KeralaNEWS

സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാനെന്ന വ്യാജേനെ ആളുകളിൽ നിന്ന് കോടികള്‍ തട്ടിയ അച്ഛനും മകനും പിടിയിൽ

തിരുവനന്തപുരം: സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല തുടങ്ങാനെന്ന വ്യാജേനെ പലരിൽ നിന്നായി കോടികള്‍ തട്ടിയ അച്ഛനും മകനും അറസ്റ്റിൽ.കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ വേലായുധനും മകന്‍ സിന്‍ജിത്തുമാണ് പിടിയിലായത്.
ഒരു കോടി 40 ലക്ഷം രൂപയാണ് നിക്ഷേപകരില്‍ നിന്ന് അച്ഛനും മകനും ചേര്‍ന്ന് തട്ടിയെടുത്തത്.

സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ അംഗമാകാം എന്ന വ്യാജേനയാണ് നിക്ഷേപകരില്‍ നിന്ന് ഇവർ പലപ്പോഴായി
പണം തട്ടിയെടുത്തത്.പാറശ്ശാല കുന്നത്തുകാല്‍ സ്വദേശി അഹമ്മദ് നയാബ് വെള്ളറട പൊലീസില്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: