ഓൺലൈൻ വഴി ടിക്കറ്റ് എടുത്തവർക്ക് ട്രെയിന്‍ റദ്ദാക്കിയാല്‍ ഉടന്‍ റീഫണ്ട് ലഭിക്കും.ഇങ്ങനെ ടിക്കറ്റ് എടുത്തവർക്ക് ക്യാന്‍സലേഷനായി എവിടെയും പോകേണ്ട ആവശ്യമില്ല.കൂടാതെ, ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (TDR) ഫയല്‍ ചെയ്യേണ്ട ആവശ്യവും വരുന്നില്ല.അതേസമയം ട്രെയിന്‍ 3 മണിക്കൂറില്‍ കൂടുതല്‍ വൈകുകയും യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍, ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്ബ് TDR ഫയല്‍ ചെയ്യേണ്ടതുണ്ട്.
എങ്ങനെ ടിഡിആര്‍ ഫയല്‍ ചെയ്യാം?
IRCTC വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ ലോഗിന്‍ ചെയ്യുക
തുടര്‍ന്ന് My Accountല്‍ പോയി My Transaction എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.അതിനു ശേഷം ഫയല്‍ TDR ക്ലിക്ക് ചെയ്യുക.
(കൗണ്ടര്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഓണ്‍ലൈനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക – https://www.operations.irctc.
നിങ്ങളുടെ PNR നമ്ബര്‍, ട്രെയിന്‍ നമ്ബര്‍, Captcha എന്നിവ പൂരിപ്പിച്ച ശേഷം, Cancellation Rules ബോക്‌സില്‍ ടിക്ക് ചെയ്യുക.
തുടര്‍ന്ന് സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഫോമില്‍ നിങ്ങള്‍ നല്‍കിയ മൊബൈൽ നമ്ബറിലേക്ക് ഒടിപി ലഭിക്കും
OTP നല്‍കിയ ശേഷം സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ PNR-ന്റെ വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
PNR വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം, Cancel Ticket ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
നിങ്ങള്‍ക്ക് റീഫണ്ട് തുക പേജില്‍ കാണാന്‍ കഴിയും.
ബുക്കിംഗ് ഫോമില്‍ നല്‍കിയിരിക്കുന്ന നമ്ബറില്‍ നിങ്ങള്‍ക്ക് PNR-ന്റെയും റീഫണ്ടിന്റെയും വിവരങ്ങളുള്ള ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കും.
ട്രെയിനുകള്‍ റദ്ദാക്കിയാല്‍ ഇന്ത്യന്‍ റെയില്‍വേ അതിന്റെ വെബ്‌സൈറ്റില്‍ റദ്ദാക്കിയ ട്രെയിനുകളുടെ ഒരു ലിസ്റ്റ് പുറത്തിറക്കുന്നത് ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. റദ്ദാക്കിയ ട്രെയിനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ NTES ആപ്പിലും ഉണ്ട്. യാത്രയ്ക്ക് മുൻപ് ട്രെയിന്‍ സ്റ്റാറ്റസ് അറിയാന്‍ യാത്രക്കാര്‍ റെയില്‍വേ വെബ്‌സൈറ്റ് പരിശോധിക്കുന്നതും നല്ലതായിരിക്കും.
ടിക്കറ്റ് ക്യാൻസലേഷൻ, കൂടുതൽ വിവരങ്ങൾ
ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് യാത്രികൻ സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കിയാൽ: എസി ഫസ്റ്റ് ക്ലാസ് ആണെങ്കിൽ 240 രൂപയും, എസി സെക്കന്റ് ക്ലാസ് ആണെങ്കിൽ 200 രൂപയും, എസി തേർഡ് ക്ലാസ് ആണെങ്കിൽ 180 രൂപയും, സ്ലീപ്പർ ക്ലാസ് ആണെങ്കിൽ 120 രൂപയും, സെക്കന്റ് സിറ്റിങ് ആണെങ്കിൽ 60 രൂപയും റദ്ദാക്കൽ നിരക്കായി ഈടാക്കിയതിന് ശേഷമുള്ള തുകയായിരിക്കും തിരികെ ലഭിക്കുക.
ബുക്ക് ചെയ്ത ട്രെയിൻ ആരംഭ സ്ഥലത്ത് നിന്നും പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിലുള്ള സമയത്താണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ടിക്കറ്റിന്റെ യഥാർത്ഥ വിലയുടെ 25 ശതമാനം കിഴിച്ചതിന് ശേഷമുള്ള തുകയാകും യാത്രക്കാരന് തിരികെ ലഭിക്കുക.
ട്രെയിൻ പുറപ്പെട്ടതിനു ശേഷവും ആവശ്യമെങ്കിൽ ടിക്കറ്റ് റദ്ദാക്കാവുന്നതാണ്. ട്രെയിൻ പുറപ്പെട്ട് 12 മുതൽ 4 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ, പകുതി പണവും ജിഎസ്ടിയും കുറച്ചുള്ള തുക മാത്രമേ യാത്രക്കാരന് തിരികെ ലഭിക്കുകയുള്ളു. ട്രെയിൻ പുറപ്പെട്ട് 4 മണിക്കൂറിനുള്ളിൽ നിങ്ങൾ ടിഡിആർ ഓൺലൈനായി പൂരിപ്പിച്ച് സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് മുഴുവൻ തുകയും നഷ്ടപ്പെടും.
*കൗണ്ടര്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഓണ്‍ലൈനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക – https://www.operations.
*ഇപ്പോൾ നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാനോ റദ്ദാക്കാനോ സാധിക്കുന്നതാണ്.അതിനായി ഐആർസി