IndiaNEWS

പോലീസുകാരിയെ വാഹനത്തിൽ പീഡിപ്പിക്കാൻ ശ്രമം; ഊട്ടിയിൽ ഡപ്യൂട്ടി തഹസില്‍ദാരിനെ അറസ്റ്റ് ചെയ്തു

ട്ടി: വാഹന പരിശോധനയിൽ ഏർപ്പെട്ടിരുന്ന വനിതാ പോലീസിനെ സ്വന്തം വാഹനത്തിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ച ഡപ്യൂട്ടി തഹസില്‍ദാരിനെ പോലീസ് അറസ്റ്റ് ചെയ്തു.ഡപ്യൂട്ടി തഹസിൽദാർ ബാബുവിനെ (35)ആണ് പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഊട്ടിക്ക് സമീപമുള്ള അതിഗരട്ടി ഗ്രാമത്തില്‍ ഇന്നലെ ഫ്ലയിങ് സ്ക്വാഡിന്റെ വാഹന പരിശോധനയ്ക്കിടെയിലാണ് അതുവഴി വന്ന ഡപ്യൂട്ടി തഹസിൽദാർ  വനിതാ പോലീസ് ഉദ്യോഗസ്ഥയെ സ്വന്തം വാഹനത്തിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചത്.പോലീസുകാരിയുടെ പരാതിയിലാണ് നടപടി.

Back to top button
error: