
കോട്ടയം: തലയോലപ്പറമ്ബില്‍ നവദമ്ബതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മറവന്‍ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്.അഞ്ച് മാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്.വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.പെയിന്റിങ് തൊഴിലാളിയായിരുന്നു ശ്യം.കഴിഞ്ഞ ദിവസം ബന്ധുവിന്റെ കാർ റെന്റിന് എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായി പറയപ്പെടുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.






