Month: January 2022

  • NEWS

    പുതിയ വിസ്ഫോടനവുമായി ജനുവരി 30 ന് രാവിലെ 7 മണിക്ക് ‘നല്ലനടപ്പ്’

    Read More »
  • Kerala

    ഇൻസ്റ്റഗ്രാം പ്രണയം, 16കാരിയെ തട്ടിക്കൊണ്ടുപോയ 19കാരൻ പൂവച്ചല്‍ സ്വദേശി ജെഫിന്‍ ജോയി; ഇരുവരേയും കാട്ടാക്കടയിൽ നിന്നു പൊലീസ് പൊക്കി

    കോട്ടയം: ഭരണങ്ങാനം മേലമ്പാറയില്‍ നിന്ന് ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ ഈരാറ്റുപേട്ട പൊലീസ് തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്ന് കണ്ടെത്തി. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ നിവാസില്‍ ജെഫിന്‍ ജോയി (19) യോടൊപ്പമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങിയത്. ബുധനാഴ്ച രാവിലെയാണ് വിദ്യാര്‍ഥിനി വീടുവിട്ടത്. പെണ്‍കുട്ടിയെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടുകാരെ പറ്റിക്കാനായി കട്ടിലിൽ തലയിണകള്‍ ചേര്‍ത്തുവച്ച് ആള്‍രൂപം ഉണ്ടാക്കി പുതപ്പുകൊണ്ട് മൂടിയ ശേഷമാണ് പെണ്‍കുട്ടി മുങ്ങിയത്. അവധി ദിവസമായതിനാല്‍ ഉറങ്ങുകയാണെന്ന ധാരണയില്‍ വീട്ടുകാർ, പെണ്‍കുട്ടി വീടുവിട്ട കാര്യം അറിയാനും വൈകി. വിദ്യാര്‍ത്ഥിനി മൊബൈല്‍ ഫോണ്‍ ഇല്ലാതെയാണ് വീടുവിട്ടത്. ഇത് അന്വേഷണത്തില്‍ ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ സുഹൃത്തിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ഇരുവരും കാട്ടാക്കടയിൽ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് കാട്ടാകട പോലീസിൽ വിവരം അറിയിക്കുകയും ഇരുവരെയും കണ്ടെത്തുകയുമായിരുന്നു. ജെഫിന്‍ ജോയിയെ തലേദിവസം പെൺകുട്ടിയുടെ വീടിന് സമീപം കണ്ടിരുന്നതായി ദൃക്സാക്ഷികൾ പറയുന്നുണ്ട്. മുടി…

    Read More »
  • Kerala

    ഇൻസ്റ്റഗ്രാം പ്രണയം,കാരിയെ തട്ടിക്കൊണ്ടുപോയ 19കാരൻ പൂവച്ചല്‍ സ്വദേശി ജെഫിന്‍ ജോയി; ഇരുവരേയും കാട്ടാക്കടയിൽ നിന്നു പൊലീസ് പൊക്കി

      കോട്ടയം: ഭരണങ്ങാനം മേലമ്പാറയില്‍ നിന്ന് ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ ഈരാറ്റുപേട്ട പൊലീസ് തിരുവനന്തപുരത്തെ കാട്ടാക്കടയില്‍ നിന്ന് കണ്ടെത്തി. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ നിവാസില്‍ ജെഫിന്‍ ജോയി (19) യോടൊപ്പമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങിയത്. ബുധനാഴ്ച രാവിലെയാണ് വിദ്യാര്‍ഥിനി വീടുവിട്ടത്. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടുകാരെ പറ്റിക്കാനായി കട്ടിലിൽ തലയിണകള്‍ ചേര്‍ത്തുവച്ച് ആള്‍രൂപം ഉണ്ടാക്കി പുതപ്പുകൊണ്ട് മൂടിയ ശേഷമാണ് പെണ്‍കുട്ടി മുങ്ങിയത്. അവധി ദിവസമായതിനാല്‍ ഉറങ്ങുകയാണെന്ന ധാരണയില്‍ വീട്ടുകാർ, പെണ്‍കുട്ടി വീടുവിട്ട കാര്യം അറിയാന്‍ വൈകി. വിദ്യാര്‍ത്ഥിനി മൊബൈല്‍ ഫോണ്‍ ഇല്ലാതെയാണ് വീടുവിട്ടത്. ഇത് അന്വേഷണത്തില്‍ ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ സുഹൃത്തിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ഇരുവരും കാട്ടാക്കടയിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കാട്ടാകട പോലീസിൽ വിവരം അറിയിക്കുകയും ഇരുവരെയും കണ്ടെത്തുകയും ചെയ്തു. ജെഫിന്‍ ജോയിയെ തലേദിവസം പെൺകുട്ടിയുടെ വീടിന് സമീപം കണ്ടിരുന്നതായി ദൃക്സാക്ഷികൾ പറയുന്നുണ്ട്.…

    Read More »
  • India

    ഉത്തരാഖണ്ഡ് മുൻ കോണ്‍ഗ്രസ്  അധ്യക്ഷന്‍ ബിജെപിയിൽ

    ഡെറാഡൂണ്‍:നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയില്‍ ചേർന്നു.കിഷോര്‍ ഉപാധ്യയാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്.കേന്ദ്രമന്ത്രിയും ബിജെപി ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജുമായ പ്രഹ്ലാദ് ജോഷിയുടെയും മറ്റു നേതാക്കളുടെയും സാന്നിധ്യത്തിലാണ് കിഷോര്‍ ഉപാധ്യ പാർട്ടി അംഗത്വം സ്വീകരിച്ചത്.   ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലാത്ത തെഹ്രി മണ്ഡലത്തില്‍ കിഷോറിനെ രംഗത്തിറക്കിയേക്കുമെന്നാണ് സൂചന.2002ലും 2007ലും തെഹ്രി മണ്ഡലത്തില്‍ കോൺഗ്രസ് ടിക്കറ്റിൽ മല്‍സരിച്ച്‌ വിജയിച്ചയാളാണ് കിഷോര്‍ ഉപാധ്യ

    Read More »
  • Kerala

    മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

    തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.ബാലരാമപുരം നെല്ലിവിള പുതുവല്‍ പുത്തന്‍ വീട്ടില്‍ അച്ചു കൃഷ്ണ(21)യാണ് ഇന്ന് വൈകിട്ട് നാലുമണിയോടെ പോലീസിന്റെ പിടിയിലായത്.   ഇന്നലെ രാത്രി എട്ടരയോടെ ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം വച്ചായിരുന്നു സംഭവം.മാധ്യമപ്രവർത്തകയുടെ പരാതിയിൽ ആറ്റിങ്ങൽ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.    

    Read More »
  • NEWS

    കൊടുങ്കാറ്റ്; ആഫ്രിക്കയിൽ 70 പേർ മരിച്ചതായി റിപ്പോർട്ട്

    മൂന്ന് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളെ ബാധിച്ച കൊടുങ്കാറ്റിൽ 70 പേർ മരിച്ചതായി റിപ്പോർട്ട്.മഡഗാസ്കറില്‍ 41 പേരും മൊസാംബിക്കില്‍ 18 പേരും മലാവിയില്‍ 11 പേരുമാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.നാശനഷ്ടത്തിന്റെ മുഴുവന്‍ വ്യാപ്തിയും ഇനിയും വെളിവായിട്ടില്ല.

    Read More »
  • Kerala

    സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; രണ്ടു പേർ അറസ്റ്റിൽ

    കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട.ഒന്നരക്കോടിയിലധികം രൂപയാണ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബംഗളൂരുവില്‍നിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനിൽ നിന്നാണ് പണം പിടികൂടിയത്.ഡ്രൈവറുടെ മുന്‍ഭാഗത്തെ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.വയനാട് ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ബത്തേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനിയിലാണ് കുഴല്‍പ്പണം പിടികൂടിയത്.

    Read More »
  • India

    ക്ലാസ് മുറിക്കുള്ളില്‍ കുട്ടികൾ നമസ്കരിച്ചു; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

    ബംഗളൂരു: ക്ലാസ് മുറിക്കുള്ളില്‍ കുട്ടികൾ നമസ്കരിച്ചെന്ന പരാതിയെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു.കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം.കുട്ടികള്‍ ക്ലാസ് മുറിയില്‍ നമസ്കരിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഇതിനു പിന്നാലെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി സ്കൂളിലെത്തുകയും വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകുകയുമായിരുന്നു.  മുല്‍ബാഗല്‍ സോമേശ്വരപാളയത്തെ ബലെ ചങ്ങപ്പ ഗവ. കന്നട മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.സംഭവത്തില്‍ കോലാര്‍ ജില്ല ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്.അതേസമയം ക്ലാസ് മുറിയില്‍ നമസ്കരിക്കാന്‍ കുട്ടികള്‍ക്ക് അനുവാദം നല്‍കിയിരുന്നില്ലെന്നും അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തതെന്നും പ്രധാനാധ്യാപിക ഉമാദേവി പറഞ്ഞു.

    Read More »
  • Health

    സ്ഥിരമായി ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ, എങ്കിൽ ഇതൊന്ന്  ശ്രദ്ധിക്കൂ

    വളരെ തിരക്കുപിടിച്ച ദൈനംദിന പ്രവർത്തികൾക്ക് ശേഷം വിശ്രമം ആവശ്യമാണ്.അതിനു നല്ല ഉറക്കം ലഭിച്ചേ മതിയാവു.മാത്രവുമല്ല ഓർമ്മ നിലനിൽക്കാൻ, ഓരോ ദിവസവും പഠിച്ച കാര്യങ്ങള്‍ മറക്കാതെ ഇരിക്കാന്‍ ഒക്കെ ഉറക്കം അനിവാര്യമാണ്. വളരെ വൈകി ഉറക്കം വരിക, വളരെ നേരത്തെ ഉറക്കം നഷ്ടപ്പെടുക, ഉറങ്ങിയതിനുശേഷം അധികം താമസിയാതെ ഉണരുകയും പിന്നീട് ഉറങ്ങാന്‍ കഴിയാതെയും വരിക എന്നിവയാണ് ഉറക്കക്കുറവ് നേരിടുന്നവര്‍ പറയാറുള്ള പ്രധാന പരാതികള്‍. നല്ല ഉറക്കത്തിന് സഹായിക്കുന്ന കാര്യങ്ങള്‍…. 1.    വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല മനസ്സിന്റെ  ആരോഗ്യത്തിനും വ്യായാമം അത്യാവശ്യമാണ്.എല്ലാ ദിവസവും അല്പ സമയം വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്താം.വിഷാദം, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാനും ഇതു ഗുണം ചെയ്യും. 2.    ഉറങ്ങാൻ ക്യത്യമായി സമയം പാലിക്കാം ഉറക്കക്കുറവ് അനുഭവപ്പെടുന്നവർ ഉറങ്ങാന്‍ കൃത്യമായി സമയം പാലിക്കുകയും പകല്‍ ഉറക്കം ഒഴിവാക്കുകയും വേണം.   3.    ഉറങ്ങും മുമ്പ് ഫോണ്‍ ഉപയോഗം വേണ്ട എല്ലാ ദിവസവും ഉറങ്ങുന്നതിനു കുറച്ചു സമയം മുമ്പ് തന്നെ…

    Read More »
  • India

    കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെ ബംഗളൂരുവിലെ മടിവാളയില്‍ കണ്ടെത്തി

    കോഴിക്കോട്: വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെ ബെംഗളൂരുവിലെ മടിവാളയില്‍ കണ്ടെത്തി.മടിവാളയില്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലിൽ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു.പൊലീസ് എത്തുമ്ബോഴേക്കും അഞ്ച് പേർ രക്ഷപ്പെട്ടതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.ഒരാളെ പൊലീസില്‍ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍, കൊല്ലം സ്വദേശികളാണ് ഇവർ.വിവരം അറിഞ്ഞ് കോഴിക്കോട്ട് നിന്ന് പൊലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

    Read More »
Back to top button
error: