HealthLIFE

ഗർഭിണിയാണോ ? നിർബന്ധമായും ഉണക്കമുന്തിരി കഴിക്കുക.അല്ലെങ്കിൽ മാതള നാരങ്ങയും

ർഭകാലത്ത് സ്ത്രീകളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്.എല്ലാവിധ ഭക്ഷണങ്ങളും കഴിക്കാൻ ഇവർക്ക് ഈ സമയത്ത് സാധിച്ചെന്നു വരില്ല.
പക്ഷെ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ഉറപ്പാക്കാന് എന്തുകഴിപ്പിക്കണമെന്ന് കൃത്യമായി ഓരോ പങ്കാളിയും അറിഞ്ഞിരിക്കണം. അതിലൊന്നാണ് ഉണക്കമുന്തിരി.
രക്തക്കുറവ്, ദഹനപ്രശ്നങ്ങള്, രോഗപ്രതിരോധ ശേഷി എന്നുവേണ്ട പല പ്രശ്നങ്ങള്ക്കും പരിഹാരമാണ് ഉണക്കമുന്തിരി.
ഗര്ഭിണികളില് സാധാരണ കണ്ടുവരുന്ന പ്രശ്നമാണ് അനീമിയ അഥവാ വിളര്ച്ച. ഉണക്കമുന്തിരിയിലെ അയൺ ,വിറ്റാമിന് സി ഘടകങ്ങള് അനീമിയയെ തുരത്തുന്നു. ഒരു കൈ നിറയെ ഉണക്കമുന്തിരി ഒരു ദിവസം ഗര്ഭിണികള് കഴിക്കേണ്ടതാണ്. ഇടക്കിടെ അല്പ്പാല്പ്പമായി വെള്ളത്തിലിട്ട് കുതിര്ത്ത ശേഷം കഴിച്ചുതുടങ്ങിക്കോളൂ. അമ്മയും കുഞ്ഞും സുരക്ഷിതമായി ഇരിക്കട്ടെ..
 അതുപോലെ ആരോഗ്യ കാര്യങ്ങളിലും ഭക്ഷണ കാര്യങ്ങളിലും ഒന്നു ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് വന്ധ്യതയെന്ന പ്രതിസന്ധിയെയും ഇല്ലാതാക്കാന്‍ സാധിക്കും.ഭൂമിയിലെ ഏറ്റവും ആരോഗ്യകരമായ പഴങ്ങളില്‍ ഒന്നാണ് മാതളനാരങ്ങ. പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.
മാതളനാരങ്ങയ ആന്റി ഓക്സിഡന്റ്, ആന്റി വൈറല്‍, ആന്റി ട്യൂമര്‍ എന്നിവയായും ഉപയോഗിച്ചു വരുന്നു.ഈ ചുവന്ന പഴത്തില്‍ വൈനിനേക്കാളും ഗ്രീന്‍ ടീയേക്കാളും ഏകദേശം മൂന്നിരട്ടി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ ടൈപ്പ്-2 പ്രമേഹത്തിനെതിരെ പോരാടുന്നതും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതും മാതളനാരങ്ങ സഹായിക്കുന്നുണ്ട്.ഈ പഴം നിങ്ങളുടെ ഭക്ഷണത്തില്‍ ദിവസേന ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കും.
മാതളനാരങ്ങ കഴിക്കുന്നത് ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭാശയ പാളി കട്ടിയാക്കുകയും ഗര്‍ഭം അലസാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.മാതളനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫോളിക് ആസിഡ് തുടങ്ങിയ പോഷകങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളര്‍ച്ചയെ സഹായിക്കും.
സ്ത്രീകളില്‍ മാത്രമല്ല പുരുഷന്‍മാരിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും മാതളനാരങ്ങ സഹായിക്കും.ഉദാഹരണതിന് പുരുഷന്‍മാരിലെ ഉദ്ധാരണക്കുറവ് നിയന്ത്രിക്കാന്‍ മാതളനാരങ്ങ ജ്യൂസ് സഹായിക്കും.അതേപോലെ
മാതളനാരങ്ങ  ഹൃദയാരോഗ്യത്തിനും നല്ലതാണ്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും അടഞ്ഞുപോയ ധമനികള്‍ വൃത്തിയാക്കാനും അവയ്ക്ക് കഴിയും. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അല്ലെങ്കില്‍ സന്ധി വേദന എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും മാതളനാരങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഇതിലുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ആണ് ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇരുമ്ബിന്റെ കുറവ് മൂലം ഉണ്ടാവുന്ന അനീമിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും മാതളനാരങ്ങ കഴിക്കാവുന്നതാണ്.
നോട്ട്: ഗര്‍ഭകാലത്തെ ഭക്ഷണം ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.

Back to top button
error: