IndiaNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തശേഷം പുഴയിൽ തള്ളിയിട്ട് കൊന്നു

ഗ്വാളിയാർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തശേഷം പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റില്‍.മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ജനുവരി 17നായിരുന്നു സംഭവം.

കൂട്ടബലാത്സംഗത്തിനു ശേഷം അവശയായ പെണ്‍കുട്ടിയെ ചമ്ബല്‍ പുഴയിലെറിയുകയായിരുന്നു.ബലാത്സംഗ വിവരം പുറത്തറിയാതിരിക്കാനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.പെൺകുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.പെൺകുട്ടിയുടെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല.

Back to top button
error: