ബംഗളൂരു: ക്ലാസ് മുറിക്കുള്ളില്‍ കുട്ടികൾ നമസ്കരിച്ചെന്ന പരാതിയെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു.കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം.കുട്ടികള്‍ ക്ലാസ് മുറിയില്‍ നമസ്കരിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഇതിനു പിന്നാലെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി സ്കൂളിലെത്തുകയും വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകുകയുമായിരുന്നു.
മുല്‍ബാഗല്‍ സോമേശ്വരപാളയത്തെ ബലെ ചങ്ങപ്പ ഗവ. കന്നട മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.സംഭവത്തില്‍ കോലാര്‍ ജില്ല ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്.അതേസമയം ക്ലാസ് മുറിയില്‍ നമസ്കരിക്കാന്‍ കുട്ടികള്‍ക്ക് അനുവാദം നല്‍കിയിരുന്നില്ലെന്നും അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തതെന്നും പ്രധാനാധ്യാപിക ഉമാദേവി പറഞ്ഞു.