CrimeNEWS

പൾസർ സുനിയേയും കൊല്ലാൻ പ്ലാനിട്ടു;ദിലീപിനെതിരെ കൂടുതൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ മാത്രമല്ല പള്‍സര്‍ സുനിയേയും വകവരുത്താന്‍ ദിലീപ് പദ്ധതിയിട്ടിരുന്നതായുള്ള വിവരം പുറത്ത്.ശേഷം മൃതദേഹം എന്ത് ചെയ്യണമെന്ന ചര്‍ച്ച പോലും നടന്നുവെന്ന നടുക്കുന്ന വിവരങ്ങള്‍ അടങ്ങിയ ഓഡിയോ ക്ലിപ്പുകളാണ് ക്രൈബ്രാഞ്ചിന് കിട്ടിയിരിക്കുന്നത്. സുനി ജയിലായത് കൊണ്ട് മാത്രമാണ് ജീവനോടെ ഉള്ളതെന്ന് ബാലചന്ദ്ര കുമാറും നേരത്തെ പറഞ്ഞിരുന്നു.

 

തന്റെ ജീവന്‍ അപകടത്തിലാണെന്ന് 2018 മെയ് മാസത്തില്‍ അമ്മയ്‌ക്കെഴുതിയ കത്തില്‍ പൾസർ സുനി പറഞ്ഞിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പറയുകയുണ്ടായി.ഇതെല്ലാം കൂട്ടിവായിക്കുമ്ബോള്‍ പള്‍സര്‍ സുനിയെ വകവരുത്താനും പ്രതികള്‍ പദ്ധിയിട്ടിരുന്നു എന്നും വേണം കരുതുവാന്‍. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 ല്‍ എഴുതിയ കത്ത് ഇപ്പോള്‍ പുറത്തുവിട്ടതെന്ന് സുനിയു‌ടെ അമ്മ ശോഭനയും ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി.

Back to top button
error: