തിരുപ്പതി: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയറുത്തു കൊന്ന ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ ജില്ലയിൽ തിരുപ്പതിക്ക് സമീപം റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണ് സംഭവം.
ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 53കാരനായ ഭശ്യാം രവിചന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.ഭാര്യ വസുന്ധരയെ (50) പോലീസ് അറസ്റ്റ് ചെയ്തു.