തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന പരേഡിനെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍.പരേഡ് കണ്ടിട്ട് വിഷുവിന് എഴുന്നള്ളത്ത് കണ്ട ഫീല്‍ ആണ് തോന്നിയതെന്ന് അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ഈ ‘നിശ്ചല ‘ ദൃശ്യങ്ങള്‍ക്കിടയിലേക്ക് ചലിക്കുന്ന ഗുരുവും’ പെരിയാറും എങ്ങനെ ഇരിക്കാനാണ്. ശ്രമണ പാരമ്ബര്യത്തേയും ചര്‍വ്വാക ദര്‍ശനങ്ങളെയും, സൂഫി, മുഗള്‍, ഭക്തിപ്രസ്ഥാനങ്ങളെയുമൊക്കെ വീണ്ടും ഓര്‍മ്മയില്‍ എഴുന്നളിക്കാനാണ് ഈ പരേഡ് എന്ന് നിങ്ങള്‍ കരുതിയോ? ദേശീയത സ്റ്റേറ്റിനെ നിര്‍വ്വചിച്ചു തുടങ്ങിയതാണ് നമ്മള്‍ ഇന്നു കണ്ടത്. സ്റ്റേറ്റ്, നേഷനായി മാറുന്ന കാലം അടുത്താണന്ന ഓര്‍മ്മപ്പെടുത്തലാണ്..
തോന്നിയത്: വിഷുവിന് എഴുന്നള്ളത്ത് കണ്ട ഫീല്‍!