IndiaNEWS

അബുദാബിയിൽ ഹൂതി ആക്രമണത്തില്‍ മരിച്ച രണ്ട് ഇന്ത്യക്കാരും പഞ്ചാബ് സ്വദേശികൾ

ബുദാബിയില്‍ തിങ്കളാഴ്ച ഉണ്ടായ ഹൂതി ആക്രമണത്തില്‍ മരിച്ച രണ്ട് ഇന്ത്യക്കാരും പഞ്ചാബ് സ്വദേശികൾ എന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ അറിയിച്ചു.ഇവരുടെ മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

ജനുവരി 17ന് ഉണ്ടായ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ പഞ്ചാബിലെ അമൃത്സറിലേക്കാണ് എത്തിക്കുകയെന്നും
 ഇതിനു വേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായും അംബാസഡര്‍ സഞ്ജയ് സുധീര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

Back to top button
error: