Month: January 2022
-
LIFE
‘മിഷൻ സി’ രണ്ടാമത്തെ ട്രെയിലർ റിലീസ്
ഫെബ്രുവരി 3-ന് നീസ്ട്രീം ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഒരു എൻഗേജിംഗ് റോഡ്ത്രില്ലർ മൂവിയായ “മിഷൻ സി” യുടെ രണ്ടാമത്തെ ട്രെയിലർ റിലീസായി. യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഷന്‍ സി‘. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന “മിഷൻ-സി”എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക.മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ്,ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ‘ഓടിക്കൊണ്ടിരിക്കുന്ന ബസ് ഹൈജാക്ക് ചെയ്യുന്നതും, പോലീസ് ചെയ്‌സിംഗും, തുടർന്നുള്ള കമൻഡോ ഓപ്പറേഷനും കൊണ്ട് ഓരോ നിമിഷവും പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു അടിപൊളി റോഡ് ത്രില്ലർ സിനിമയാണ് ‘മിഷൻ സി’. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ്,അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. പി ആർ ഒ-എ.എസ്. ദിനേശ്.
Read More » -
Kerala
തേനീച്ചയുടെ കുത്തേറ്റ് പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് റബർ ടാപ്പിംഗ് തൊഴിലാളി മരിച്ചു.തണ്ണിത്തോട് ചെന്നപ്പാറ വീട്ടില്‍ അഭിലാഷ് (38) ആണ് മരിച്ചത്.അഭിലാഷിനൊപ്പമുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്ന് രാവിലെ പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയിലായിരുന്നു സംഭവം. രാവിലെ ഒൻപത് മണിയോടെ ടാപ്പിംഗിനിടെ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടയിൽ കൂടിളകി വന്ന തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. അഭിലാഷിനാണ് കൂടുതല്‍ കുത്തേറ്റത്.ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പരിക്കേറ്റ മറ്റുള്ളവർ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
India
‘ചില്ലറ’ക്കാരല്ല,ഈ പാർട്ടികൾ !
ഡല്‍ഹി: രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വത്തുവിവരങ്ങളുടെ കണക്ക് പുറത്ത്.ദി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്കുകൾ (എഡിആര്‍) പുറത്തുവിട്ടത്.2019-20 സാമ്ബത്തിക വര്‍ഷത്തെ കണക്കുപ്രകാരം ബിജെപിയാണ് രാജ്യത്തെ ഏറ്റവും സമ്പന്ന പാര്‍ട്ടി. 4,847.78 കോടി രൂപയുടെ ആസ്തിയാണ് ബിജെപിക്കുള്ളത്. രണ്ടാം സ്ഥാനത്ത് മായാവതിയുടെ ബിഎസ്പിയാണ്- 698.33 കോടി.കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്, 588.16 കോടി രൂപ ആസ്തി. സിപിഎം (569.51 കോടി), സിപിഐ (29.78 കോടി) എന്നീ പാര്‍ട്ടികള്‍ യഥാക്രമം നാലും ആറും സ്ഥാനത്താണ്. തൃണമൂല്‍ കോണ്‍ഗ്രസ് (247.78 കോടി), എന്‍സിപി (8.20 കോടി) എന്നിവരാണ് യഥാക്രമം അഞ്ചും ഏഴും സ്ഥാനത്ത്.
Read More » -
Kerala
സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാനെന്ന വ്യാജേനെ ആളുകളിൽ നിന്ന് കോടികള്‍ തട്ടിയ അച്ഛനും മകനും പിടിയിൽ
തിരുവനന്തപുരം: സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല തുടങ്ങാനെന്ന വ്യാജേനെ പലരിൽ നിന്നായി കോടികള്‍ തട്ടിയ അച്ഛനും മകനും അറസ്റ്റിൽ.കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ വേലായുധനും മകന്‍ സിന്‍ജിത്തുമാണ് പിടിയിലായത്. ഒരു കോടി 40 ലക്ഷം രൂപയാണ് നിക്ഷേപകരില്‍ നിന്ന് അച്ഛനും മകനും ചേര്‍ന്ന് തട്ടിയെടുത്തത്. സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ അംഗമാകാം എന്ന വ്യാജേനയാണ് നിക്ഷേപകരില്‍ നിന്ന് ഇവർ പലപ്പോഴായി പണം തട്ടിയെടുത്തത്.പാറശ്ശാല കുന്നത്തുകാല്‍ സ്വദേശി അഹമ്മദ് നയാബ് വെള്ളറട പൊലീസില്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്
Read More » -
India
പുനെയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ
പൂനെ: മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.തലശ്ശേരി സ്വദേശി അനുഗ്രഹിനെയാണ് (22) ജീവനൊടുക്കിയ നിലയിൽ താമസസ്ഥലത്ത് ഇന്ന് കണ്ടെത്തിയത്.വായ്പ്പാ കുടിശ്ശിക തിരിച്ചടവ് മുടങ്ങിയതാണ് മരണകാരണമെന്നാണ് പോലീസ് നൽകുന്ന സൂചന. പോലീസ് പറയുന്നത് ഇങ്ങനെ; അനുഗ്രഹ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 8000 രൂപ വായ്പയെടുത്തിരുന്നു.ഇത് കാലാവധിക്കുള്ളിൽ തിരിച്ചടയ്ക്കാൻ സാധിച്ചില്ല.തുടർന്ന് കമ്പനി വായ്പാവിവരം യുവാവിന്റെ ഫോണിലേക്ക് നിരന്തരം അയക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി.ഇതിന് പുറമേ യുവാവിന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കയച്ചുകൊടുക്കുകയുമുണ്ടായി.ഇതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവത്രെ.
Read More » -
LIFE
ഇന്ത്യൻ ആർമിയിൽ ജോലിക്ക് കയറാം; യോഗ്യത പത്താം ക്ലാസ്
ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലുള്ള മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രി റെജിമെന്റല്‍ സെന്ററിന്റെ (MIRC) കീഴിലുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റ് – indianarmy.nic.in സന്ദര്‍ശിച്ച് അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി 12 ആണ്. എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍, സ്കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഒഴിവുകളുടെ വിശദാംശങ്ങള്‍ കുക്ക് – 11 (UR-7, SC-1, OBC-2, EWS-1) വാഷര്‍മാന്‍ – 3 (UR-3) സഫായിവാല (MTS) – 13 (UR-8, SC-1, OBC-3, EWS-1) ബാര്‍ബര്‍ – 7 (UR-5, SC-1, OBC-1) LDC (HQ) – 7 (UR-5, SC-1, OBC-1) LDC (MIR) – 4 (UR-3, OBC-1) റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി: ജനറല്‍ & EWS – 18 മുതല്‍ 25 വയസ്സ് വരെ ഒബിസി – 18 മുതല്‍ 28 വയസ്സ് വരെ SC/ST – 18 മുതല്‍…
Read More » -
Pravasi
സൗദിയിൽ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്
സൗദിയിലെ നജ്‌റാനില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർക്ക് ഗുരുതരമായ പരിക്കേറ്റു.നെല്ലനാട് കുറ്ററ സ്വദേശി റോസ്മന്ദിരം വീട്ടില്‍ എം. ഷിഹാബുദ്ദീനാണ് (47) അപകടത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്രോള്‍ നിറച്ച ടാങ്കറുമായി സുലയില്‍നിന്ന് നജ്‌റാനിലേക്ക് വരുമ്ബോള്‍ ഖരിയ എന്ന സ്ഥലത്ത് വച്ച് വാഹനത്തിന്റെ ടയർ പൊട്ടിയതാണ് അപകട കാരണം.20 വര്‍ഷത്തിലേറെയായി സൗദിയിലുള്ള ഷിഹാബുദ്ദീന്‍ രണ്ട് മാസം മുൻപാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്
Read More » -
Kerala
സംസ്ഥാനത്ത് 54,537 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,698 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1629 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More » -
NEWS
കഞ്ചാവിനെ മയക്കുമരുന്ന് പട്ടികയില്‍നിന്ന് ഒഴിവാക്കി തായ്‌ലാന്റ്
കഞ്ചാവ് ഇനി വീട്ടിലും വളർത്താമെന്ന് തായ്‌ലാന്റ് സര്‍ക്കാര്‍ ഉത്തരവ്.തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ വീടുകളില്‍ കഞ്ചാവ് വളര്‍ത്താമെന്നാണ് സര്‍ക്കാര്‍ തയ്യാറാക്കിയ കരട് നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.മെഡിക്കല്‍ ഉപയോഗത്തിനും ഗവേഷണങ്ങള്‍ക്കുമായി കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്‌ലാന്റ്.2018-ലാണ് തായ്‌ലാന്റില്‍ കഞ്ചാവ് നിയമവിധേയമാക്കിയത്. പുതിയ നിയമപ്രകാരം, വീടുകളില്‍ ആവശ്യത്തിനുള്ള കഞ്ചാവ് തൈകള്‍ വളര്‍ത്താനാനാവും. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇക്കാര്യം അറിയിച്ചിരിക്കണം. ഇങ്ങനെ വളര്‍ത്തുന്ന കഞ്ചാവ് വാണിജ്യാവശ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും തായ്‌ലാന്റ് ആരോഗ്യ മന്ത്രി ആനുറ്റിന്‍ ഷാന്‍വിറാകുല്‍ പറഞ്ഞു.
Read More » -
LIFE
ഒരൊറ്റ പട്ടാളക്കാരൻ പോലുമില്ലാത്ത 16 രാജ്യങ്ങൾ..!!!
ജനങ്ങളുടെ ആരോഗ്യത്തിനും രാജ്യത്തിന്റെ അഭിവൃദ്ധിക്കും വേണ്ടി ചിലവാക്കേണ്ട തുകയുടെ ഭൂരിഭാഗവും യുദ്ധത്തിനും പ്രതിരോധത്തിനും ആയുധങ്ങൾ വാങ്ങാനുമായി ചിലവഴിക്കുന്ന രാജ്യങ്ങളും,ഇവർക്ക് വീണ്ടും വീണ്ടും യുദ്ധത്തിന് കോപ്പു കൂട്ടാൻ ആയുധമെത്തിക്കുന്ന കമ്പനികളും കണ്ടുപഠിക്കേണ്ട ചില രാജ്യങ്ങളുണ്ട് ഭൂമിയിൽ. സ്വർഗത്തെപ്പോലെ ആളുകൾ കഴിഞ്ഞുകൂടുന്ന ചില സ്ഥലങ്ങൾ.ക്രമ സമാധാനം സംരക്ഷിക്കാൻ എന്ന പേരിൽ ഒരൊറ്റ പട്ടാളക്കാരൻ പോലുമില്ലാത്ത അത്തരഃ 16 രാജ്യങ്ങളെപ്പറ്റി അറിയാം. കോസ്റ്ററിക്ക… മധ്യ അമേരിക്കയിലെ ഒരു രാജ്യമാണ് കോസ്റ്ററിക്ക. സമ്പന്ന തീരം എന്നാണ് രാജ്യത്തിന്റെ പേരിന്റെ അര്‍ത്ഥം. ശാന്ത സമുദ്രത്തിനും കരീബിയന്‍ കടലിനുമിടയിലാണ് കോസ്റ്ററിക്കയുടെ സ്ഥാനം. നിക്കരാഗ്വയും പനാമയുമാണ് അയല്‍രാജ്യങ്ങള്‍. 51,100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ഈ രാജ്യത്തിനുള്ളത്. ഭരണഘടനാപരമായി സൈന്യത്തെ പൂര്‍ണമായും പിരിച്ചുവിട്ട ആദ്യ രാജ്യമാണ് കോസ്റ്ററിക്ക. 1949ലായിരുന്നു ഈ പിരിച്ചുവിടല്‍. 1948 ലെ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് പട്ടാളത്തെ പിരിച്ചുവിടുന്നത്. സ്വന്തം സൈന്യമില്ലാത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യം കൂടിയാണ് കോസ്റ്ററിക്ക.പൊലീസാണ് ഇവിടുത്തെ ആഭ്യന്തര സുരക്ഷ വഹിക്കുന്നത്. നിക്കരാഗ്വയുമായി അതിര്‍ത്തി…
Read More »