KeralaNEWS

കൊവിഡ് വ്യാപനം:മന്ത്രിസഭാ യോഗം ഇന്ന്,ജില്ലകളിൽ കർശന നിയന്ത്ര ണങ്ങൾക്ക് സാധ്യത

 

കോവിഡ് വ്യാപന പശ്ചാത്തലത്തിലും, ലോകായുക്താ വിവാദങ്ങൾക്കിടയിലും മന്ത്രിസഭാ യോഗം ഇന്ന് ചേരും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ കർശന നിയന്ത്രണം ഏർപെടുത്തുന്നതാനാണ് സാധ്യത. ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.

Signature-ad

അതേസമയം ലോകായുക്താ നിയമ ഭേദഗതിയിൽ മുന്നണിയിൽ തന്നെ ഭിന്ന അഭിപ്രായം ഉയർന്ന സാഹചര്യത്തിൽ വിഷയം മന്ത്രിസഭാ യോഗത്തിലും ചർച്ചയായേക്കും. ഓർഡിനൻസിൽ ഓപ്പിടരുതെന്ന് ആവശ്യപെട്ട് യു ഡി എഫ് നേതാക്കൾ ഇന്ന് ഗവർണറെ കാണാൻ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘമാണ് ഇന്ന് ഗവർണറെ കാണുക.

 

Back to top button
error: