KeralaNEWS

പന്തളത്തെ ഗതാഗതക്കുരുക്കിന് വിട; പുതിയ ബൈപ്പാസും മേൽപ്പാലവും വരുന്നു

ന്തളം: പന്തളത്തെ ദീർഘകാലമായുള്ള ഗതാഗതക്കുരുക്കിന് പരിഹാരവുമായി പുതിയ ബൈപ്പാസും മേൽപ്പാലവും വരുന്നു.എംസി റോഡിൽ സിഗ്നലിലാണ് മേൽപ്പാലം വരുന്നത്.സി.എം ആശുപത്രിക്കും  മണികണ്ഠനാല്‍ത്തറയ്ക്കും ഇടയിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത്.പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈന്‍ വിഭാഗമാണ് ഇതിനായി സര്‍വേ നടത്തിയത്.

ഒരു മണിക്കൂറില്‍ ഏതൊക്കെത്തരം വാഹനങ്ങള്‍ എത്രയെണ്ണം റോഡിലൂടെ കടന്നുപോകുന്നുണ്ടെന്ന കണക്കാണ് തയ്യാറാക്കിയത്.കേരളാ റോഡ് ഫണ്ട് ബോര്‍ഡാണ് കിഫ്ബി ഏറ്റെടുത്ത പണിയുടെ ഇപ്പോഴത്തെ പ്രാഥമിക ചുമതല വഹിക്കുന്നത്.ഗതാഗത സര്‍വേ പൂര്‍ത്തിയായശേഷം വിശദമായ പദ്ധതി ഗവണ്‍മെന്റിന് സമര്‍പ്പിച്ച്‌ അനുമതി ലഭിച്ചാലുടന്‍ സ്ഥലമെടുപ്പുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് കെ.ആര്‍.എഫ്.ബി. അധികൃതര്‍ പറഞ്ഞു.

പന്തളം ജംഗ്ഷനിലെ തിരക്കും ഗതാഗത തടസവും ഒഴിവാക്കുന്നതിനൊപ്പം എം.സി. റോഡിന് സമാന്തരമായി മറ്റൊരു പാത തുറന്നുകിട്ടുകയെന്നതും അതുവഴി മറ്റു പ്രദേശങ്ങളുടെ വികസനവുമെല്ലാം ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്.പന്തളത്തെ ഗതാഗതക്കുരുക്കൊഴിവാക്കാനായി 2016​- 17 വര്‍ഷത്തെ കിഫ്ബിയുടെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ബൈപ്പാസിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയത്. ജില്ലയില്‍ 12 റോഡുകള്‍ക്കും നാല് പാലങ്ങള്‍ക്കും അംഗീകാരം ലഭിച്ച കൂട്ടത്തിലാണ് കിഫ്ബിയില്‍ പന്തളം ബൈപ്പാസും മേൽപ്പാലവും ഉള്‍പ്പെടുന്നത്.

Signature-ad

മൊത്തം 3837 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള ബൈപ്പാസ് റോഡില്‍ പുതിയതായി 2530മീറ്റര്‍ നീളത്തിലുള്ള റോഡാണ് പണിയുന്നത്.ഒന്‍പത് കലുങ്കുകളും റോഡിനിടയിലുണ്ടാകും.ഏഴ് മീറ്റര്‍ വീതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബി.എം ആന്‍ഡ് ബി.സി. ടാറിങ് നടത്തും.

Back to top button
error: