പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശശി തരൂർ എംപി. ഒമിക്രോണിനേക്കാൾ അപകടകാരി ഓ മിത്രോമാണെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു. ഈ വൈറസിന്റെ തീവ്രത കുറഞ്ഞ വകഭേദം വേറെയില്ലെന്നും തരൂർ ട്വീറ്റ് ചെയ്തു.
വർധിച്ച ധ്രുവീകരണം, വിദ്വേഷവും മതഭ്രാന്തും, ഭരണഘടനയ്ക്കെതിരായ വഞ്ചനാപരമായ ആക്രമണങ്ങൾ, ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ എന്നിവയുടെ അനന്തരഫലങ്ങൾ ഓരോ ദിവസവും ഞങ്ങൾ അളക്കുകയാണെന്നും തരൂർ പറയുന്നു.