CrimeNEWS

ആലപ്പുഴയിൽ പോലീസിന് നേരെ ആക്രമണം; എട്ടുപേർ കസ്റ്റഡിയിൽ

ലപ്പുഴ : നീര്‍ക്കുന്നം മാധവമുക്കിൽ പോലീസിനെ ആക്രമിച്ച എട്ടുപേരെ കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.പോലീസ് ജീപ്പിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രദേശത്തെ സ്വകാര്യചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ട് യുവാക്കളെ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് പുന്നപ്ര ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ സംഘടിച്ചെത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ പോലീസിനെ തടഞ്ഞുവെക്കുകയും കല്ലെറിയുകയുമായിരുന്നു.

 

ഇന്‍സ്പെക്ടറെക്കൂടാതെ നാലു പോലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്. കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. സംഭവത്തിൽ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.കല്ലേറിൽ പരിക്കേറ്റ നാലു പോലീസുകാർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Back to top button
error: