LIFENewsthen Special
Web Desk23/01/2022
സംസ്ഥാനത്ത് കൂടുതല്‍ വിദേശമദ്യ ചില്ലറ വില്പനശാലകള്‍ തുറക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതല്‍ വിദേശമദ്യ ചില്ലറ വില്പനശാലകള്‍ തുറക്കും.മദ്യവില്പനശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടർന്നാണിത്.ഇപ്പോള്‍ 269 ഷോപ്പുകളാണുള്ളത്.പുതുതായി 179 എണ്ണം കൂടി തുറക്കാനാണ് നീക്കം.
ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് ഒരു ഷോപ്പ് എന്നതാണ് ഇപ്പോഴത്തെ അനുപാതം.തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇത് 20,000ന് ഒന്നാണ്.അതേപോലെ 23 വെയര്‍ ഹൗസുകളില്‍ നിന്നാണ് ബാറുകള്‍ക്കും ചില്ലറവില്പന ശാലകള്‍ക്കും ഇപ്പോൾ മദ്യവിതരണം നടക്കുന്നത്.അതിനാൽ അധികമായി 17 വെയര്‍ഹൗസ് ഗോഡൗണുകള്‍ കൂടി തുടങ്ങാന്‍ ടെണ്ടര്‍ നടപടികളായിട്ടുണ്ട്.തിരുവനന്തപു രം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ രണ്ട് വീതവും മറ്റു ജില്ലകളില്‍ ഓരോന്നുമാണ് കൂട്ടുന്നത്.






