Read More »
  • Kerala

    പന്തളത്തെ ഗതാഗതക്കുരുക്കിന് വിട; പുതിയ ബൈപ്പാസും മേൽപ്പാലവും വരുന്നു

    പന്തളം: പന്തളത്തെ ദീർഘകാലമായുള്ള ഗതാഗതക്കുരുക്കിന് പരിഹാരവുമായി പുതിയ ബൈപ്പാസും മേൽപ്പാലവും വരുന്നു.എംസി റോഡിൽ സിഗ്നലിലാണ് മേൽപ്പാലം വരുന്നത്.സി.എം ആശുപത്രിക്കും  മണികണ്ഠനാല്‍ത്തറയ്ക്കും ഇടയിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത്.പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈന്‍ വിഭാഗമാണ് ഇതിനായി സര്‍വേ നടത്തിയത്. ഒരു മണിക്കൂറില്‍ ഏതൊക്കെത്തരം വാഹനങ്ങള്‍ എത്രയെണ്ണം റോഡിലൂടെ കടന്നുപോകുന്നുണ്ടെന്ന കണക്കാണ് തയ്യാറാക്കിയത്.കേരളാ റോഡ് ഫണ്ട് ബോര്‍ഡാണ് കിഫ്ബി ഏറ്റെടുത്ത പണിയുടെ ഇപ്പോഴത്തെ പ്രാഥമിക ചുമതല വഹിക്കുന്നത്.ഗതാഗത സര്‍വേ പൂര്‍ത്തിയായശേഷം വിശദമായ പദ്ധതി ഗവണ്‍മെന്റിന് സമര്‍പ്പിച്ച്‌ അനുമതി ലഭിച്ചാലുടന്‍ സ്ഥലമെടുപ്പുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് കെ.ആര്‍.എഫ്.ബി. അധികൃതര്‍ പറഞ്ഞു. പന്തളം ജംഗ്ഷനിലെ തിരക്കും ഗതാഗത തടസവും ഒഴിവാക്കുന്നതിനൊപ്പം എം.സി. റോഡിന് സമാന്തരമായി മറ്റൊരു പാത തുറന്നുകിട്ടുകയെന്നതും അതുവഴി മറ്റു പ്രദേശങ്ങളുടെ വികസനവുമെല്ലാം ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്.പന്തളത്തെ ഗതാഗതക്കുരുക്കൊഴിവാക്കാനായി 2016​- 17 വര്‍ഷത്തെ കിഫ്ബിയുടെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ബൈപ്പാസിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയത്. ജില്ലയില്‍ 12 റോഡുകള്‍ക്കും നാല് പാലങ്ങള്‍ക്കും അംഗീകാരം ലഭിച്ച കൂട്ടത്തിലാണ് കിഫ്ബിയില്‍ പന്തളം ബൈപ്പാസും മേൽപ്പാലവും ഉള്‍പ്പെടുന്നത്. മൊത്തം…

    Read More »
  • India

    ഐഎൻഎസ് രൺബീറിൽ പൊട്ടിത്തെറി; മൂന്നു നാവികർക്ക് ദാരുണാന്ത്യം

    മുംബൈ: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധ കപ്പലായ ഐഎന്‍എസ് രണ്‍വീറില്‍ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികര്‍ കൊല്ലപ്പെട്ടു.മുംബൈ ഡോക് യാര്‍ഡിൽ ഇന്നു വൈകുന്നേരമാണ് അപകടമുണ്ടായത്.സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയുടെ അഞ്ച് രജ്പുത്  യുദ്ധക്കപ്പലുകളില്‍ നാലാമത്തേതാണ് ഐഎന്‍എസ് രണ്‍വീര്‍.അതീവ ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണ ആരംഭിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.1986 ഒക്ടോബര്‍ 28നാണ് ഐ എന്‍ എസ് രണ്‍വീര്‍ കമ്മീഷന്‍ ചെയ്യപ്പെട്ടത്

    Read More »
Back to top button
error: