കരുളായി: ഇന്നു രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട
പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട ചോലനായ്ക്ക വയോധികന്‍ കരിമ്ബുഴ മാതൻ (67) ഇരുപത് വര്‍ഷം മുമ്ബ് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഡല്‍ഹില്‍ അതിഥിയായി പങ്കെടുത്ത ആൾ.ഇന്നു രാവിലെ പാണപ്പുഴയ്ക്കും വാള്‍ക്കെട്ട് മലയ്ക്കും ഇടയിലായിരുന്നു മാതനെ കാട്ടാന ചവിട്ടി കൊന്നത്.
മാഞ്ചീരിയിൽ അരി വാങ്ങാന്‍ വരികയായിരുന്ന ആദിവാസി സംഘം കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.കൂ ട്ടത്തിലുണ്ടായിരുന്ന ചാത്തന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.ഇയാള്‍ ഓടി രക്ഷപ്പെട്ടങ്കിലും പ്രായാധിക്യമുള്ളതുകൊണ്ട് മാതന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല.