Month: January 2022
-
LIFE
കാസർകോട്ടേ ദളിത്ബാലന്റെ ജീവിതം നടന്‍ രവീന്ദ്രന്‍ ഹ്രസ്വചിത്രമാക്കുന്നു
കണ്ണൂർ: ഉത്തര കേരളത്തിലെ ദളിത് ബാലന്റെ തീക്ഷ്ണമായ ജീവിതം ചലച്ചിത്ര നടന്‍ രവീന്ദ്രന്‍ ഹ്രസ്വചിത്രമാക്കുന്നു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍ കഥ, തിരക്കഥ, സംഭാഷണം എഴുതിയ ചിത്രം മോഹന്‍ലാല്‍ ചെയര്‍മാനായ കൊച്ചി മെട്രോ ഷോര്‍ട് ഫിലിം ഫെസ്റ്റ് അബുദാബി ചാപ്റ്റര്‍ ആണ് നിര്‍മിക്കുന്നത്. കണ്ണൂരിലെ കൂത്തുപറമ്പിലും പരിസരപ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയായി. അസ്തിത്വം തേടുന്ന ഒരു ദളിത് ബാലന്റെ കഥയാണ് ഹ്രസ്വചിത്രം പറയുന്നതെന്ന് സാദിഖ് കാവില്‍ പറയുന്നു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകനായിരുന്നപ്പോഴുണ്ടായ അനുഭവമാണ് തിരക്കഥയാക്കിയത്. അച്ഛനാരെന്നറിയാത്ത 15 വയസുകാരന് സമൂഹത്തില്‍ നിന്ന് നേരിടേണ്ടിവരുന്ന മാനസിക പീഡനങ്ങളും അതിനെ ബാലന്‍ ധീരമായി നേരിടുന്നതുമാണ് പ്രമേയം. മാസ്റ്റര്‍ കെ. അനുദേവാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലീനാ ലക്ഷ്മി, ഷിജിന സുരേഷ്, ഷഫീഖ് തവരയില്‍, എ.എസ് ശ്രീരാജ്, വിജീഷ് അഞ്ചരക്കണ്ടി, മുജീബ് റഹ്‌മാന്‍, ശാന്ത, മാസ്റ്റര്‍ വിഘ്‌നേഷ്, ബേബി വൈഷ്ണവി എന്നിവരാണ് മറ്റു പ്രധാന കഥാപപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രീകരണത്തിന് മുന്നോടിയായി നടത്തിയ ശില്‍പശാലയില്‍ പങ്കെടുത്തവരില്‍ നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക്…
Read More » -
Health
രാത്രി കുതിര്‍ത്തുവച്ച ‘ഓട്ട്‌സ്’ കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമം
ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നവര്‍ തീര്‍ച്ചയായും ഡയറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കരുതലുള്ളവർ ആയിരിക്കും. കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍, കഴിക്കുന്ന സമയം തുടങ്ങിയ കാര്യങ്ങളില്‍ തീര്‍ച്ചയായും ഇത്തരക്കാര്‍ ജാഗ്രത പുലര്‍ത്തിയിരിക്കും. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ഡയറ്റ് പാലിക്കുന്നവരും പതിവായി കഴിക്കുന്ന ഭക്ഷണമാണ് ഓട്ട്‌സ്. സാധാരണഗതിയില്‍ ഓട്ട്‌സ് നാം അപ്പപ്പോള്‍ തയ്യാറാക്കുകയാണ് പതിവ്. പാലില്‍ ചേര്‍ത്തോ വെള്ളത്തില്‍ ചേര്‍ത്തോ ഒക്കെയാണ് പൊതുവെ ഓട്ട്‌സ് തയ്യാറാക്കുന്നത്. പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, നട്ട്‌സ്, സീഡ്‌സ് എന്നിങ്ങനെയുള്ളവയും ഓട്ട്‌സില്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച ഓട്ട്‌സ് കഴിക്കുന്നത് കൊണ്ട് ഇരട്ടി ആരോഗ്യഗുണങ്ങളാണ് ലഭിക്കുക. അത്തരത്തിലുള്ള ചില ആരോഗ്യഗുണങ്ങൾ ചുവടെ: 1. മിക്കവരും നിത്യേന നേരിടുന്ന ദഹനപ്രശ്‌നമാണ് മലബന്ധം. ഇത് വലിയ പരിധി വരെ പരിഹരിക്കാന്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച ഓട്ട്‌സ് സഹായകമാണ്. ഫൈബറിനാല്‍ സമ്പന്നമാണ് ഓട്ട്‌സ് എന്നതാണ് ഇതിന് കാരണം. 2. ഷുഗര്‍ നില നിയന്ത്രിച്ചുനിര്‍ത്താനും ഓട്ട്‌സ് ഏറെ സഹായകമാണ്. ഭക്ഷണത്തില്‍ നിന്ന് നാം എടുക്കുന്ന ഷുഗറിന്റെ അളവ്…
Read More » -
Kerala
ടാങ്കർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു
കൊല്ലം: പാറപൊട്ടിക്കുന്ന ക്വാറിയില്‍ വെള്ളം കൊണ്ടുവന്ന ടാങ്കര്‍ ലോറി താഴ്‌ചയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഫില്‍ഗിരി ചെറുകുളം സ്വദേശി സെബാസ്റ്റ്യനാണ് മരിച്ചത്. കൊല്ലം ചുണ്ട ചെറുകുളത്ത് പ്രവര്‍ത്തിക്കുന്ന പാറ ക്വാറിയിലാണ് അപകടം നടന്നത്. ക്വാറിയിലേയ്ക്ക് പോകുന്ന റോഡിലെ പൊടി അകറ്റാന്‍ വേണ്ടി ടാങ്കര്‍ ലോറിയില്‍ എത്തിച്ച വെള്ളം റോഡില്‍ തളിയ്ക്കുന്നതിനിടെ ടാങ്കര്‍ ലോറി 250 അടി വരുന്ന താഴ്ച്ചയിലേയ്ക്ക് മറിയുകയായിരുന്നു. കടയ്ക്കലില്‍ നിന്നും അഗ്നിശമന സേന യൂണിറ്റ് എത്തി ടാങ്കര്‍ ലോറിയില്‍ കുടുങ്ങിക്കിടന്ന സെബാസ്റ്റ്യനെ പുറത്തെടുത്ത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
Business
അപ്ഗ്രാഡ് ഇനി തിരുവനന്തപുരത്തും
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ അതികായരായ അപ്ഗ്രാഡ് തിരുവനന്തപുരത്ത് ഓഫീസ് തുറന്നു. പട്ടം മേനത്തോട്ടം ചേംബറിലാണ് അപ്ഗ്രാഡ് സെന്റര്‍ തുടങ്ങിയത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്വീകാര്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ അനുയോജ്യമായ കോഴ്‌സുകളും വ്യക്തിഗത സഹായവും കരിയര്‍ കൗണ്‍സലിംഗും അപ്ഗ്രാഡില്‍നിന്ന് ലഭിക്കും. ദേശീയ- രാജ്യാന്തര സര്‍വകലാശാലകളുടെ അംഗീകാരമുള്ള കോഴുകളാണ് അപ്ഗ്രാഡ് നല്‍കുന്നത്. ഡാറ്റ സയന്‍സ്, മെഷിന്‍ ലേണിംഗ്, സോഫ്റ്റ് വെയർ ആന്റ് ടെക്നോളജി, ബ്ലോക്ക്ചെയിന്‍, മാര്‍ക്കറ്റിംഗ്, മാനേജ്മെന്റ്, ടെക്നോളജി, നിയമം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബിസിനസ് അനലിറ്റിക്സ്, ഹെല്‍ത്ത് കെയര്‍, ക്രിമിനോളജി തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ലഭ്യമാണ്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് അപ്ഗ്രാഡ് അലുംനി നെറ്റ്വര്‍ക്കിന് (യുഎഎന്‍) രൂപം നല്‍കിയിട്ടുണ്ട്. അപ്ഗ്രാഡ് പൂര്‍വ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം അംഗങ്ങള്‍ക്ക് മികച്ച കരിയര്‍ വികസന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് അപ്ഗ്രാഡ് ബിസിനസ് മേധാവി ജിതേന്ദര്‍ സിംഗ് പറഞ്ഞു. ഏഷ്യയിലെ ഉന്നത എഡ്യുടെക് കമ്പനിയെന്നു വിശേഷിപ്പിക്കപ്പെടുന്ന…
Read More » -
Breaking News
പദ്മ പുരസ്കാരം നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ
ദില്ലി: പദ്മ പുരസ്കാരം നിരസിച്ച് പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ.ഇന്നാണ് കേന്ദ്രസര്‍ക്കാര്‍ പദ്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം നാല് പേര്‍ക്കായിരുന്നു ഈ വര്‍ഷത്തെ പദ്മവിഭൂഷണ്‍ പുരസ്കാരം.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേര്‍ക്കായിരുന്നു പദ്മഭൂഷണ്‍. .പദ്മഭൂഷണ്‍ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാര്‍ട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററില്‍ പങ്കുവച്ചു.
Read More » -
LIFE
പോർമുഖം”വ്യത്യസ്ത ത്രില്ലർ ചിത്രം പൂർത്തിയായി
മലയാളത്തിൽ ഇതുവരെ അവതരിപ്പിക്കാത്ത വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന പോർമുഖം എന്ന ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂർത്തിയായി. സഫാനിയ ക്രീയേഷൻസിനു വേണ്ടി ആർ.വിൽസൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ വി.കെ.സാബു സംവിധാനം ചെയ്യുന്നു. ഉൾപ്രദേശത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു എസ്റ്റേറ്റ് ബംഗ്ലാവിലാണ് ആരെയും ഞെട്ടിക്കുന്ന ആ സംഭവങ്ങൾ അരങ്ങേറിയത്. ബംഗ്ലാവിൽ പ്രതാപൻ കോൺട്രാക്ടർ ഒരു ദിവസം കുടുംബസമേതം എത്തി.തൻ്റെ മകളെയും, മകനേയും കാര്യസ്ഥനെ ഏൽപ്പിച്ചിട്ട്, പ്രതാപനും ഭാര്യയും അഡ്വക്കേറ്റിനെ കാണാനായി പട്ടണത്തിൽ പോയി. ഈ സമയത്ത് എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഒരു സൈക്കോ ബാധിച്ച യുവാവു് ബംഗ്ലാവിൽ കടന്നു കൂടുന്നു. തുടർന്ന് എല്ലാവരെയും ഞെട്ടിച്ച സംഭവപരമ്പരകളാണ് കടന്നുവന്നത് ! വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന പോർമുഖത്തിൻ്റെ ചിത്രീകരണം പൂർത്തിയായി, സ്റ്റുഡിയോ വർക്കുകൾ പുരോഗമിയ്ക്കുന്നു. നായികാനായകന്മാരായി ഹരിരാജും, അക്ഷയ ഗിരീഷും എത്തുന്നു. സഫാനിയ ക്രീയേഷൻസിനു വേണ്ടി ആർ വിൽസൻ നിർമ്മിക്കുന്ന പോർമുഖം വി.കെ.സാബു സംവിധാനം ചെയ്യുന്നു. രചന –…
Read More » -
India
വീണ്ടും നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി വോഡഫോൺ ഐഡിയ
നഷ്ടത്തില്‍ തുടരുന്ന മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും എന്ന് സൂചന.കഴിഞ്ഞ നവംബറില്‍ നിരക്ക് വർദ്ധിപ്പിച്ചത് കൂടാതെയാണ് ഇത്. നവംബറിലെ നിരക്ക് വര്‍ധനയെത്തുടര്‍ന്ന് കമ്ബനിയുടെ ഉപയോക്താക്കളുടെ എണ്ണം 26.98 കോടിയില്‍ നിന്നും 24.72 ആയി കുറഞ്ഞിരുന്നു.മൊത്തം 4,532.1 കോടി രൂപയുടെ നഷ്ടമാണ് കമ്ബനിക്കുള്ളത്.
Read More » -
India
പദ്മശ്രീയില്‍ മലയാളി തിളക്കം
ന്യൂദല്‍ഹി: പദ്മശ്രീയില്‍ ഇത്തവണ മലയാളി തിളക്കം.നാല് മലയാളികള്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ഇത്തവണ ലഭിച്ചിരിക്കുന്നത്. ശങ്കരനാരായണന്‍ മേനോന്‍ ചുണ്ടയില്‍ (കായികം), സൂസമ്മ ഐപ്പ് (മൃഗ സംരക്ഷണം), പി. നാരായണക്കുറുപ്പ് (സാഹിത്യംവിദ്യാഭ്യാസം), കെ.വി. റാബിയ (സാമൂഹ്യസേവനം) എന്നിവരാണ് ഇത്തവണ പത്മശ്രീ നേടിയ മലയാളികള്‍.
Read More » -
Kerala
നടി ആക്രമണ കേസ്; ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
കൊച്ചി: നടി ആക്രമണ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെയും മറ്റു പ്രതികളുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.മൂന്ന് ദിവസം നീണ്ടുനിന്ന 33 മണിക്കൂര്‍ ചോദ്യം ചെയ്യലാണ് ഇന്ന് വൈകിട്ട് എട്ടുമണിയോടെ പൂര്‍ത്തിയായത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങൾ ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരാനുണ്ട്.എങ്കിലും ദിലീപിന്റെയും മറ്റുള്ളവരുടെയും മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.ആദ്യ ദിനം തന്നെ ദിലീപിന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Read More » -
India
2022 ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; നാല് മലയാളികൾക്ക് പത്മശ്രീ
ന്യൂഡല്‍ഹി: 2022 ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കും.രാധേശ്യാം ഖേംക (സാഹിത്യം, വിദ്യാഭ്യാസം), കല്യാണ്‍ സിങ്(പൊതുപ്രവർത്തനം) എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കും. പ്രഭാ ആത്രെയ്ക്കും(കല) പത്മവിഭൂഷണ്‍ ലഭിക്കും. ഗുലാംനബി ആസാദ്, ബുദ്ധദേബ് ഭട്ടാചാര്യ, വിക്ടര്‍ ബാനര്‍ജി, ഗുര്‍മീത് ബാവ, നടരാജന്‍ ചന്ദ്രശേഖരന്‍, കൃഷ്ണ എല്ല, സുചിത്ര എല്ല, മധുര്‍ ജാഫെറി, ദേവേന്ദ്ര ജജാരിയ, റാഷിദ് ഖാന്‍, രാജിവ് മെഹര്‍ഷി, സത്യനാരായണ നദെല്ല, സുന്ദര്‍രാജന്‍ പിച്ചൈ, സൈറസ് പൂനവാല, സഞ്ജയ രാജാറാം, പ്രതിഭാ റെ, സ്വാമി സച്ചിന്ദാനന്ദ്, വശിഷ്ഠ് ത്രിപാതി എന്നിവര്‍ പത്മഭൂഷണ് അര്‍ഹരായി. 107 പേര്‍ക്കാണ് പത്മശ്രീ ലഭിക്കുന്നത്. ഇതില്‍ നാലു പേര്‍ (ശങ്കരനാരായണ മേനോന്‍, സോസമ്മ ഐപ്, പി നാരായണ കുറുപ്പ്, കെ.വി. റാബിയ) കേരളത്തില്‍ നിന്നുള്ളവരാണ്.
Read More »