Month: January 2022
-
Crime
പോക്സോ നിയമത്തെപ്പറ്റി കൂടുതൽ അറിയാം; ഓപ്പറേഷൻ പി ഹണ്ടിനെ പറ്റിയും
🔶പോസ്കോ (POCSO) എന്നതിന്റെ പൂർണ്ണ രൂപം : Protection Of Children from Sexual Offences 🔶 പോക്സോ നിയമം നിലവിൽ വന്നത്: 2012 നവംബർ 14 🔶 പോക്സോ നിയമങ്ങൾ കൈകാര്യം ചെയ്യുന്നത് : വനിതാ ശിശു വികസന മന്ത്രാലയം. 🔶 പോക്സോ നിയമപ്രകാരം കുറ്റവിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. ( രഹസ്യ സ്വഭാവമുള്ള കുറ്റവിചാരണയായിരിക്കും നടത്തപ്പെടുന്നത് ) 🔶 പോക്സോ നിയമപ്രകാരം ചൈൽഡ് എന്നാൽ 18 വയസ്സിന് താഴെയുള്ള ആൺ / പെൺകുട്ടികൾ 🔶 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാലോ , അവരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചാലോ ലഭിക്കാവുന്ന പരമാവധി ശിക്ഷ ജീവപര്യന്തമായിരിക്കും. ( ഈ കുറ്റകൃത്യത്തിന് മിനിമം ലഭിക്കാവുന്ന ശിക്ഷ 10 വർഷം തടവാണ്. എന്നാൽ കുട്ടി 16 വയസ്സിൽ താഴെയാണെങ്കിൽ മിനിമം ശിക്ഷ 20 വർഷം തടവാണ്. ) 🔶 ഒരു പോക്സോ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ 30 ദിവസത്തിനകം മൊഴി രേഖപ്പെടുത്തണം. ( S.I റാങ്കിൽ…
Read More » -
LIFE
സൗദിയിൽ വിഷപ്പുക ശ്വസിച്ച് മലയാളി യുവാവ് മരിച്ചു
അബഹ: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ വിഷപ്പുക ശ്വസിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം.തണുപ്പകറ്റാൻ റൂമിൽ കത്തിച്ചുവെച്ച അടുപ്പിൽ നിന്നുള്ള വിഷപ്പുകയാണ് മരണകാരണം.കൊല്ലം സ്വദേശി സുഭാഷ്(41) ആണ് മരിച്ചത്. മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെട്ട് നാട്ടിലെത്തിച്ചു. ഭാര്യ റാണി. സൂര്യ പ്രിയ(12), സൂര്യനാരായണന്‍(7) എന്നിവര്‍ മക്കളാണ്.
Read More » -
LIFE
സംസ്ഥാനത്ത് കൂടുതല്‍ വിദേശമദ്യ ചില്ലറ വില്പനശാലകള്‍ തുറക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതല്‍ വിദേശമദ്യ ചില്ലറ വില്പനശാലകള്‍ തുറക്കും.മദ്യവില്പനശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടർന്നാണിത്.ഇപ്പോള്‍ 269 ഷോപ്പുകളാണുള്ളത്.പുതുതായി 179 എണ്ണം കൂടി തുറക്കാനാണ് നീക്കം. ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് ഒരു ഷോപ്പ് എന്നതാണ് ഇപ്പോഴത്തെ അനുപാതം.തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇത് 20,000ന് ഒന്നാണ്.അതേപോലെ 23 വെയര്‍ ഹൗസുകളില്‍ നിന്നാണ് ബാറുകള്‍ക്കും ചില്ലറവില്പന ശാലകള്‍ക്കും ഇപ്പോൾ മദ്യവിതരണം നടക്കുന്നത്.അതിനാൽ അധികമായി 17 വെയര്‍ഹൗസ് ഗോഡൗണുകള്‍ കൂടി തുടങ്ങാന്‍ ടെണ്ടര്‍ നടപടികളായിട്ടുണ്ട്.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ രണ്ട് വീതവും മറ്റു ജില്ലകളില്‍ ഓരോന്നുമാണ് കൂട്ടുന്നത്.
Read More » -
Kerala
ഇന്ന് സംസ്ഥാനത്ത് നിയന്ത്രണം
കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തു പ്രഖ്യാപിച്ച ആദ്യ ഞായര്‍ നിയന്ത്രണം ഇന്ന്.അര്‍ധരാത്രി 12 വരെയാണു ലോക്ഡൗണിനു സമാനമായ നിയന്ത്രണം.അവശ്യ സര്‍വീസുകള്‍ക്കെല്ലാം ഇളവുണ്ട്.പോലീസ് പരിശോധന കര്‍ക്കശമാണ്. അടുത്ത 30നും ഞായര്‍ നിയന്ത്രണമുണ്ട്. ഇന്ന് അനുവദനീയമായ ഇളവുകള്‍ ഇവയാണ് അടിയന്തര അവശ്യ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യവസായസ്ഥാപനങ്ങള്‍, കന്പനികള്‍, സംഘടനകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ടീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ യാത്രയ്ക്ക് സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ് കൈയില്‍ കരുതണം. ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ജോലി നിര്‍വഹണത്തിനു യാത്ര ചെയ്യാം ചികിത്സ ആവശ്യത്തിനു പോകുന്ന രോഗികള്‍, വാക്സിനേഷന് എടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ക്ക് ആശുപത്രി രേഖ, വാക്സിനേഷന് രേഖ എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യാം ദീര്‍ഘദൂര ബസ് സര്‍വീസ്, ട്രെയിന്‍ വിമാനയാത്രകള്‍ അനുവദനീയമാണ്. ര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിനു പൊതു ഗതാഗത വാഹനങ്ങള്‍, ടാക്സികള്‍, ഗുഡ്സ് കാരേജ് എന്നിവയ്ക്ക് അനുമതിയുണ്ട്. ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറി, പാല്, മത്സ്യം,മാംസം എന്നിവ വില്‍ക്കുന്ന വ്യാപാര…
Read More » -
Health
ഗർഭിണിയാണോ ? നിർബന്ധമായും ഉണക്കമുന്തിരി കഴിക്കുക.അല്ലെങ്കിൽ മാതള നാരങ്ങയും
ഗർഭകാലത്ത് സ്ത്രീകളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്.എല്ലാവിധ ഭക്ഷണങ്ങളും കഴിക്കാൻ ഇവർക്ക് ഈ സമയത്ത് സാധിച്ചെന്നു വരില്ല. പക്ഷെ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ഉറപ്പാക്കാന് എന്തുകഴിപ്പിക്കണമെന്ന് കൃത്യമായി ഓരോ പങ്കാളിയും അറിഞ്ഞിരിക്കണം. അതിലൊന്നാണ് ഉണക്കമുന്തിരി. രക്തക്കുറവ്, ദഹനപ്രശ്നങ്ങള്, രോഗപ്രതിരോധ ശേഷി എന്നുവേണ്ട പല പ്രശ്നങ്ങള്ക്കും പരിഹാരമാണ് ഉണക്കമുന്തിരി. ഗര്ഭിണികളില് സാധാരണ കണ്ടുവരുന്ന പ്രശ്നമാണ് അനീമിയ അഥവാ വിളര്ച്ച. ഉണക്കമുന്തിരിയിലെ അയൺ ,വിറ്റാമിന് സി ഘടകങ്ങള് അനീമിയയെ തുരത്തുന്നു. ഒരു കൈ നിറയെ ഉണക്കമുന്തിരി ഒരു ദിവസം ഗര്ഭിണികള് കഴിക്കേണ്ടതാണ്. ഇടക്കിടെ അല്പ്പാല്പ്പമായി വെള്ളത്തിലിട്ട് കുതിര്ത്ത ശേഷം കഴിച്ചുതുടങ്ങിക്കോളൂ. അമ്മയും കുഞ്ഞും സുരക്ഷിതമായി ഇരിക്കട്ടെ.. അതുപോലെ ആരോഗ്യ കാര്യങ്ങളിലും ഭക്ഷണ കാര്യങ്ങളിലും ഒന്നു ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് വന്ധ്യതയെന്ന പ്രതിസന്ധിയെയും ഇല്ലാതാക്കാന്‍ സാധിക്കും.ഭൂമിയിലെ ഏറ്റവും ആരോഗ്യകരമായ പഴങ്ങളില്‍ ഒന്നാണ് മാതളനാരങ്ങ. പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങയ ആന്റി ഓക്സിഡന്റ്, ആന്റി വൈറല്‍,…
Read More » -
Health
കണ്ണുകളിൽ അറിയാം ഒമിക്രോൺ ബാധ
ഒമിക്രോണ്‍ വകഭേദം ബാധിച്ച പല രോഗികളിലും കണ്ണുകളുമായി ബന്ധപ്പെട്ട് ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.അവരുടെ അഭിപ്രായത്തില്‍, കൊറോണയുടെ പുതിയ വകഭേദത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍ പല രോഗികളിലും കണ്ണുകളില്‍ തന്നെ കണ്ടെത്താനാവുമെന്നാണ്. റിപ്പോര്‍ട്ട് അനുസരിച്ച്, കണ്ണിലെ പിങ്ക് നിറമോ കണ്ണിന്‍റെ വെളുത്ത ഭാഗത്തിന്‍റെയും കണ്‍പോളയുടെ ആവരണത്തിന്‍റെയും വീക്കം ഒമിക്രോണ്‍ അണുബാധയുടെ ലക്ഷണമാകാം.ഇതുകൂടാതെ, കണ്ണുകളില്‍ ചുവപ്പ്, എരിച്ചില്‍, വേദന എന്നിവയും ഒമിക്രോണ്‍ അണുബാധയുടെ ലക്ഷണമാണ്. ചില രോഗികളില്‍ കാഴ്ച മങ്ങല്‍, നേരിയ സംവേദനക്ഷമത, കണ്ണില്‍ വെള്ളം വരിക എന്നിവയും കാണപ്പെടുന്നു. ഒരു പഠനമനുസരിച്ച്, 5% കൊറോണ രോഗികള്‍ക്കും കണ്‍ജങ്ക്റ്റിവിറ്റിസ് ബാധിച്ചേക്കാം എന്നാണ്. കണ്ണുകളുമായി ബന്ധപ്പെട്ട ഈ ലക്ഷണങ്ങള്‍ ഒമിക്രോണ്‍ ബാധയുടെ ആദ്യകാല ലക്ഷണമാകാമെന്നും ഇത് ഒരു മുന്‍കൂര്‍ മുന്നറിയിപ്പായി കണക്കാക്കാമെന്നും കണ്ണുകളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് ഇന്ത്യന്‍ ഗവേഷകര്‍ പറയുന്നു. ഒരു പഠനമനുസരിച്ച്, 35.8% ആരോഗ്യമുള്ള ആളുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ 44% കോവിഡ് രോഗികളും കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നു. ഇതില്‍…
Read More » -
NEWS
എല്ലാത്തിനും കാരണം മഞ്ജു വാര്യർ: പ്രവീൺ ഇറവങ്കര
ആ പ്രണയം തിരിച്ചറിയേണ്ടിയിരുന്നത് മഞ്ജുവായിരുന്നു. ദിലീപ് എന്ന പുരുഷന്റെ ഐശ്വര്യ ദേവതയായി അയാളുടെ ജീവിത്തിലേയ്ക്ക് കടന്നു വന്ന മഞ്ജു. എടുത്തുചാട്ടം കാണിക്കാതെ തെറ്റു കുറ്റങ്ങൾ പരസ്പരം പറഞ്ഞു തീർത്ത് ആഹ്ലാദപൂർണമായ ഒരു ജീവിതം തുടരണമായിരുന്നു…! ഒരുത്തനും കവടി നിരത്താതെ നമുക്കൊരു മഹാസത്യം അറിയാം. ദിലീപ് എന്ന ചെറുകിട നടനെ മഹാനടനാക്കിയത് മഞ്ജുവാണ്. മഞ്ജുവിന്റെ ജാതകപുണ്യമാണ്. മീശമാധവനും കുഞ്ഞിക്കൂനനും റൺവേയും ചാന്ത്പൊട്ടും സി.ഐ.ഡി മൂസയും മൈ ബോസും ഉൾപ്പെടെ ദിലീപിന്റെ ജീവിതത്തിലെ മഹത്ഭുതങ്ങളൊക്കെ നടന്നത് ആ മഞ്ജുറേനിയൻ സുരഭില കാലത്താണ്. കാവ്യറേനിയൻ കാലത്ത് ഫുൾ കഷ്ടകാലവും. എല്ലാത്തിനും കാരണം ദിലീപ് കൈവിട്ട, ദിലീപിനെ കൈവിട്ട മഞ്ജു എന്ന ഭാഗ്യദേവതയാണ് നല്ലനടപ്പ്- പംക്തി നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. അറസ്റ്റ് പാടില്ല. പക്ഷേ അന്നോളം ചോദ്യം ചെയ്യാം. കോടതി പക്ഷം ന്യായമാണ്. വിചാരണ കഴിഞ്ഞ് വിധിവക്കിൽ വന്നു നിന്ന കേസിൽ പെട്ടെന്നൊരു ട്വിസ്റ്റുമായി ഒരു ബാലചന്ദ്രകുമാരൻ…
Read More » -
LIFE
ട്രെയിൻ പെട്ടെന്ന് റദ്ദാക്കിയാൽ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും ?
ഓൺലൈൻ വഴി ടിക്കറ്റ് എടുത്തവർക്ക് ട്രെയിന്‍ റദ്ദാക്കിയാല്‍ ഉടന്‍ റീഫണ്ട് ലഭിക്കും.ഇങ്ങനെ ടിക്കറ്റ് എടുത്തവർക്ക് ക്യാന്‍സലേഷനായി എവിടെയും പോകേണ്ട ആവശ്യമില്ല.കൂടാതെ, ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (TDR) ഫയല്‍ ചെയ്യേണ്ട ആവശ്യവും വരുന്നില്ല.അതേസമയം ട്രെയിന്‍ 3 മണിക്കൂറില്‍ കൂടുതല്‍ വൈകുകയും യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍, ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്ബ് TDR ഫയല്‍ ചെയ്യേണ്ടതുണ്ട്. എങ്ങനെ ടിഡിആര്‍ ഫയല്‍ ചെയ്യാം? IRCTC വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ ലോഗിന്‍ ചെയ്യുക തുടര്‍ന്ന് My Accountല്‍ പോയി My Transaction എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.അതിനു ശേഷം ഫയല്‍ TDR ക്ലിക്ക് ചെയ്യുക. (കൗണ്ടര്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഓണ്‍ലൈനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക – https://www.operations.irctc.co.in/ctcan/SystemTktCanLogin.jsf) നിങ്ങളുടെ PNR നമ്ബര്‍, ട്രെയിന്‍ നമ്ബര്‍, Captcha എന്നിവ പൂരിപ്പിച്ച ശേഷം, Cancellation Rules ബോക്‌സില്‍ ടിക്ക് ചെയ്യുക. തുടര്‍ന്ന് സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഫോമില്‍ നിങ്ങള്‍ നല്‍കിയ മൊബൈൽ നമ്ബറിലേക്ക് ഒടിപി…
Read More » -
ഏറ്റവും നല്ല മാസ്കുകൾ ഇവയാണ്
മുഖത്തോടു നന്നായി ചേര്‍ന്നിരിക്കുന്ന എന്‍ 95 മാസ്‌കുകളും നിയോഷ് അംഗീകാരമുള്ള എഫ്എഫ്പി പോലുള്ള റെസ്പിറേറ്ററുകളുമാണ് കൊവിഡിനെതിരെ ഏറ്റവും മികച്ച സുരക്ഷ നല്‍കുന്ന മാസ്കുകൾ.നമ്മുടെ നാട്ടിൽ ഏറെപ്പേരും ഉപയോഗിച്ചു കാണുന്ന തുണി മാസ്‌കുകള്‍ കൊവിഡിനെതിരെ വലിയ സുരക്ഷ നല്‍കില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.സര്‍ജിക്കല്‍ മാസ്‌കിനെയും റെസ്പിറേറ്ററുകളെയും അപേക്ഷിച്ച് തുണി മാസ്‌കുകള്‍ കൊവിഡില്‍ നിന്ന് ചെറിയ സുരക്ഷ മാത്രമേ നല്‍കുകയുള്ളൂ.തന്നെയുമല്ല ഇത്തരം മാസ്‌കുകളിലും മറ്റ് സംരക്ഷണ വസ്തുക്കളിലും അടിഞ്ഞുകൂടിയ വൈറസുകള്‍ പിന്നീട് ഉപയോക്താവിന്റെ കൈകളിലേക്കോ വസ്ത്രങ്ങളിലേക്കോ കൈമാറ്റം ചെയ്യപ്പെടുകയും അത് അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. ആശുപത്രികളിലും മറ്റും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ഉദ്ദേശിച്ചുകൊണ്ടുള്ള മുഖാവരണമാണ് സർജിക്കൽ മാസ്ക് അഥവാ ഡിസ്പൊസിബിൾ ഫെയ്സ് മാസ്ക്.രോഗികൾ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തെറിക്കുന്ന ദ്രാവകത്തുള്ളികളെ തടയാൻ ഇവ ഉപകരിക്കുന്നു.എന്നാൽ വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകളെയോ വൈറസ് കണികകളെയോ സംരക്ഷിക്കാൻ ഇവയ്ക്ക് സാധിക്കുകയുമില്ല. അതിന്, N95 അല്ലെങ്കിൽ FFP പോലുള്ള റെസ്പിറേറ്ററുകളായ മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. എയർ ഫിൽട്രേഷൻ റേറ്റിംഗ് പാലിക്കുന്ന ഫിൽറ്റർ ഉള്ള ഒരു കണികാ റെസ്പിറേറ്ററാണ് N95 മാസ്ക്. ഇത് വായുവിലൂടെ സഞ്ചരിക്കുന്ന 95% കണികകളെയും…
Read More » -
NEWS
റിയല്‍മി 9 ഐ വിപണിയിലേക്ക്, സവിശേഷതകൾ ഏറെ
ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് റിയല്‍മി 9 ഐയുടെ പ്രധാന ആകര്‍ഷണം. പുതിയ പ്രൊസസറും ഡിസൈനുമാണ് മോഡലിന്റെ മറ്റൊരു സവിശേഷത. 5000 എം.എ.എച്ച് ബാറ്ററിയാണ് റിയല്‍മി 9 ഐയില്‍. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട് റിയല്‍മി തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ, റിയല്‍മി 9 ഐ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. റിയല്‍മി 8 ഐയ്ക്ക് ശേഷം ഐ സീരീസില്‍ വരുന്ന ഫോണാണിത്. പുതിയ പ്രൊസസറും ഡിസൈനുമാണ് മോഡലിന്റെ പ്രത്യേകത. 5000 എം.എ.എച്ച് ബാറ്ററിയാണ് റിയല്‍മി 9 ഐയില്‍. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. 6.6 ഈഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലെയോടെ 90 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ആറ് എന്‍എം സ്‌നാപ്ഡ്രാഗണ്‍ 680 ചിപ്‌സെറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജും ഫോണിനുണ്ട്. ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഫോണിലെ മറ്റൊരു ആകര്‍ഷണം. പ്രധാന ക്യാമറ 50 മെഗാ പിക്‌സലാണ് (എംപി). ഇതിന് പുറമെ രണ്ട്…
Read More »