CrimeNEWS

ലൈംഗിക പീഡനം നടത്താന്‍ ക്രിമിനല്‍ ക്വട്ടേഷന്‍ നല്‍കി’, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് മുഖ്യ സൂത്രധാരനാണെന്ന് പ്രോസിക്യൂഷന്‍

‘ലൈംഗിക പീഡനം നടത്താന്‍ ക്രിമിനല്‍ ക്വട്ടേഷന്‍ നല്‍കി’, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് മുഖ്യ സൂത്രധാരനാണെന്ന് പ്രോസിക്യൂഷന്‍. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്.

ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കുന്നു.നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ആണ് ദിലീപ് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണമായ സാഹചര്യമാണ്. ലൈംഗിക പീഡനങ്ങള്‍ക്ക് പ്രതി ക്രിമിനല്‍ക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന ഗുരുതരമായ നിലപാടും പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: