Month: January 2022
-
India
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശശി തരൂർ എംപി.,ഒമിക്രോണിനേക്കാൾ അപകടകാരി ഓ മിത്രോമാണെന്ന് തരൂർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശശി തരൂർ എംപി. ഒമിക്രോണിനേക്കാൾ അപകടകാരി ഓ മിത്രോമാണെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു. ഈ വൈറസിന്റെ തീവ്രത കുറഞ്ഞ വകഭേദം വേറെയില്ലെന്നും തരൂർ ട്വീറ്റ് ചെയ്തു. വർധിച്ച ധ്രുവീകരണം, വിദ്വേഷവും മതഭ്രാന്തും, ഭരണഘടനയ്ക്കെതിരായ വഞ്ചനാപരമായ ആക്രമണങ്ങൾ, ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ എന്നിവയുടെ അനന്തരഫലങ്ങൾ ഓരോ ദിവസവും ഞങ്ങൾ അളക്കുകയാണെന്നും തരൂർ പറയുന്നു.
Read More » -
Kerala
കെഎസ്ഇബിയുടെ പേരിൽ വീണ്ടും തട്ടിപ്പ്; ജാഗ്രതൈ
വീട്ടിലെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് കാണിച്ചു കൊണ്ട് പലർക്കും പലതരത്തിൽ മെസ്സേജുകൾ വരുന്നുണ്ട്.മെസ്സേജില്‍ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടാനാണ് ആവശ്യപ്പെടുന്നത്.കേരളത്തില്‍ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ സന്ദേശം ലഭിച്ചിട്ടുള്ളത്.മെസ്സേജില്‍ പറഞ്ഞിരിക്കുന്ന നമ്ബറിലേക്ക് വിളിക്കുന്നവരോട് ടീം വ്യൂവര്‍, എനി ഡെസ്‌ക് തുടങ്ങിയ ആപ്ലികേഷനുകള്‍ ഡൌണ്‍ ലോഡ് ചെയ്യാനാവശ്യപ്പെടും. തുടര്‍ന്ന് അതിലൂടെ പാസ്സ്‌വേര്‍ഡ് ചോര്‍ത്തി പണം അപഹരിക്കുകയാണ് ചെയ്യുന്നത്.ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇതിനകം നടന്നതായാണ് അറിയുന്നത്.വടക്കേ ഇന്ത്യന്‍ സംഘമാണ് തട്ടിപ്പിന് പിന്നില്‍.കെഎസ്ഇബി ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.എല്ലാവരും ജാഗ്രത പുലർത്തുക.
Read More » -
Kerala
മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം
മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. ചാനല്‍ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും അറിയിപ്പിലൂടെ വ്യക്തമാക്കി.ഇക്കാര്യത്തില്‍ ചാനല്‍ ഇതിനകം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. തല്‍ക്കാലം സംപ്രേക്ഷണം നിര്‍ത്തുന്നുവെന്നും മീഡിയാവണ് വ്യക്തമാക്കി. നേരത്തെ ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മീഡിയ വണിനും ഏഷ്യാനെറ്റ് ന്യൂസിനും വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് 2020 മാർച്ച് 6 ന് അർധരാത്രിയാണ് സംപ്രേക്ഷണം തടഞ്ഞത്.വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ഈ ചാനലുകൾ വീഴ്ച വരുത്തിയെന്നും കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമുള്ള വിലയിരുത്തലിലാണ് 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്.
Read More » -
Kerala
എക്സറേയ്ക്ക് മാറ്റിക്കുറിച്ചു;ചോദ്യം ചെയ്ത രോഗിയുടെ കൂട്ടിരുപ്പുകാരന്റെ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് ഡോക്ടർ
തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ രോഗിയോടും കൂട്ടിരിപ്പുകാരനോടും മോശമായി പെരുമാറിയ ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.മെഡിക്കല്‍കോളജിലെ പിജി ഡോക്ടര്‍ അനന്തകൃഷ്ണനാണ് സസ്പെന്‍ഷനിലായത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. ആശുപത്രിയിലെ എക്സ്റേ റൂമില്‍ അപകടത്തില്‍പ്പെട്ട് ചികിത്സയ്ക്കെത്തിയ കൊല്ലം സ്വദേശിക്കും കൂട്ടിരിപ്പുകാരനുമാണ് ദുരനുഭവമുണ്ടായത്. കാലിന് പരിക്കേറ്റ് എത്തിയ രോഗിക്ക് സ്ഥാനംമാറി എക്സ്റേ എടുക്കാന്‍ എഴുതി നല്‍കിയതാണ് തര്‍ക്കത്തിന് കാരണമായത്.ഇതിനെത്തുടര്‍ന്ന് രോഗിയുടെ കൂട്ടിരിപ്പുകാരനും ഡോക്ടറും തമ്മില്‍ തര്‍ക്കമായി. കൂടുതല്‍ സംസാരിച്ചാല്‍ മുട്ടുകാല് തല്ലിയൊടിക്കും എന്നാണ് ഡോക്ടര്‍ രോഷാകുലനായി പറഞ്ഞത്. തുടര്‍ന്ന് തര്‍ക്കം രൂക്ഷമാകുകയും ഡോക്ടര്‍ വെല്ലുവിളി നടത്തുകയും ചെയ്തു.രോഗികള്ക്കൊപ്പമുണ്ടായിരുന്നയാള് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി.തുടർന്ന് ആശുപത്രി സൂപ്രണ്ട് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ഡോക്ടറെ അന്വേഷണ വിധോയമായി സസ്പെന്റ് ചെയ്യുകയുമായിരുന്നു.
Read More » -
Kerala
നടന്‍ ദിലീപിന്റെ ഐടി സഹായിയുടെ അപകട മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ബന്ധുക്കള്‍
നടന്‍ ദിലീപിനെതിരേ അടുത്ത ആരോപണവുമായി മറ്റൊരു കുടുംബം. ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ പരാതി.എറണാകുളം മേനകയില്‍ ഐഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന സനീഷിന്റെ മരണത്തിലെ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് സഹോദരനാണ് പൊലീസിനെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് സഹോദരന്‍ അങ്കമാലി പൊലീസില്‍ പരാതി നല്‍കി. 2020 ഓഗസ്റ്റില്‍ അങ്കമാലിയിലുണ്ടായ കാര്‍ അപകടത്തിലാണ് സനീഷ് മരിക്കുന്നത്.കാർ റോഡരികിലെ തൂണില്‍ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തിരുന്നു.ദിലീപിന്റെ വിശ്വസ്ഥനായിരുന്ന സനീഷിന് പല നിര്‍ണായക വിവരങ്ങളും അറിയാമായിരുന്നു എന്ന് സംവിധായകൻ ബാലചന്ദ്രകുമാറും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു
Read More » -
Kerala
ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരപുരം, ആദിനാട് വടക്ക്, ഗുരുപ്രീതി വീട്ടിൽ സുബിൻ്റെ ഭാര്യ ആതിര(26)യെയാണ് വീടിനുള്ളിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് ബന്ധുക്കൾ മൃതദേഹം കണ്ടത്. ഇവരുടെ വിവാഹം കഴിഞ്ഞ് 6 വർഷമായിരുന്നെങ്കിലും കുട്ടികൾ ഉണ്ടായിരുന്നില്ല. ഭർത്താവുമായി പിണങ്ങിയിരിക്കെ അടുത്ത കാലത്താണ് തിരികെ ഭർതൃഗൃഹത്തിൽ താമസം തുടങ്ങിയിയതെന്ന് പറയയുന്നു. കരുനാഗപ്പള്ളി പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. യുവതിയുടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി.
Read More » -
Kerala
ഓടി തോൽക്കരുത് !
പാലക്കാട്: റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലം കടക്കാന്‍ മടിയുള്ള യാത്രക്കാർ പൊതുവെ സ്വീകരിക്കുന്ന മാർഗമാണ് ട്രാക്ക് മുറിച്ചു കടക്കല്‍.ഇത് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുണ്ട്.കാലങ്ങളായി തുടരുന്ന അനൗണ്‍സ്‌മെന്റുകളോ റെയില്‍വെ ചുമത്തുന്ന പിഴയോ ട്രാക്ക് മുറിച്ചു കടക്കല്‍ സ്ഥിരം പരിപാടിയാക്കിയ ട്രെയിന്‍ യാത്രക്കാര്‍ക്കും പരിസരവാസികൾക്കും നിസാരം. ആളില്ലാ റെയില്‍ ക്രോസുകളിലും ചേരിപ്രദേശങ്ങള്‍ക്ക് സമീപത്തും ട്രാക്ക് മുറിച്ചു കടക്കല്‍ അന്നുമിന്നും സാധാരണമാണ്.ഇത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.ഇത്തരം അപകടങ്ങളില്‍ പെട്ട് മരിക്കുന്നവരുടേയും പരിക്കേല്‍ക്കുന്നവരുടേയും എണ്ണം വര്‍ദ്ധിച്ച് വരികയാണെന്ന് റയിൽവെയുടെ അടുത്തിടെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.പലയിടങ്ങളിലും മേൽപ്പാലമോ അടിപ്പാതയോ ഇല്ലാത്തതും ഇതിനൊരു കാരണമാണ്. കേരളത്തിൽ ട്രെയിൻ തട്ടിയുള്ള മരണം ഏറ്റവും കൂടുതൽ കോഴിക്കോട് – കണ്ണൂർ പാതയിലാണെന്നാണ് റെയിൽവേ സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ.ആളുകൾ അനധികൃതമായി പാളത്തിൽ പ്രവേശിക്കുന്നതാണ് മരണനിരക്ക് കൂടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.പാലക്കാട് ഡിവിഷനിൽ 600 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ട്രാക്കുകളാണുള്ളത്.ഇതിൽ 90 കിലോമീറ്റർ മാത്രം ദൈർഘ്യം വരുന്ന കോഴിക്കോട് – കണ്ണൂർ റൂട്ടാണ് കഴിഞ്ഞ കുറെ വർഷങ്ങളായി മരണത്തിന്റെ…
Read More » -
NEWS
ബൈക്കിൽ ലോകം ചുറ്റാൻ മലപ്പുറം സ്വദേശി ദിൽഷാദ്
വള്ളിക്കുന്ന്: ബൈക്കിൽ ഒന്നര വർഷം കൊണ്ട് ഇന്ത്യ മുതൽ 32 രാജ്യങ്ങൾ ചുറ്റി കറങ്ങാൻ ചേലമ്പ്ര സ്വദേശി ദിൽഷാദ് യാത്ര ആരംഭിച്ചു. ചേലമ്പ്ര പാറയിൽ പീടിയേക്കൽ ഹുസൈൻ- ഫാത്തിമ ദമ്പതികളുടെ മകനാണ് പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ച ദിൽഷാദ്. കേരളത്തിൽ നിന്ന് മുംബൈ വരെ ബൈക്ക് ഓടിച്ചു പോകും. മുംബൈയിൽ നിന്ന് ദുബായിലേക്ക് കപ്പൽമാർഗ്ഗമാണ് യാത്ര. ദുബൈയിൽ നിന്ന് ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലൂടെ ചുറ്റിക്കറങ്ങി സൂയസ്കനാൽ വഴി ഈജിപ്തിലേക്ക് കടക്കും. തുടർന്ന് 27 ആഫ്രിക്കൻ രാജ്യങ്ങൾ കറങ്ങി ലിബിയ വഴി നാട്ടിലേക്ക് മടങ്ങാൻ ആണ് പദ്ധതി. ശനിയാഴ്ച മലപ്പുറം- കോഴിക്കോട് ജില്ലാ അതിർത്തിയിലെ ഈടമൂഴിക്കൽ നിസരി ജംഗ്ഷനിൽ പി അബ്ദുൽ ഹമീദ് എം.എൽ.എ ദിൽഷാദിൻ്റെ ബൈക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് യാത്രയയ്ക്കാൻ എത്തിയത്.
Read More » -
India
പോലീസുകാരിയെ വാഹനത്തിൽ പീഡിപ്പിക്കാൻ ശ്രമം; ഊട്ടിയിൽ ഡപ്യൂട്ടി തഹസില്‍ദാരിനെ അറസ്റ്റ് ചെയ്തു
ഊട്ടി: വാഹന പരിശോധനയിൽ ഏർപ്പെട്ടിരുന്ന വനിതാ പോലീസിനെ സ്വന്തം വാഹനത്തിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ച ഡപ്യൂട്ടി തഹസില്‍ദാരിനെ പോലീസ് അറസ്റ്റ് ചെയ്തു.ഡപ്യൂട്ടി തഹസിൽദാർ ബാബുവിനെ (35)ആണ് പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഊട്ടിക്ക് സമീപമുള്ള അതിഗരട്ടി ഗ്രാമത്തില്‍ ഇന്നലെ ഫ്ലയിങ് സ്ക്വാഡിന്റെ വാഹന പരിശോധനയ്ക്കിടെയിലാണ് അതുവഴി വന്ന ഡപ്യൂട്ടി തഹസിൽദാർ വനിതാ പോലീസ് ഉദ്യോഗസ്ഥയെ സ്വന്തം വാഹനത്തിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചത്.പോലീസുകാരിയുടെ പരാതിയിലാണ് നടപടി.
Read More » -
Food
മലയാളികളുടെ രുചിക്കൂട്ടിൽ ഇന്നും നമ്പർ വൺ ഏതാണ് ?
മലയാളികളുടെ രുചിയാഴങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട വിഭവമേതാണ്.കഞ്ഞിയും പയറും… കപ്പയും മീനും… പൊറോട്ട ബീഫ്…? എന്നാൽ ഇതൊന്നുമല്ല കേട്ടോ മലയാളികളുടെ എന്നത്തേയും ഇഷ്ടവിഭവം.അത് തേങ്ങാ ചമ്മന്തിയാണ്. മലയാളികളുടെ മനസ്സില്‍ എന്നും ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഒന്നാണ് അമ്മ അമ്മിക്കല്ലില്‍ അരച്ച് ഉരുട്ടി എടുത്ത ചമ്മന്തിയും ചൂട് കുത്തരി ചോറും.പ്രത്യേകിച്ച് പ്രവാസികളുടെ ! വാഴയിലയില്‍ കെട്ടുന്ന പൊതിച്ചോറിലും ചമ്മന്തി ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം തന്നെയാണ്.പ്രത്യേകിച്ച് ട്രെയിൻ യാത്രകളിലും മറ്റും.കാലം എത്ര മാറിയിട്ടും ഇന്നും ഊണിനു ഒരു ചമ്മന്തി ഉണ്ടെങ്കില്‍ മലയാളിക്ക് ചോറ് കഴിക്കാന്‍ മറ്റൊന്നും വേണമെന്നില്ല… തേങ്ങാ പുളി ചമ്മന്തി ……………………………………… ചേരുവകള്‍ തേങ്ങാ ചിരവിയത് – ഒരു മുറി ചുവന്നുള്ളി – മൂന്നെണ്ണം വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍ ഉപ്പ് – പാകത്തിന് കറി വേപ്പില – അഞ്ചു ഇലകള്‍ മുളക്‌പൊടി – അര ടേബിള്‍ സ്പൂണ്‍ ( മുളകുപൊടി കൂടരുത്, ഇതിനു പകരം വറ്റല്‍ മുളക് ഉപയോഗിയ്ക്കാം) വെള്ളം …
Read More »