KeralaNEWS

നടന്‍ ദിലീപിന്റെ ഐടി സഹായിയുടെ അപകട മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

ടന്‍ ദിലീപിനെതിരേ അടുത്ത ആരോപണവുമായി മറ്റൊരു കുടുംബം. ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ പരാതി.എറണാകുളം മേനകയില്‍ ഐഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന സനീഷിന്റെ മരണത്തിലെ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് സഹോദരനാണ് പൊലീസിനെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് സഹോദരന്‍ അങ്കമാലി പൊലീസില്‍ പരാതി നല്‍കി.
2020 ഓഗസ്റ്റില്‍ അങ്കമാലിയിലുണ്ടായ കാര്‍ അപകടത്തിലാണ് സനീഷ് മരിക്കുന്നത്.കാർ റോഡരികിലെ തൂണില്‍ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തിരുന്നു.ദിലീപിന്റെ വിശ്വസ്ഥനായിരുന്ന സനീഷിന് പല നിര്‍ണായക വിവരങ്ങളും അറിയാമായിരുന്നു എന്ന് സംവിധായകൻ ബാലചന്ദ്രകുമാറും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു

Back to top button
error: