Month: January 2022

  • Health

    അമേരിക്കയിലെ മയോ ക്ലിനിക്കിന്റെ പ്രത്യേകതയെന്താണെന്ന് അറിയാമോ ?

    തൊട്ടതിനും പിടിച്ചതിനുമെല്ലാം നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ ഉൾപ്പടെ നിരവധി പേർ ചികിത്സയ്ക്കായി പോകുന്നത് അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കാണ്.കാരണം എന്തെന്ന് അറിയാമോ ? ഇന്ന് വൈദ്യശാസ്ത്രരംഗത്ത് ലോകത്തെവിടെയും ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും ചികിൽസാ രീതികളും ആദ്യം പ്രായോഗികമാക്കിയത് മയോ ക്ലിനിക്കിലായിരുന്നു എന്നതായിരുന്നു അതിന്റെ ഏറ്റവും ലളിതമായ ഉത്തരം.അത്രത്തോളം ഉന്നതമായ വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രമാണ് നൂറ്റൻപതിലേറെ വർഷങ്ങളുടെ പാരമ്പര്യമുള്ള മയോ ക്ലിനിക്.അമേരിക്കയിളുള്ള മിനസോട്ടയിലെ റോച്ചസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്നതും അരിസോണയിലും ഫ്ലോറിഡയിലും അധിക കാമ്പസുകളുമുള്ള ഒരു ഗവേഷണാധിഷ്ഠിത മെഡിക്കൽ സ്ഥാപനമാണ് മയോ ക്ലിനിക്ക്. , വൈദ്യശാസ്ത്രത്തിലെ ഏതൊരു വിഭാഗത്തിലും ലോകത്തിലെ ഏറ്റവും മികച്ച ചികിൽസ നൽകുന്ന ഒരു സ്ഥാപനമാണ് ഇന്ന് മയോ ക്ലിനിക്ക്.ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ കേന്ദ്രമായ ഇവിടെ മൂവായിരത്തോളം ശാസ്ത്രജ്ഞർ പൂർണ്ണസമയ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു.4500 ഡോക്ടർമാരും ഇതര വിഭാഗങ്ങളിലായി 58,400 പേരും ജോലിയെടുക്കുന്ന മയോ ക്ലിനിക്ക് തുടർച്ചയായി അമേരിക്കയിലെ നമ്പർ വൺ ആതുരാലയം എന്ന ഖ്യാതി നിലനിർത്തിപ്പോരുന്നു.ലോകമെമ്പാടുമുള്ള ആശുപത്രികളിൽ നിന്നു റഫർ ചെയ്യുന്ന പതിമൂന്ന് ലക്ഷത്തോളം രോഗികളെയാണ് വർഷംതോറും ഇവിടെ ചികിൽസിച്ചുകൊണ്ടിരിക്കുന്നത്. സേവന തത്പരരായവരുടെ സംഘബോധത്തോടെയുള്ള…

    Read More »
  • Kerala

    പ്രീത പ്രിയദർശിനിയുടെ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

    പ്രീത പ്രിയദർശിനിയുടെ രണ്ട് പുസ്തകങ്ങൾ കോളരി ഗവ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് പ്രകാശനം ചെയ്തു. ‘ആത്മഹർഷങ്ങളുടെ കാവേരി’ എന്ന ഓർമ്മയുടെ പുസ്തകം ഡോ സോമൻ കടലൂർ കോഴിക്കോട് എയർപോർട്ട് ജോ. ജനറൽ മാനേജർ ഒ.വി മാർക്സിന് നൽകി പ്രകാശനം ചെയ്തു. ‘കടും നിറമുള്ള പകലുകൾ’ എന്ന ഹൈക്കുകളുടെ പുസ്തകം സുകുമാരൻ കവി ചാലി ഗദ്ദ ഡോ. ബാവ കെ. പാലുകുന്നിനും നൽകി പ്രകാശനം ചെയ്തു. ഇന്ത്യയിലെ പ്രശസ്ത മോഹന വീണാ വാദകനായ പോളി വർഗീസിന്റെ സാന്നിധ്യം ചടങ്ങിനെ മനോഹരമാക്കി. സീനിയർ ആധ്യാപിക സ്വർഗിനി സ്വാഗതവും പി.ടി.എ പ്രസിഡന്റ് അധ്യക്ഷനുമായ ചടങ്ങിൽ എഴുത്തുകാരി നവീന, വൈസ് പ്രിൻസിപ്പാൾ അഫ്സ ടീച്ചർ എന്നിവർ ആശംസയും, പ്രീത പ്രിയദർശിനി നന്ദിയും പറഞ്ഞു.

    Read More »
  • NEWS

    പുതിയ തരം വൈറസ് – ‘നിയോകോവ്’ മുന്നറിയിപ്പുമായി ചൈനീസ് ഗവേഷകർ

      കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ തരം വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ‘നിയോകോവ്’ (NeoCoV) എന്ന പുതിയതരം കൊറോണ വൈറസ് അതിമാരകമാണെന്ന് വുഹാനിലെ ഗവേഷകർ വ്യക്തമാക്കുന്നു. അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്കാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. നിയോകോവ് ഒരു പുതിയ വൈറസല്ലെന്നും മെർസ് കോവ് (MERSCoV) വൈറസുമായി ഇതിന് ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2012-ലും 2015ലും മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ മെർസ് കോവ് റിപ്പോർട്ട് ചെയ്തിരുന്നു. സാർസ് കോവ്-2 (SARSCoV2) വിനു സമാനമായി മനുഷ്യരിൽ കൊറോണ വൈറസ് ബാധയ്ക്കു ഇതു കാരണമാകും. നിലവിൽ ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. പുതിയ പഠനങ്ങൾ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180കോവും മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.  

    Read More »
  • India

    ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യു​ടെ കൊ​ച്ചു​മ​ക​ളെ താ​മ​സ​സ്ഥ​ല​ത്ത് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെത്തി 

      ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യു​ടെ കൊ​ച്ചു​മ​ക​ളെ താ​മ​സ​സ്ഥ​ല​ത്ത് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​മ​യ്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​റാ​യ സൗ​ന്ദ​ര്യ (30) ആ​ണ് മ​രി​ച്ച​ത്. യെ​ദി​യൂ​ര​പ്പ​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൾ പ​ത്മാ​വ​തി​യു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് ഡോ. ​നീ​ര​ജി​നൊ​പ്പ​മാ​ണ് സൗ​ന്ദ​ര്യ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ വ​സ​ന്ത്ന​ഗ​റി​ൽ ദ​മ്പ​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ഫ്ലാറ്റിലെ ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ആ​റ് മാ​സം പ്രാ​യ​മാ​യ കു​ട്ടി​യു​ണ്ട്. 2018-ലാ​യി​രു​ന്നു ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹം. രാ​വി​ലെ എ​ട്ടി​ന് ഭ​ർ​ത്താ​വ് ജോ​ലി​ക്ക് പോ​യി​രു​ന്നു. പി​ന്നാ​ലെ പ​ത്തോ​ടെ​യാ​ണ് യു​വ​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​ജോ​ലി​ക്കാ​രി വ​ന്ന് വാ​തി​ലി​ൽ മു​ട്ടി​യി​ട്ടും തു​റ​ക്കാ​തെ വ​ന്ന​തോ​ടെ ഭ​ർ​ത്താ​വി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫ്ളാ​റ്റി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.

    Read More »
  • Kerala

    (no title)

    ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സിപിഐഎം സസ്‌പെൻഡ് ചെയ്തു.. രാജേന്ദ്രനെ ഒരുവര്‍ഷത്തേക്കാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എസ് രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ ഇടതു സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പിക്കാന്‍  ശ്രമിച്ചെന്ന് രണ്ടംഗ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തുടർന്ന് എസ് രാജേന്ദ്രനെ നേരത്തെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.   പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് എസ് രാജേന്ദ്രന്‍ നല്‍കിയ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പാര്‍ട്ടി അംഗീകരിച്ചില്ല.  

    Read More »
  • Kerala

    രഹസ്യ വിവരങ്ങൾ എസ്ഡിപിഐക്ക് ചോർത്തി നൽകിയ പോലീസുകാരനെ പിരിച്ചുവിടാൻ ശുപാർശ

    ഇടുക്കി: പൊലീസിന്റെ പക്കലുളള ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാന്‍ നടപടി.കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന പികെ അനസ് എന്ന ഉദ്യോ​ഗസ്ഥനാണ് ഔദ്യോ​ഗിക വിവരശേഖരണത്തിന്റെ ഭാ​ഗമായി പൊലീസ് ശേഖരിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയത്.   സംഭവത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എജി ലാല്‍ വകുപ്പുതല അന്വേഷണം നടത്തി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനസിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാനാണ് തീരുമാനം.

    Read More »
  • NEWS

    കവചം, കാവല്‍ – കേരള പോലീസിന്‍റെ ലഘുചിത്രങ്ങള്‍ പ്രകാശനം ചെയ്തു

    സ്ത്രീസുരക്ഷ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി കേരള പോലീസ് തയ്യാറാക്കിയ കവചം, കാവല്‍ എന്നീ രണ്ട് ലഘുചിത്രങ്ങളുടെ പ്രകാശനം സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍വ്വഹിച്ചു. പോലീസ് ആസ്ഥാനത്ത് ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാം, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഐ.ജി നാഗരാജു ചക്കിലം എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ലഘുചിത്രത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച കലാകാരന്‍മാരും പങ്കെടുത്തു. അതിക്രമങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് സ്ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കുന്നതിനായി കൊച്ചി സിറ്റി പോലീസാണ് വനിതാ സ്വയം പ്രതിരോധ തന്ത്രങ്ങള്‍ ഉള്‍ക്കൊളളിച്ച് ലഘുചിത്രങ്ങള്‍ തയ്യാറാക്കിയത്. കേരള പോലീസിന്‍റെയും നിര്‍ഭയ വോളന്‍റിയര്‍മാരുടെയും നേതൃത്വത്തില്‍ പഠിപ്പിക്കുന്ന സ്വയം പ്രതിരോധ പാഠങ്ങളാണ് ആല്‍ബത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. സ്വയം പ്രതിരോധ പാഠങ്ങള്‍ സ്വായത്തമാക്കാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. എറണാകുളം മെട്രോ പോലീസ് സ്റ്റേഷന്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. അനന്തലാല്‍ ആണ് രണ്ട് ലഘുചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്. തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ. പി. ഡോങ്ക്രെയുടേതാണ്…

    Read More »
  • Kerala

    ഫോൺ അന്വേഷണ സംഘത്തിന് കൈമാറാൻ ദിലീപിനോട് ഹൈക്കോടതി

    കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി.ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്. ചോദ്യംചെയ്യലിനെത്തുമ്ബോള്‍ ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ദിലീപിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഇതിനു തയ്യാറായിരുന്നില്ല.ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചെന്നും അന്വേഷണതിന് കൂടുതൽ വ്യക്തത വരാൻ ഇത് അത്യാവശ്യമാണെന്നും അന്വേഷണസംഘം കോടതിയിൽ അറിയിക്കുകയായിരുന്നു.തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ.

    Read More »
  • Kerala

    ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്കാരും സഹായികളും ബ്രാഹ്മണര്‍ തന്നെയായിരിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

    ഗുരുവായൂർ ക്ഷേത്രത്തിൽ പാചക പ്രവര്‍ത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണമെന്ന് ദേവസ്വം ബോർഡ്.ഫെബ്രുവരിയില്‍ നടക്കുന്ന ക്ഷേത്രോത്സവത്തോടനുബന്ധിച്ചു പുതിയ ജോലിക്കാരെ നിയമിക്കുന്നതിന് ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാചകത്തിന് വരുന്നവര്‍ ശുദ്ധമുള്ളവരാവണമെന്നും ഒരുതരത്തിലുള്ള തടസങ്ങളും കൂടാതെ ആത്മാര്‍ത്ഥയോടും സമര്‍പ്പണ മനോഭാവത്തോടും കൂടി ജോലി ചെയ്യണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ജോലി ലഭിക്കുന്നവര്‍ പ്രവൃത്തിയുടെ ഉറപ്പിലേക്കായി ഒരു ലക്ഷം രൂപ സുരക്ഷാ നിക്ഷേപം ഹാജരാക്കണം. ഗവണ്‍മെന്റ് നിയമങ്ങള്‍ക്കനുസരിച്ച്‌ ക്വട്ടേഷനില്‍ ഭേദഗതിയുണ്ടാവുമെന്നും സര്‍ക്കുലറിലുണ്ട്.

    Read More »
  • Kerala

    ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്, മാരാമൺ കൺവൻഷൻ; മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകനയോഗം കൂടി

    പത്തനംതിട്ട:കോവിഡ് വ്യാപനം രൂക്ഷമാകുകയും ജില്ല സി കാറ്റഗറിയിൽ പെടുകയും ചെയ്തതോടെ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്, മാരാമൺ കൺവെൻഷൻ എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം കൂടി.മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മാരാമണ്‍, ചെറുകോല്‍പുഴ കണ്‍വെന്‍ഷനുകളുടെ മുന്നൊരുക്ക അവലോകനയോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്.ഈ അധ്യാത്മിക കൂട്ടായ്മകൾ നടത്തുന്നതിന് അനുകൂല സാഹചര്യമുണ്ടായാല്‍ ആരോഗ്യവകുപ്പ് പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും മന്ത്രി വീണ ജോര്‍ജ് അവലോകന യോഗത്തിൽ​ പറഞ്ഞു.കണ്‍വെന്‍ഷനുകൾ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്താന്‍ സാഹചര്യം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. തുടർന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് മന്ത്രിമാര്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.കണ്‍വെന്‍ഷനുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തിലുള്ള ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന്​ തിരുവല്ല ആര്‍.ഡി.ഒയെ സ്‌പെഷല്‍ ലെയ്സണ്‍ ഓഫിസറായി നിയമിക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും അറിയിച്ചു. ഫെബ്രുവരി 6-13 തീയതികളിലാണ് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് നടക്കുന്നത്.ഫെബ്രുവരി13-20 തീയതികളിലാണ് മാരാമൺ കൺവെൻഷൻ.

    Read More »
Back to top button
error: