NEWS

റിയല്‍മി 9 ഐ വിപണിയിലേക്ക്, സവിശേഷതകൾ ഏറെ

ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് റിയല്‍മി 9 ഐയുടെ പ്രധാന ആകര്‍ഷണം. പുതിയ പ്രൊസസറും ഡിസൈനുമാണ് മോഡലിന്റെ മറ്റൊരു സവിശേഷത. 5000 എം.എ.എച്ച് ബാറ്ററിയാണ് റിയല്‍മി 9 ഐയില്‍. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്

റിയല്‍മി തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ, റിയല്‍മി 9 ഐ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. റിയല്‍മി 8 ഐയ്ക്ക് ശേഷം ഐ സീരീസില്‍ വരുന്ന ഫോണാണിത്.
പുതിയ പ്രൊസസറും ഡിസൈനുമാണ് മോഡലിന്റെ പ്രത്യേകത. 5000 എം.എ.എച്ച് ബാറ്ററിയാണ് റിയല്‍മി 9 ഐയില്‍. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്.

Signature-ad

6.6 ഈഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലെയോടെ 90 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ആറ് എന്‍എം സ്‌നാപ്ഡ്രാഗണ്‍ 680 ചിപ്‌സെറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജും ഫോണിനുണ്ട്.

ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഫോണിലെ മറ്റൊരു ആകര്‍ഷണം. പ്രധാന ക്യാമറ 50 മെഗാ പിക്‌സലാണ് (എംപി). ഇതിന് പുറമെ രണ്ട് എംപി മാക്രോയും രണ്ട് എംപി ഡെപ്ത് സെന്‍സറും വരുന്നു. 16 എംപിയാണ് സെല്‍ഫി ക്യാമറ. ഇടതു ഭാഗത്തായാണ് സെല്‍ഫി ക്യാമറയുടെ സ്ഥാനം.

Back to top button
error: