KeralaNEWS

ലോകായുക്ത നിയമഭേദഗതി :നിയമം നിലവിൽ വന്നപ്പോൾ ചൂണ്ടിക്കാട്ടിയ അപാകത രണ്ട് പതിറ്റാണ്ടിനു ശേഷം തിരുത്തിയ നടപടി ഭരണഘടനാ വിരുദ്ധമല്ല എൻ ഇ മേഘനാദ്

 

ഇത് വിവാദമാക്കുന്നത് നിയമത്തെക്കുറിച്ചുള്ള അജ്ഞതയും രാഷ്ട്രീയ ലക്ഷ്യവും കൊണ്ട് മാത്രമാണ്.
ലോകായുക്ത ഒരു ഭരണഘടനാ സ്ഥാപനമോ കോടതിയോയല്ല. കേവലം ഉപദേശ രൂപേണയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മാത്രമേ അധികാരമുള്ളൂ.
എന്നാൽ സാക്ഷികളെ വിളിച്ചു വരുത്താനായി ചില അർദ്ധ ജുഡീഷ്യൽ അധികാരങ്ങൾ ലോകായുക്തയ്ക്കുണ്ട്.

 

ലോകായുക്തയുടെ മാതൃകയിലുള്ള സ്ഥാപനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ അയോഗ്യനാക്കാനുള്ള അധികാരം കമ്മീഷനുണ്ട്. എന്നാൽ കമ്മീഷൻ വിധി പ്രസ്താവിച്ച ഉടൻ അംഗം അയോഗ്യനാകില്ല. അയോഗ്യനാക്കപ്പെട്ട വ്യക്തിക്ക് ഹൈക്കോടതിയിൽ അപ്പീൽ നൽകാം. ഹൈക്കോടതിയും ശരിവച്ചാൽ മാത്രമേ അയോഗ്യത നിലവിൽ വരൂ.

 

ഇവിടെയാണ് ലോകായുക്തയുടെ ഉത്തരവുകൾ സാമാന്യ നീതി നിഷേധിക്കുന്നത്. മന്ത്രിമാർ ഉൾപ്പടെയുള്ള പൊതുപ്രവർത്തകർക്കെതിരായ പരാതി അന്വേഷിച്ച് ലോകായുക്കയ്ക്ക് 12 (2) വകുപ്പ് പ്രകാരം , മന്ത്രിയോ പൊതുപ്രവർത്തകനോ തൽസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് ഒരു ” പ്രഖ്യാപനം ” നടത്താം. തുടർന്ന് ലോകായുക്ത ഇതിൻ്റെ പകർപ്പ് മുഖ്യമന്ത്രിക്കോ ഗവർണർക്കോ അയച്ച് കൊടുത്ത് , തുടർ നടപടി സ്വീകരിച്ച് ലോകായുക്തയ്ക്ക് റിപ്പോർട്ട് നൽകണമെന്നാണ് 14 ആം വകുപ്പിൽ പറയുന്നത്.

 

ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിന് മുൻപ് തന്നെ ഒരാൾ സ്ഥാനം രാജിവെക്കണമെന്ന വകുപ്പ് സ്വാഭാവിക നീതി നിഷേധവും അമിതാധികാര സ്വഭാവമുള്ളതുമാണ്. ഭരണ ഘടനയുടെ 163/ 164 വകുപ്പ് പ്രകാരം ഗവർണറാണ് മന്ത്രിയെ നിയമിക്കുന്നത്. ഗവർണർക്ക് ” അതൃപ്തി ” തോന്നിയാലോ , ഒരു കോടതി ഉത്തരവിട്ടാലോ മാത്രം മന്ത്രി സ്ഥാനമൊഴിഞ്ഞാൽ മതി എന്ന് ഭരണ ഘടന അനുശാസിക്കുമ്പോൾ , കേവലം
ഉപദേശക സ്വഭാവം മാത്രമുള്ള ലോകായുക്തയുടെ കണ്ടെത്തലിൻ്റെ പേരിൽ അപ്പീൽ പോലും നൽകാൻ സാവകാശം ലഭിക്കാതെ ഒരാൾ സ്ഥാനമൊഴിയണമെന്നത് , സമാന്തര നീതിന്യായ സംവിധാനമൊരുക്കുന്നതിന് തുല്യമാണ്.

 

ചില തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ലോകായുക്ത അയോഗ്യത കൽപ്പിച്ച ശേഷം , അവരുടെ അംഗത്വം റദ്ദാക്കണമെന്ന് കാണിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയപ്പോൾ , അതിനുള്ള അധികാരം ലോകായുക്തയ്ക്കില്ലെന്ന് കമ്മീഷൻ മറുപടി നൽകിയിരുന്നു. ഒരു പഞ്ചായത്തംഗത്തിനുള്ള പരിരക്ഷ പോലും നിയമസഭാ സാമാജികനോ മന്ത്രിക്കോ ഇല്ല എന്ന വാദം നീതിക്കു നിരക്കുന്നതല്ല.

 

സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ മുൻ പി ആർ ഒ ആണ് ലേഖകൻ. മേഘ നാഥ് ഫേസ് ബുക്കിൽ കുറിച്ച വിവരങ്ങൾ..

Back to top button
error: