കല്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട.ഒന്നരക്കോടിയി ലധികം രൂപയാണ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കി ലും ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബംഗളൂരുവില്‍നിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനിൽ നിന്നാണ് പണം പിടികൂടിയത്.ഡ്രൈവറുടെ മുന്‍ഭാഗത്തെ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.വയനാട് ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ബത്തേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനിയിലാണ് കുഴല്‍പ്പണം പിടികൂടിയത്.