Month: January 2022
-
India
ബിജെപി തകർന്നടിയുമെന്ന് ഇൻഡ്യ ടിവി സർവേ
ന്യൂഡെല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോവയിലും പഞ്ചാബിലും കോണ്‍ഗ്രസ് മുന്നിലെത്തുമെന്ന് ഇന്‍ഡ്യ ടിവി സര്‍വേ.ഉത്തരാഖണ്ഡ്, മണിപൂര്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും സര്‍വേ വ്യക്തമാക്കുന്നു.നിലവില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണമുള്ളത്. ബാക്കി മൂന്നിടത്തും ബിജെപിയാണ് ഭരണത്തില്‍. പഞ്ചാബിൽ 117 സീറ്റുകളില്‍ കോണ്‍ഗ്രസ് 50-52 സീറ്റുകള്‍ നേടിയേക്കും.ഇവിടെ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ഒന്നു മുതല്‍ മൂന്നു വരെ സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഗോവയില്‍ കോണ്‍ഗ്രസ്-ഗോവ ഫോര്‍വേഡ് പാർട്ടികൾ ഭൂരിപക്ഷം നേടുമെന്നും 40 ല്‍ 17 മുതല്‍ 21 വരെ സീറ്റുകള്‍ നേടുമെന്നും പറയുന്നു. ഭരണകക്ഷിയായ ബിജെപി 14 മുതല്‍ 18 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 70 സീറ്റില്‍ ഇരുകക്ഷികളും 33-35 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു. എഎപിക്ക് ഒരു സീറ്റും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റും ലഭിച്ചേക്കും. വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ മണിപൂരില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നേക്കാമെന്നാണ് സര്‍വേ പറയുന്നത്. 60…
Read More » -
Kerala
വാവ സുരേഷിന് പാമ്പു കടിയേറ്റു,നില അതീവ ഗുരുതരം; വെന്റിലേറ്ററിലാണ് ഇപ്പോൾ
കോട്ടയം : കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് പാമ്പ് കടിയേറ്റു. പാമ്പിന്റെ കടിയേറ്റ് അബോധാവസ്ഥയിലായ വാവാ സുരേഷിനെ കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കുറിച്ചി പഞ്ചായത്ത് ഒന്നാം വാര്‍ഡ് അഞ്ചലശേരിയില്‍ പാട്ടാശേരില്‍, മുന്‍ പഞ്ചായത്ത് ഡ്രൈവര്‍ നിജുവിന്റെ വീട്ടില്‍ പാമ്പിനെ പിടികൂടാന്‍ എത്തിയപ്പോഴാണ് വാവാ സുരേഷിനാണ് പാമ്പ് കടിയേറ്റത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ വീടിന് സമീപത്തുള്ള കന്നുകാലിക്കൂട്ടിലെ കല്ലിനുളളില്‍ പാമ്പിനെ കണ്ടെത്തിയത്. അന്ന് മുതല്‍ തന്നെ കുടുംബം വാവ സുരേഷിനെ വിളിച്ച് വരുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ന് വൈകുന്നേരം 4.45നാണ് സുരേഷ് സ്ഥലത്ത് എത്തിയത്. സുരേഷിനെ കണ്ടഉടന്‍ നാട്ടുകാരും പാമ്പിനെ പിടികൂടുന്നത് കാണാന്‍ തടിച്ചുകൂടി. പാമ്പിനെ പിടികൂടിയ സുരേഷ് ചാക്കിനുള്ളിലേക്ക് ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. മുട്ടിന് മുകളിലായി തുടയിലാണ് കടിയേറ്റത്. രക്തം പുറത്ത് വന്ന രീതിയില്‍ ആഴത്തിലുള്ള കടിയാണേറ്റത്. ഇതിനിടെ, കയ്യില്‍ നിന്നും…
Read More » -
Kerala
ഞായറാഴ്ചത്തെ ലോക്ഡൗൺ തുടരാൻ തീരുമാനം
തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പെടുത്തിയ നിയന്ത്രണം തുടരാന്‍ തീരുമാനിച്ചു.ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.നിലവിലെ മറ്റു നിയന്ത്രണങ്ങളും തുടരും.
Read More » -
Kerala
ശബരിമല തീർത്ഥാടകരുടെ പണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ എരുമേലി സ്വദേശികളായ രണ്ടു പേർ പിടിയിൽ
കോട്ടയം: ശബരിമല ദര്‍ശനത്തിന് എത്തിയ തമിഴ്‌നാട് സ്വദേശികളായ അയ്യപ്പഭക്തരുടെ കാറിന്‍റെ ചില്ല് തകര്‍ത്ത് അര ലക്ഷം രൂപ രൂപയും ഏഴ് മൊബൈല്‍ ഫോണുകളും മോഷ്‌ടിച്ച കേസിൽ എരുമേലി സ്വദേശികളായ രണ്ടു പേർ പിടിയിൽ.എരുമേലി താന്നിക്കല്‍ ആദില്‍ (24) കുറുവാമൂഴി വട്ടകപ്പാറ വിഷ്‌ണു ബിജു (27) എന്നിവരാണ് പിടിയിലായത്.ജനുവരി ഒന്നിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തമിഴ്‌നാട്ടില്‍ ഒളിവിൽ കഴിയവേയാണ് ഇരുവരെയും പോലീസ് പിടികൂടിയത്.കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്‌പി ബാബുക്കുട്ടന്‍റെ നേതൃത്വത്തില്‍ എരുമേലി എസ്.എച്ച്.ഒ മനോജ് എം, എസ്.ഐമാരായ അനീഷ് എം. എസ്, ഷാബുമോന്‍ തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. പിന്നീട് ഇവരെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
Read More » -
Kerala
പത്തനംതിട്ടയ്ക്കും കോട്ടയത്തിനും പൊള്ളുന്നു
പത്തനംതിട്ട: ഉത്തരേന്ത്യ അതിശൈത്യത്തിൽ പുതച്ചുറങ്ങുന്നതിനിടെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ഇന്നലെ കോട്ടയത്ത് രേഖപ്പെടുത്തി.ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) ഇന്നലെ പുറത്തുവിട്ട കണക്കുകളിൽ കോട്ടയത്തെ പകൽതാപനില 37.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.പത്തനംതിട്ട സീതത്തോട്ടിലെ ഓട്ടമാറ്റിക് മാപിനിയിൽ ഇന്നലത്തെ പകൽതാപനില 36 ഡിഗ്രിയും രേഖപ്പെടുത്തി. കേരളത്തിൽ പുനലൂരിലാണ് ഏറ്റവും കുറഞ്ഞ രാത്രി താപനിലയായ 18.5 ഡിഗ്രി രേഖപ്പെടുത്തിയത്.പഞ്ചാബിലെ അമൃത്സരിൽ അനുഭവപ്പെട്ട 2.6 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ രാത്രി താപനില. വേനൽ കടുത്തതോടെ അച്ചൻകോവിൽ,കല്ലാർ,പമ്പ,മണിമല, മീനച്ചിലാർ തുടങ്ങിയ നദികളും വറ്റി തുടങ്ങി.ഇതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്.ഒപ്പം കൃഷിയും വെള്ളമില്ലാതെ കരിഞ്ഞുണങ്ങാൻ തുടങ്ങിയിരിക്കയാണ്.രണ്ടു മാസം മുമ്പ് ജനത്തെ ഭീതിയിലാഴ്ത്തി കരകവിഞ്ഞ് ഒഴുകിയിരുന്ന നദികളാണ് ഇവ.ജലനിരപ്പ് താഴ്ന്നതോടെ ജലവിതരണ പദ്ധതികളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കയാണ്.മിക്കയിടത്തും വെള്ളം വിലകൊടുത്തുവാങ്ങുന്ന സ്ഥിതിയിലെത്തി. പമ്പയിൽ ജലനിരപ്പ് താഴ്ന്നതിനാൽ അങ്ങാടി, റാന്നി ജലവിതരണ പദ്ധതികളിൽ പമ്പിങ് വല്ലപ്പോഴും മാത്രമാണ് നടക്കുന്നത്. അങ്ങാടിയിലാണ് സ്ഥിതി ഏറെ രൂക്ഷം. പദ്ധതി പ്രദേശങ്ങളിൽ ഒന്നും രണ്ടും ആഴ്ചയിലൊരിക്കലാണ് ടാപ്പുകളിൽ…
Read More » -
Kerala
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഒന്നാം പ്രതി ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ ഉച്ചയ്ക്ക് 1.45 ന് വീണ്ടും പരിഗണിക്കും. ദിലീപിന്റെ കൈവശമുള്ള ഫോണുകളുടെ കാര്യത്തിലും നാളെ തീരുമാനമെടുക്കും. ഏത് ഫോറന്‍സിക് വിദഗ്ധ കേന്ദ്രത്തിലേക്കാണ് ഫോണുകള്‍ അയക്കണമെന്ന് കാര്യത്തിലും നാളെ കോടതി തീരുമാനമെടുക്കും. കോടതിയിൽ ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചു. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ മറ്റൊരു പ്രതിക്കും കിട്ടാത്ത ആനുകൂല്യമാണ് ദിലീപിന് നിലവിൽ ലഭിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. കോടതിയിൽ സമർപ്പിച്ച ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ദിലീപിനെ ജയിലിൽ പാർപ്പിച്ച് അന്വേഷണവും വിചാരണയും വേണം. അറസ്റ്റ് പാടില്ലന്ന ഉത്തരവ് നീക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
Read More » -
Kerala
മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി രണ്ടു ദിവസത്തേക്ക് സ്റ്റേ ചെയ്തു
മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി രണ്ടു ദിവസത്തേക്ക് സ്റ്റേ ചെയ്തൂ. ജസ്റ്റിസ് എന്‍ നാഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്.ചാനല്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. സംപ്രേഷണം തടഞ്ഞത് രാജ്യ സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണെന്നും കോടതി ഇടപെടല്‍ പാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു. ഇന്ന് ഉച്ചയോടെയാണ് മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം തടഞ്ഞത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും ചാനല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. തുടര്‍ന്നാണ് സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുന്നുവെന്ന് വ്യക്തമാക്കിയത്. നേരത്തെ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മീഡിയാ വണിനും ഏഷ്യാനെറ്റ് ന്യൂസിനും കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഈ ചാനലുകള്‍ വീഴ്ച വരുത്തിയെന്നും കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ചട്ടങ്ങളുടെ…
Read More » -
Kerala
‘പെണ്ണുകാണൽ റാഗിംങ്’, പെൺകുട്ടിയോട് ചോദിച്ചത് ബ്രായുടെയും, പാൻറിയുടേയും അളവും സെക്സിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും. പെൺകുട്ടി ബോധരഹിതയായി, ചെറുക്കൻകൂട്ടരെ തടഞ്ഞുവെച്ച് പെൺവീട്ടുകാർ
കാലം പോയ പോക്കേ… പെണ്ണുകാണാനെത്തിയ ചെറുക്കൻ കൂട്ടർ പെൺകുട്ടിയെ റാഗ്ചെയ്തു. ബോധരഹിതയായി വീണ പെൺകുട്ടിക്ക് ഒടുവിൽ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. അരിശംപൂണ്ട് പെൺ വീട്ടുകാർ ചെറുക്കൻ്റെ ബന്ധുക്കളെ ബന്ദിയാക്കി. അവരുടെ വാഹനവും തടഞ്ഞുവെച്ചു. കോഴിക്കോട് നാദാപുരം വാണിമേലിനടുത്ത് പെണ്ണുകാണാന്‍ വന്നവര്‍ പെണ്‍കുട്ടിയെ റാഗിംങ് നടത്തി, മാനസികമായി പീഡിപ്പിച്ചു എന്നൊക്കെ പരാതികളുയര്‍ന്നു. വിലാതപുരത്തുനിന്നുള്ള യുവാവിന്റെ ബന്ധുക്കളാണ് വാണിമേല്‍ പെണ്ണ് കാണാനെത്തിയത്. യുവാവിന് ഖത്തറിലാണ് ജോലി. രണ്ടുദിവസം മുമ്പ് കല്യാണച്ചെക്കനും സഹോദരനും സഹോദരിയും വീട്ടിലെത്തി പെണ്‍കുട്ടിയെ കണ്ടു. ഇവര്‍ക്ക് പെണ്ണിനെ ഇഷ്ടമായി. തുടര്‍ന്നാണ് ശനിയാഴ്ച ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘം വാണിമേലെ വീട്ടിലെത്തിയത്. സ്ത്രീകള്‍ ഒന്നിച്ച് മുറിയില്‍ കയറി പെൺകുട്ടിയുമായി സംസാരിച്ചു. ബിരുദ വിദ്യാര്‍ത്ഥിയായ പെൺകുട്ടിയെ കതകടച്ചിട്ട് ഒരു മണിക്കൂറിലധികം ‘ഇന്റര്‍വ്യൂവിന്’ വിധേയയാക്കി. അശ്ളീല ചോദ്യങ്ങളാണ് ഇവര്‍ ചോദിച്ചതത്രയും. ‘വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ, ഞങ്ങള്‍ക്ക് ഒന്ന് പരിശോധിക്കണം’ എന്നൊക്കെ ഒരു സ്ത്രീ പറഞ്ഞപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു. ബ്രായുടെയും അടിവസ്ത്രങ്ങളുടെയും അളവുചോദിച്ച ഇവര്‍…
Read More » -
Health
താത്ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ് നിയമനം
കാസർകോട്:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താത്ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ് നിയമനം നടത്തുന്നു.ലാബ് െടക്‌നീഷ്യന്‍ യോഗ്യത പ്ലസ് ടു സയന്‍സ്, ബി.എസ്.സി എംഎല്‍ടി/ഡിഎംഎല്‍ടി , കേരള സര്‍ക്കാര്‍ പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ .ലാബ് അസിസ്റ്റന്റ് യോഗ്യത വിഎച്ച്‌എസ്‌ഇ, എംഎല്‍ടി. നിശ്ചിത യോഗ്യതയും താല്‍പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 31ന് വൈകീട്ട് 5നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തില്‍ നേരിട്ട് എത്തണം.
Read More »