NEWS

പാരസെറ്റമോള്‍ പതിവായി കഴിക്കുന്നത് അപകടരം, കാരണങ്ങൾ അറിയുക

മിക്ക വീടുകളിലും ചെറുരോഗങ്ങൾക്കുള്ള പ്രാഥമിക പ്രതിവിധി എന്ന നിലയില്‍ പാരസെറ്റമോള്‍ എപ്പോഴും കരുതിയിട്ടുണ്ടാവും. പക്ഷേ ഇതിൻ്റെ ഉപയോഗം പല ഘട്ടങ്ങളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകാം. കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന പാരസെറ്റമോള്‍ മദ്യത്തോടൊപ്പം കഴിക്കുന്നതും സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും

ചെറിയ പനിയോ, തൊണ്ടവേദനയോ, തലവേദനയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ശരീരവേദനകളോ അനുഭവപ്പെട്ടാല്‍ ഓടിപ്പോയി പാരസെറ്റമോള്‍ കഴിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും.

വലിയ രോഗങ്ങള്‍ക്കൊന്നും പാരസെറ്റമോള്‍ ഒരു പരിഹാരമല്ലെങ്കില്‍ കൂടിയും മിക്ക വീടുകളിലും പ്രാഥമികമായ ആശ്രയമെന്ന നിലയില്‍ എപ്പോഴും പാരസെറ്റമോള്‍ ഉണ്ടാവും.

Signature-ad

എന്തെങ്കിലും ശാരീരികമായ വിഷമത തോന്നിയാല്‍ ഉടനെ ‘ഒരു പാരസെറ്റമോള്‍ കഴിക്കൂ’ എന്ന് ഉപദേശിക്കുന്നവരാണ് അധികംപേരും.

എന്നാല്‍ പാരസെറ്റമോള്‍ ഉപയോഗിക്കുമ്പോള്‍ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ പ്രധാനം ഇതിന്റെ അളവാണ്. മുതിര്‍ന്നവരാണെങ്കില്‍ ഒരു ദിവസം നാല് ഗ്രാമിലധികം പാരസെറ്റമോള്‍ കഴിക്കരുത്. അതുപോലെ തന്നെ പതിവായി എന്ത് വിഷമതകള്‍ക്കും പാരസെറ്റമോളില്‍ അഭയം പ്രാപിക്കുന്നതും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പില്‍ക്കാലത്ത് ഇത് കരളിന്റെ പ്രവര്‍ത്തനത്തെ അപകടകരമായി ബാധിക്കാം.

ലിക്വിഡ് പാരസെറ്റമോള്‍, ചവച്ചുകഴിക്കാനുള്ളത് എന്നിങ്ങനെയുള്ളവ ആണെങ്കിലും അളവ് പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് കൊടുക്കാനാണെങ്കില്‍ അതിന് വേണ്ടി പ്രത്യേകമായി ഉള്ളത് തന്നെ കൊടുക്കുക.

ഇനി, ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, മദ്യവും പാരസെറ്റമോളും ഒരുമിച്ച് കഴിക്കരുത് എന്നതാണ്. ചിലരില്‍ ഇത് പ്രത്യക്ഷമായ പ്രശ്നങ്ങള്‍ അപ്പോള്‍ തന്നെ കാണിക്കണമെന്നില്ല.
മറ്റു ചിലരില്‍ ഉടൻ ഗുരുതരമായ  പ്രശ്നങ്ങള്‍ക്കും ഇടയാക്കാം. എന്തായാലും ഇവ രണ്ടും ഒരുമിച്ച് കഴിക്കരുതെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

മദ്യത്തിലടങ്ങിയിരിക്കുന്ന ‘എഥനോ’ളും പാരസെറ്റമോളും കൂടിച്ചേരുന്നത് പലവിധ ഗുരുതരപ്രശ്നങ്ങളിലേക്ക് നയിക്കും. ഛര്‍ദ്ദി, തലകറക്കം, തലവേദന, ബോധം മറഞ്ഞു നിലംപതിക്കുന്ന സാഹചര്യം, ബാലന്‍സ്’ നഷ്ടപ്പെടുന്ന അവസ്ഥ തുടങ്ങി സാരമായ കരള്‍ പ്രശ്നത്തിലേക്ക് വരെ ഇത് നയിച്ചേക്കാം. പ്രഗത്ഭ ഡോക്ടര്‍മാരുടെ മുന്നറിയിപ്പാണ് ഇത്.
മദ്യത്തിന്റെ ‘ഹാങ്ങോവര്‍’ മാറ്റാന്‍ പാരസെറ്റമോള്‍ കഴിക്കുന്നത് ഒട്ടും നല്ലതല്ല.

Back to top button
error: