ഡല്‍ഹി: രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വത്തുവിവരങ്ങളുടെ കണക്ക് പുറത്ത്.ദി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്കുകൾ (എഡിആര്‍) പുറത്തുവിട്ടത്.2019-20 സാമ്ബത്തിക വര്‍ഷത്തെ
കണക്കുപ്രകാരം ബിജെപിയാണ് രാജ്യത്തെ ഏറ്റവും സമ്പന്ന പാര്‍ട്ടി. 4,847.78 കോടി രൂപയുടെ ആസ്തിയാണ് ബിജെപിക്കുള്ളത്.
രണ്ടാം സ്ഥാനത്ത് മായാവതിയുടെ ബിഎസ്പിയാണ്- 698.33 കോടി.കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്, 588.16 കോടി രൂപ ആസ്തി. സിപിഎം (569.51 കോടി), സിപിഐ (29.78 കോടി) എന്നീ പാര്‍ട്ടികള്‍ യഥാക്രമം നാലും ആറും സ്ഥാനത്താണ്. തൃണമൂല്‍ കോണ്‍ഗ്രസ് (247.78 കോടി), എന്‍സിപി (8.20 കോടി) എന്നിവരാണ് യഥാക്രമം അഞ്ചും ഏഴും സ്ഥാനത്ത്.