യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ചത്തേക്ക് മാറ്റി. രാവിലെ 10.15 ന് ഹൈക്കോടതി വിശദമായി വാദം കേൾക്കും. അവധിദിവസമായ ശനിയാഴ്ച കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹർജി പരിഗണിക്കുന്നത്.
ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായി മറുപടി നൽകാനുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ശരത്തിന്റെ ഹർജി നാളെ പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.