KeralaNEWS

ഡല്‍ഹിയിലെ റിപ്പബ്ലിക് പരേഡില്‍ കേരളത്തിന് അഭിമാനമായി അരുണിമയും ഹരിലക്ഷ്മിയും

ഗുരുവായൂര്‍ സ്വദേശിനി അരുണിമയും വടകര ആയഞ്ചേരി സ്വദേശിനി ഹരിലക്ഷ്മിയും ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത് കേരളത്തിൻ്റെ അഭിമാനതാരങ്ങളായി മാറി. ഇതിനു മുന്‍പും ഹരിലക്ഷ്മി റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി കാലത്തു തന്നേ രാജ്യത്തെ വളരെ കുറച്ചു ആളുകള്‍ക്ക് മാത്രം ലഭിക്കുന്ന, പ്രൈംമിനിസ്റ്റേഴ്‌സ് റാലിയിലും രാഷ്ട്രപതിയുടെ ചായ സല്‍ക്കാരത്തിലും പങ്കെടുക്കാനും ഈ മിടുക്കിക്ക് ഭാഗ്യം സിദ്ധിച്ചു

 

ല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന് അഭിമാനമായി ഗുരുവായൂര്‍ സ്വദേശിനി അരുണിമയും വടകര ആയഞ്ചേരി സ്വദേശിനി ഹരിലക്ഷ്മിയും. തിരുവെങ്കിടം മേപ്പറത്ത് രമേഷിന്റെയും പ്രീതയുടെയും മകളായ അരുണിമ ഗുരുവായൂര്‍ എല്‍.എഫ് കോളജിലെ ബി.എസ്.സി ഫിസിക്‌സ് വിദ്യാര്‍ത്ഥിനിയാണ്.
പട്ടാമ്പി ഗവണ്‍മെന്റ് ശ്രീനീലകണ്ഠ സംസ്‌കൃതകോളേജിലെ ബി.എസ്.സി സുവോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എന്‍.സി.സി കേഡറ്റുമായ പി.ഹരി ലക്ഷ്മി. 28 കെ ഒറ്റപ്പാലം ബെറ്റാലിയനിലെ എന്‍സിസി കേഡറ്റാണ്.
ഇതിനു മുന്‍പും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തിട്ടുണ്ട് ഹരിലക്ഷ്മി. ഇക്കുറി കേരളം ലക്ഷദ്വീപ് ടീമില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ടു വനിതാ കേഡറ്റുകള്‍ക്ക് ഒപ്പമാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. വടകര ആയഞ്ചേരി പദ്മനാഭന്‍ മണലേരിയുടെയും, ഒറ്റപ്പാലം കെ പി എസ് മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഇന്ദിരയുടെയും മകളാണ് ഹരി ലക്ഷ്മി.

ഹൈസ്‌കൂള്‍ പഠനകാലത്തും എന്‍.സി.സി ഡയറക്ടര്‍ ജനറലിന്റെ പ്രത്യേക ബഹുമതിക്ക് അര്‍ഹയായിട്ടുണ്ട്. കൂടാതെ കബഡിയില്‍ സംസ്ഥാന തല പുരസ്‌കാരം നേടിയ ഹരി ലക്ഷ്മി കലാമണ്ഡലത്തില്‍ നിന്ന് നൃത്തവും അഭ്യസിച്ചിട്ടുണ്ട്.
ഹയര്‍സെക്കന്‍ഡറി കാലഘട്ടത്തില്‍ രാജ്യത്തിലെ വളരെ കുറച്ചു ആളുകള്‍ക്ക് മാത്രം ലഭിക്കുന്ന പ്രൈംമിനിസ്റ്റേഴ്‌സ് റാലിയിലും രാഷ്ട്രപതിയുടെ ചായ സല്‍ക്കാരത്തിലും പങ്കെടുക്കാൻ ഈ മിടുക്കിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്

Back to top button
error: