NEWS

എല്ലാത്തിനും കാരണം മഞ്ജു വാര്യർ: പ്രവീൺ ഇറവങ്കര

ആ പ്രണയം തിരിച്ചറിയേണ്ടിയിരുന്നത് മഞ്ജുവായിരുന്നു. ദിലീപ് എന്ന പുരുഷന്റെ ഐശ്വര്യ ദേവതയായി അയാളുടെ ജീവിത്തിലേയ്ക്ക് കടന്നു വന്ന മഞ്ജു. എടുത്തുചാട്ടം കാണിക്കാതെ തെറ്റു കുറ്റങ്ങൾ പരസ്പരം പറഞ്ഞു തീർത്ത് ആഹ്ലാദപൂർണമായ ഒരു ജീവിതം തുടരണമായിരുന്നു…! ഒരുത്തനും കവടി നിരത്താതെ നമുക്കൊരു മഹാസത്യം അറിയാം. ദിലീപ് എന്ന ചെറുകിട നടനെ മഹാനടനാക്കിയത് മഞ്ജുവാണ്. മഞ്ജുവിന്റെ ജാതകപുണ്യമാണ്.
മീശമാധവനും കുഞ്ഞിക്കൂനനും റൺവേയും ചാന്ത്പൊട്ടും സി.ഐ.ഡി മൂസയും മൈ ബോസും ഉൾപ്പെടെ ദിലീപിന്റെ ജീവിതത്തിലെ മഹത്ഭുതങ്ങളൊക്കെ നടന്നത് ആ മഞ്ജുറേനിയൻ സുരഭില കാലത്താണ്.
കാവ്യറേനിയൻ കാലത്ത് ഫുൾ കഷ്ടകാലവും.
എല്ലാത്തിനും കാരണം ദിലീപ് കൈവിട്ട, ദിലീപിനെ കൈവിട്ട മഞ്ജു എന്ന ഭാഗ്യദേവതയാണ്

നല്ലനടപ്പ്- പംക്തി

ടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി.
അറസ്റ്റ് പാടില്ല.
പക്ഷേ അന്നോളം ചോദ്യം ചെയ്യാം.
കോടതി പക്ഷം ന്യായമാണ്.
വിചാരണ കഴിഞ്ഞ് വിധിവക്കിൽ വന്നു നിന്ന കേസിൽ പെട്ടെന്നൊരു ട്വിസ്റ്റുമായി ഒരു ബാലചന്ദ്രകുമാരൻ കടന്നു വന്ന സാഹചര്യത്തിൽ ഇതല്ലാതെ വേറെ വഴിയില്ലെല്ലോ…?
അന്വേഷിക്കട്ടെ.
ചോദ്യം ചെയ്യട്ടെ.
ദിലീപ് കുറ്റക്കാരനെങ്കിൽ ശിക്ഷിക്കുകയും ചെയ്യട്ടെ.
പക്ഷേ കേസിനാസ്പദമായ സംഭവം നടന്ന 2017 ഫെബ്രുവരി 17 മുതൽ കഴിഞ്ഞ 5 വർഷത്തിലൂടെ സഞ്ചരിക്കുമ്പോൾ ശരിതെറ്റുകളുടെ ഒരു കൂമ്പാരം തന്നെ വഴിവക്കിൽ കെട്ടിക്കിടക്കുന്നത് കാണാം.
ചികഞ്ഞു ചെന്നാൽ കണ്ടതിനും കേട്ടതിനുമപ്പുറം കഥകളുടെ ഇരമ്പം കേട്ട് ഞെട്ടാം.
ആ ഞെട്ടലിൽ ചിലപ്പോൾ വാദി പ്രതിയും പ്രതി വാദിയുമായെന്നിരിക്കും.
വ്യാഴാഴ്ച ദിലീപിന് മുൻകൂർ ജാമ്യം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യട്ടെ.
പക്ഷേ ഇന്നലെ അപേക്ഷ പരിഗണിച്ച സമയത്ത് കോടതി നടത്തിയ ഒരു നിരീക്ഷണം വളരെ പ്രസക്തമാണ്. ഒരാൾ സ്വകാര്യ സദസ്സിൽ സുഹൃത്തുക്കളോട് നടത്തിയ അഥവാ നടത്തിയെന്നു പറയപ്പെടുന്ന വികാര പ്രകടനങ്ങളും ഗീർവാണങ്ങളും എങ്ങനെയാണ് കുറ്റകരമായ ഗൂഡാലോചന (Criminal Conspiracy) ആവുക…?
പ്രത്യേകിച്ചും ഈ വീരവാദങ്ങളിലെ സംഭവങ്ങൾ നടക്കുകയോ നടത്താൻ ശ്രമിക്കുകയോ ചെയ്യാത്ത പക്ഷം…!
അങ്ങനെ ദേഷ്യം വരുമ്പോൾ മനുഷ്യൻ പറയുന്നതൊക്കെ അതേ വകുപ്പിൽ കേസാക്കിയാൽ ഇവിടെ ഈ ജയിലുകളൊന്നും പോരാതെ വരും…!
നമ്മൾ തന്നെ ദിവസവും എത്ര പേരെ കൊല്ലാൻ ആഗ്രഹിക്കുന്നു!
ദിലീപ് അരിശം കൊണ്ടു പറഞ്ഞു പോയ വിടുവായത്തമോ ബാലചന്ദ്രകുമാർ കുതന്ത്രപൂർവ്വം പറയിപ്പിച്ചെടുത്ത സിനിമാ ഡയലോഗോ എന്തുമാവട്ടെ, ദിലീപ് പറഞ്ഞു എന്നതാണ് സത്യം.
പക്ഷേ ദിലീപ് അങ്ങനെ പറയാനും ഈ കണ്ട കുരുക്കിലൊക്കെ ചെന്നു ചാടാനുമുളള സാഹചര്യവും മാനസികാവസ്ഥയും കൂടി നമ്മൾ അനുഭാവപൂർവ്വം തികച്ചും സവൈകാരികം പരിഗണിക്കണം.
അയാൾക്ക് വളരെ വളരെ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെടുത്തിയവരോടുളള അടങ്ങാത്ത മനുഷ്യ സഹജമായ പക…!
(ഞാനും ഇരയ്ക്കൊപ്പം തന്നെയാണ്. സത്യം കണ്ടു പിടിക്കുകയും കുറ്റവാളി ശിക്ഷിക്കപ്പെടുകയും വേണം.
പക്ഷേ ദിലീപ് എന്ന കലാകാരൻ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയാത്ത, അന്യന്റെ വളർച്ചയിൽ അസൂയ ഇല്ലാത്ത ഒരു പാവം ശരാശരി മലയാളിയാണ് ഞാൻ. കലാകാരന്മാരും സംഗീതം പഠിച്ചവരും സംസ്കൃതം പഠിച്ചവരും കുറ്റവാളിപ്പട്ടികയിൽ വളരെ കുറവാണെന്ന ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രം വായിച്ച് അടുത്തിടെ രോമാഞ്ചപ്പെട്ട ആളുമാണ്…!
#സംസ്കൃതം എന്ന വാക്ക് സർവ്വദേവഭാഷകൾക്കും പ്രതീകമായി പറഞ്ഞതാവും. ഇനി അതിൽ മതം കണ്ടത്തി കേറി ചൊറിയാൻ നിൽക്കെണ്ട. എന്താ അറബി പഠിച്ചവനും ഇംഗ്ലീഷ് പഠിച്ചവനുമൊക്കെ കുറ്റവാളികളാണോ…?
അല്ല. അറിവുളളവരൊക്കെ നല്ല ഒന്നാന്തരം മനുഷ്യരാണ്…!അതുകൊണ്ടാണ് കലാദേവതയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ദിലീപിന് ഇങ്ങനെ ഒരു ദുർചിന്ത വരുമോ എന്ന കാര്യത്തിൽ രണ്ടാമതൊരു ആലോചന!)
പറഞ്ഞു വന്നത് ദിലീപ് എന്ന മനുഷ്യനെക്കുറിച്ചാണ്.
അയാൾക്കു പ്രിയപ്പെട്ടത് നഷ്ടപ്പെടുത്തിയവരോടുളള പകയെക്കുറിച്ചാണ്.
അന്നും ഇന്നും ദിലീപിന് ഏറ്റവും പ്രിയപ്പെട്ടത് മഞ്ജുവായിരുന്നു.
മഞ്ജു വാര്യർ…!
ഉള്ളതും ഇല്ലാത്തതും പറഞ്ഞ് അവളെ തന്നിൽ നിന്ന് അകറ്റുകയും അവൾ പരമ ശത്രുവിയി മാറി പ്രതിപക്ഷത്ത് നിലയുറക്കുകയും ചെയ്തപ്പോൾ ഒരു ഭർത്താവും, കാമുകനും, അന്ധയായ ആരാധകനും, അതിനുമപ്പുറം അവളുടെ കുട്ടിയുടെ അച്ഛനുമായ ഒരാൾ എങ്ങനെ സഹിക്കും…?
ആ പ്രണയം തിരിച്ചറിയേണ്ടിയിരുന്നത് മഞ്ജുവായിരുന്നു.
ദിലീപ് എന്ന പുരുഷന്റെ ഐശ്വര്യ ദേവതയായി അയാളുടെ ജീവിത്തിലേയ്ക്ക് കടന്നു വന്ന മഞ്ജു.
എടുത്തുചാട്ടം കാണിക്കാതെ തെറ്റു കുറ്റങ്ങൾ പരസ്പരം പറഞ്ഞു തീർത്ത് നല്ലൊരു ജീവിതം തുടരണമായിരുന്നു…!
നുണയും കൊതിയുമായി വരുന്നവരെ പടിക്കപ്പുറം നിർത്തി ഒരു സമ്പൂർണ്ണ സ്നേഹ ദാമ്പത്യം…! (ഈയുള്ളവനെ വലിച്ചൊട്ടിക്കാൻ സ്ത്രീ പക്ഷ വാദികൾക്കുളള സ്ഥലം പ്രത്യേകം ഒഴിച്ചിട്ടിട്ടുണ്ട്)
മഞ്ജു പോയ വാശിയിൽ കാവ്യയെ ദിലീപ് ചാടിക്കയറി കെട്ടിയെങ്കിലും മഞ്ജു ഒരു വികാരമായി ദിലീപിന്റെ മനസ്സിൽ കനലടങ്ങാതെ പുകഞ്ഞു കൊണ്ടേയിരുന്നു. ആ പുകച്ചിലിൽ നിന്നുണ്ടായ ലാവാ പ്രവാഹമാണ് നമ്മൾ ഇതു വരെ കണ്ടതും ഇനി കാണാനിരിക്കുന്നതും.
ദിലീപിന്റെ സുവർണ്ണകാലം മഞ്ജു കൂടെയുണ്ടായിരുന്ന കാലമാണെന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാം. മോശം കാലത്തിന് ഉത്തരവാദി കാവ്യയാണെന്നു പറയുന്ന അന്ധവിശ്വാസം എനിക്കില്ല താനും.
പക്ഷേ തൃക്കേട്ട നക്ഷത്രത്തിൽ അസുരഗണത്തിൽ ജനിച്ച മഞ്ജു പൂരാടക്കാരനും മനുഷ്യ ഗണക്കാരനുമായ ദിലീപിന്റെ കിരീടത്തിലെ സ്യമന്തകമായിരുന്നു.
ദിലീപ് ഉത്രാടക്കാരനാണെന്ന് ചില ശത്രുക്കൾ. പക്ഷേ രണ്ടായാലും ഗണവും ഗുണവും ഒക്കെ ഒന്ന് തന്നെ…!
കാവ്യ തിരുവാതിരക്കാരിയാണ്. മനുഷ്യഗണമാണ്. ചേരുമോ ചേരില്ലയോ എന്ന് കാലവും ജ്യോത്സക്കാരും തീരുമാനിക്കട്ടെ…!
പക്ഷേ ഒരുത്തനും കവടി നിരത്താതെ നമുക്കൊരു മഹാസത്യം അറിയാം.
ദിലീപ് എന്ന ചെറുകിട നടനെ മഹാനടനാക്കിയത് മഞ്ജുവാണ്. മഞ്ജുവിന്റെ ജാതകപുണ്യമാണ്.
മീശമാധവനും കുഞ്ഞിക്കൂനനും റൺവേയും ചാന്ത്പൊട്ടും സി.ഐ.ഡി മൂസയും മൈ ബോസും ഉൾപ്പെടെ ദിലീപിന്റെ ജീവിതത്തിലെ മഹത്ഭുതങ്ങളൊക്കെ നടന്നത് ആ മഞ്ജുറേനിയൻ സുരഭില കാലത്താണ്.
കാവ്യറേനിയൻ കാലത്ത് ഫുൾ കഷ്ടകാലവും.
അത്യാവശ്യം പരിക്കില്ലാത്ത രാമലീലയും എന്തിന് ‘കേശു’ പോലും സ്വസ്ഥമായി തീയറ്ററിലോടിക്കാണാൻ ദിലീപിനും മലയാളിക്കും ഭാഗ്യമുണ്ടായില്ല.
എല്ലാത്തിനും കാരണം ദിലീപ് കൈവിട്ട, ദിലീപിനെ കൈവിട്ട മഞ്ജു എന്ന ഭാഗ്യദേവതയാണ്.
2015 ജനുവരി 31നു നടന്ന ദീലീപ്-മഞ്ജു വിവാഹമോചനത്തിനു ശേഷം ദിലീപ് ഗതിപിടിച്ചിട്ടില്ല.
പൂരാടം ലോക കൊലയാളി ഹിറ്റ്‌ലറിന്റെ നാൾ ആണെന്ന് ചില ദോഷൈക ദൃക്കുകൾ പറയുന്നുണ്ട്.
പക്ഷേ ഞാൻ പറയുന്നു കലോപാസകനായ ദിലീപിന് ഇങ്ങനെ കഠിന ഹൃദയനാവാൻ കഴിയില്ല.
അഥവാ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി മഞ്ജു വാര്യരാണ്.
അവരോടുള്ള ദിലീപിന്റെ അടങ്ങാത്ത പ്രണയമാണ്…
ഭ്രാന്താണ്!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: