Month: January 2022
-
LIFE
ആട്ടിൻപാലിന്റെ ആരോഗ്യ ഗുണങ്ങൾ
ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ആട്ടിന്‍പാല്‍. ദഹനം എളുപ്പമാക്കാനും അണുബാധകളെ തടയാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആട്ടിന്‍പാലിന് കഴിവുണ്ട്.പ്രോട്ടീന്‍, അയണ്‍, വിറ്റമിന്‍ സി, ഡി എന്നിവയും ആട്ടിന്‍പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹന പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പശുവിന്‍ പാലിനെക്കാള്‍ മികച്ചത് ആട്ടിന്‍ പാലാണ്. കട്ടിയുള്ള ഭക്ഷ്യവസ്തുക്കള്‍ പോലും ആട്ടിന്‍ പാലിന്റെ അംശത്തില്‍ പെട്ടെന്നു ദഹിക്കും. ആട്ടിന്‍പാലിലെ ഫാറ്റി ആസിഡുകളുടെ സാന്നിധ്യത്തിന്റെ ഫലമായി ശരീര കോശങ്ങളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയാനും കഴിയും. ആട്ടിന്‍ പാലില്‍ പശുവിന്‍ പാലിലുള്ളതിനെക്കാള്‍ 13 ശതമാനം കുറവ് ലാക്ടോസാണ് ഉള്ളത്. മനുഷ്യരിലുള്ളതിന്റെ 41 ശതമാനം കുറവാണ് ആട്ടിന്‍ പാലിലുള്ള ലാക്ടോസിന്റെ അംശം.ആട്ടിന്‍പാല്‍ പതിവായി കുട്ടികള്‍ക്ക് നല്ല ബുദ്ധിയും വളര്‍ച്ചയും ഉണ്ടാകും. അതേപോലെ ഏറെ ഔഷധഗുണമുള്ള ഒന്നാണ് ആട്ടിൻപാൽ.നീലിഭ്യംഗാദി തൈലം, നീലിഭ്യംഗാദി വെളിച്ചെണ്ണ, അണുതൈലം എന്നിവയുണ്ടാക്കുന്നതിനാണ് ആട്ടിൻപാൽ പ്രധാനമായും ഉപയോഗിക്കുന്നത്.ലിറ്ററിന് നൂറു രൂപയ്ക്ക് മുകളിലാണ് ആട്ടിൻപാലിന്റെ ഇന്നത്തെ വില.
Read More » -
India
തമിഴ്നാട്ടിൽ നിയന്ത്രണങ്ങൾ പിൻവലിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് കേസുകളില്‍ കുറവ് വന്നതോടെ രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക് ഡൗണും പിൻവലിച്ചു.ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം തീയേറ്റര്‍, ഹോട്ടല്‍, ജിം, ബാര്‍ എന്നിവിടങ്ങളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. നിലവിലുള്ള മറ്റ് നിയന്ത്രണങ്ങളെല്ലാം തുടരും. തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതോടെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്
Read More » -
Kerala
പച്ചക്കറി വണ്ടിയിൽ നിന്നും മുക്കാൽ കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു
ബത്തേരി: വയനാട്ടിൽ കേരള- തമിഴ്നാട് അതിർത്തിയായ ബത്തേരിയിൽ ഒന്നേ മുക്കാൽ കോടിയുടെ കുഴൽപ്പണവേട്ട. രേഖകളില്ലാതെ കടത്തിയ 17333170 രൂപ പിടിച്ചെടുത്തു.വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസിൻ്റെ സ്പെഷൽ സ്ക്വാഡാണ് ബത്തേരിക്കടുത്ത് നിന്ന് പണം പിടികൂടിയത്. മുസ്തഫ, ആറ്റക്കോയ എന്നീ രണ്ട് താമരശ്ശേരി സ്വദേശികളെ കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്നും പച്ചക്കറി കയറ്റിവന്ന വാഹനത്തിൽ ഡ്രൈവറുടെ ക്യാബിനിൽ പ്രത്യേക അറയിലാണ് 500 രൂപ നോട്ടിൻ്റെ കെട്ടുകൾ സൂക്ഷിച്ചത്. അടുത്തിടെയായി കുഴൽപ്പണം, കഞ്ചാവ്, മയക്കുമരുന്ന് എന്നിവ കടത്തുന്നവരെയും ഗുണ്ടാ സംഘങ്ങളെയും പോലീസിൻ്റെ സ്പെഷൽ സ്ക്വാഡ് പിടികൂടുന്നുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read More » -
Kerala
മത്സ്യബന്ധനത്തിനു പോയ യുവാവ് നെഞ്ചുവേദന മൂലം പുഴയിൽ വീണ് മുങ്ങി മരിച്ചു
.വൈക്കം: മത്സ്യ ബന്ധനത്തിനു പോയി മടങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് വള്ളത്തിൽ നിന്നും ആറ്റിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു. വൈക്കം മറവൻതുരുത്ത് ഇടവട്ടം ചോളൻ വീട്ടിൽ ബിജു (49) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. പാലാംകടവ് തുരുത്തേൽ ഭാഗത്ത് മൂവാറ്റുപുഴ ആറിൽ മീൻ പിടിച്ച ശേഷം ബിജുവും സുഹൃത്തും മടങ്ങി വരികയായിരുന്നു. ഇരുവരും കൊതുമ്പ് വള്ളത്തിൽ മടങ്ങി വരുന്നതിനിടെ വള്ളത്തിൽ വെച്ച് ബിജുവിന് നെഞ്ച് വേദന അനുഭവപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് വെള്ളത്തിലേയ്ക്ക് മറിഞ്ഞു വീണു. സുഹൃത്ത് നിലവിളിച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തി. അവരും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരം പൊലീസിലും കടുത്തുരുത്തി അഗ്‌നിശമനസേനയിലും അറിയിച്ചു സേനയിൽ നിന്നും രണ്ട് യൂണിറ്റും സ്‌കൂബാ ടീം അംഗങ്ങളും എത്തി വെള്ളത്തിൽ നടത്തിയ തിരച്ചിലിൽ യുവാവിനെ കണ്ടെത്തി. കരയിൽ എത്തിച്ച് ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
Kerala
ഭക്ഷണം കഴിക്കാന്‍ പുറത്തുപോകാൻ അച്ഛന്‍ അനുവദിച്ചില്ല, പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കി
തൃശൂർ: പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള പാെയ്യ എരട്ടപടി ചാത്തന്‍തറ സതീശന്റെ മകന്‍ നവ്‌ജോത് (17)നെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തു പോവുന്നത് അച്ഛന്‍ വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് നവ്‌ജോത് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. മാള പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മാതാവ്: സീമ. സഹോദരങ്ങള്‍: അഭിനന്ദ് (കാനഡ), അഭിവന്ദന. ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. (Toll free helpline number: 1056)
Read More » -
LIFE
കൊങ്കൺ റെയിൽവേയും കെ-റയിലും
കഴിഞ്ഞ നൂറ്റാണ്ടിലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ പ്രൊജക്ട് ആയിരുന്നു കൊങ്കൺ റെയിൽവേയുടേത്.ശരാവതി നദിക്കു കുറുകെ രണ്ടുകിലോമീറ്ററിലേറെ നീളമുള്ള പാലമടക്കം 2116 പാലങ്ങൾ, ആറര കിലോമീറ്ററീലേറെ ദൈർഘ്യമുള്ള രത്നഗിരിയിലേതടക്കം 92 തുരങ്കങ്ങൾ.ഇവയെല്ലാം നിർമ്മിക്കുന്നതിനായി 43000 ഉടമസ്ഥരിൽ നിന്നും ഭൂമി ഏറ്റെടുക്കുകയും ചെയ്തു.(ഇന്ന് കെ റയിലിനെ ഏറ്റവും കൂടുതൽ വിമർശിക്കുന്ന ഇ. ശ്രീധരനായിരുന്നു ഇതിന്റെ ചീഫ് എഞ്ചിനീയർ) പെട്ടെന്നുണ്ടാകുന്ന പ്രളയങ്ങൾ, ഇളക്കമേറിയ മണ്ണ്, മലയിടിച്ചിൽ പലയിടത്തും തുരങ്കങ്ങൾ തന്നെ തകർന്നതടക്കം നിരവധി പ്രതിസന്ധികൾ ഇതിന്റെ നിർമ്മാണത്തിൽ ഉണ്ടായി. നിബിഡവനത്തിൽക്കൂടിയുള്ള നിർമ്മിതിക്കിടയിൽ പലപ്പോഴും വന്യമൃഗങ്ങൾ പണിസ്ഥലത്തെത്തി തൊഴിലാളികളുമായി മടങ്ങി. തുരങ്കത്തേക്കാൾ ഉയരത്തിൽ ജലനിരപ്പ് ഉള്ളയിടങ്ങളിലും കളിമണ്ണ് നിറഞ്ഞയിടങ്ങളിലും ജോലി കഠിനമായിരുന്നു, പലതവണ തുരങ്കങ്ങൾ തകർന്നുവീണു.അവ വീണ്ടും വീണ്ടും നിർമ്മിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. മൃദുവായ മണ്ണിൽ തുരങ്കനിർമ്മാണപ്രക്രിയയിൽ മാത്രം 19 ജീവനും നാലുവർഷവും നഷ്ടമായി. ആകെ 74 ജോലിക്കാർ ആണ് കൊങ്കൺ പാത നിർമ്മിതിക്കിടയിൽ മരണമടഞ്ഞത്. ജനവാസമേഖലകളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും നശിക്കുമെന്നും ഫലഭൂയിഷ്ടമായ…
Read More » -
Kerala
ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി, ഗതാഗതം തടസ്സപ്പെട്ടു
ആലുവ: കൊല്ലത്തേക്ക് പോകുന്ന ഗുഡ്സ് ട്രെയിൻ ആലുവയിൽ പാളം തെറ്റി. ആലുവ പാലത്തിനു സമീപം ആണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽ ട്രെയിനിൻ്റെ രണ്ട് ബോഗികൾ പാളത്തിൽ നിന്ന് തെന്നി മാറി. ആലുവ റെയിൽവെ സ്റ്റേഷന് സമീപം മൂന്നാമത്തെ പാളത്തിൽ കയറുന്നതിനിടെ ആണ് സംഭവം. ഇതേ തുടർന്ന് ഇരു ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Read More » - VIDEO
-
Food
ചൂട് കൂടി; തണ്ണിമത്തന് വിലയും
തണ്ണിമത്തൻ നമുക്ക് തന്നെ കൃഷി ചെയ്യാം, അറിയാം ആരോഗ്യ ഗുണങ്ങൾ വേനലിന്റെ ചൂടും ക്ഷീണവും അകറ്റാൻ തണ്ണിമത്തനെ വെല്ലുന്ന മറ്റൊരു ഭക്ഷണമില്ല.അമേരിക്കയിലെ ഗവേഷണ സ്ഥാപനങ്ങൾ ഇതിനെ പ്രകൃതിദത്ത വയാഗ്ര എന്നാണ് വിശേഷിപ്പിക്കുന്നത്.തണ്ണിമത്തനിലെ സിട്രുലിൻ എന്ന അമിനോ ആസിഡിന്റെ, രക്തധമനികളെ വികസിപ്പിച്ച് കൂടുതൽ രക്തം കടത്തി വിടാനുള്ള കഴിവ് അതിശയിപ്പിക്കുന്നതാണ്.പുരുഷൻമാരിലെ ഉദ്ദാരണശേഷിക്കുറവിനുള്ള ഏറ്റവും നല്ല ഔഷധമായാണ് തണ്ണിമത്തൻ ലോകമെങ്ങും അറിയപ്പെടുന്നത്.ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ തണ്ണിമത്തന്‍ പോലെ ഉത്തമമായ മറ്റൊന്നില്ലെന്ന് ആരോഗ്യ വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു.പക്ഷെ വേനല്‍ കടുത്തതോടെ വേനലിനെക്കാളും പൊള്ളുന്ന വിലയാണ് തണ്ണിമത്തന് എന്നു മാത്രം! തണ്ണിമത്തന് കഴിഞ്ഞ സീസണില്‍ കിലോയ്ക്ക് 13 മുതല്‍ 30 രൂപ നിരക്കിലാണ് കേരളത്തിൽ വില്‍പന നടന്നിരുന്നത്.ഈ സീസണിൽ 20 രൂപയ്ക്കായിരുന്നു തുടക്കം.45 രൂപയാണ് കിലോയ്ക്ക് ഇപ്പോഴത്തെ വില.മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരണ്‍ ഇനം തണ്ണിമത്തനാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ പ്രിയം.അതിനാൽത്തന്നെ പാതയോരത്തും പഴക്കടകളിലും ഇതിന് തോന്നിയതുപോലെയാണ് വില. ശരീര താപനിലയെ നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവും പോക്കറ്റിലൊതുങ്ങുന്ന വിലയുമാണ് തണ്ണിമത്തനെ…
Read More »