Month: January 2022
-
India
കൊറോണക്ക് പിന്നാലെ ലോകത്തെ ഭീതിയിലാഴ്ത്തി പുതിയ വൈറസ്
കൊറോണ വൈറസിന് പിന്നാലെ ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തി പുതിയ വൈറസ്. ഫ്ലൊറോണ എന്ന പേരിലുള്ള രോഗത്തിന്റെ ആദ്യ കേസ് ഇസ്രായേലിൽ റിപ്പോർട്ട് ചെയ്തു. കൊറോണയുടെയും ഇൻഫ്ലുവൻസയുടെയും അണുബാധ ചേർന്നുണ്ടാകുന്ന രോഗവസ്ഥയാണ് ഫ്ലൊറോണ. ഇസ്രായേലിലെ റാബൻ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച ഗർഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്. യുവതി വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ലോകം പോരാടുന്നതിനിടെയാണ് ഭീതി പടർത്തി ഫ്ലൊറോണ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിവേഗ വ്യാപനശേഷിയുള്ള ഒമിക്രോൺ ഒട്ടുമിക്ക രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു.
Read More » -
Kerala
ശ്രീ ചിത്ര സ്റ്റാഫ് യൂണിയൻ്റെ രോഗി സേവന കേന്ദ്രം പുതുവർഷത്തിൽ രോഗികൾക്ക് വസ്ത്രവിതരണം നടത്തി
പുതുവർഷത്തിൽ ശ്രീ ചിത്ര സ്റ്റാഫ് യൂണിയൻ്റെ സേവന പ്രവർത്തനം. ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യുട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻറ് ടെക്നോളജി സ്റ്റാഫ് യൂണിയൻ്റെ രോഗീ സേവന കേന്ദ്രം മെഡിക്കൽ കോളേജ് ക്യാമ്പസിലെ രോഗികൾക്കും കുട്ടിരിപ്പ് കാർക്കും നൽകി വരുന്ന ഉച്ചഭക്ഷണ പദ്ധതി പുതുവർഷത്തിലും തുടരുന്നു. നവവൽസര ദിനത്തിൽ ശ്രീ ചിത്രയ്ക്ക് മുമ്പിൽ പൊതിച്ചോറ് വിതരണത്തോടൊപ്പം നിർധന രോഗികൾക്ക് വസ്ത്രവിതരണവും നടത്തി. ജനറൽ സെക്രട്ടറി കെ.വി മനോജ് കുമാർ, റിസർച്ച് വിംഗ് ചെയർമാൻ സി പി ബിനു എന്നിവർ വസ്ത്ര വിതരണം നടത്തി.എം റ്റി അരുൺ, എസ് ജ്യോതി ലക്ഷ്മി, കുമാരി കല, വിനോദ് ഡി, ബി ശ്രീകുമാർ ,അശ്വതി എം.സി എന്നിവർ പങ്കെടുത്തു.
Read More » -
Kerala
സാമുദായിക സൗഹാർദം തകർക്കുന്ന സന്ദേശം;ഒരാൾ അറസ്റ്റിൽ
ആലപ്പുഴയിൽ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കായംകുളത്തു നടത്തിയ പ്രതിഷേധമാർച്ചിൽ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം മുഴക്കുകയും വീഡിയോ ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. കായംകുളം പത്തിയൂർ എരുവ മുറിയിൽ കിഴക്കേവീട്ടിൽ തറയിൽ അമീർ സുഹൈലിനെയാണ് (24) കായംകുളം പോലീസ് അറസ്റ്റുചെയ്തത്.
Read More » -
Kerala
സ്വീഡിഷ് പൗരന്റെ മദ്യം ഒഴുക്കികളഞ്ഞ സംഭവം :മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം,ഒറ്റപ്പെട്ട സംഭവമെന്ന് കോടിയേരി
കോവളത്ത് സ്വീഡിഷ് പൗരന്റെ കയ്യിലുണ്ടായിരുന്ന മദ്യം ഒഴുക്കികളഞ്ഞ സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. കോവളം സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനീഷ്, സജിത്, എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതോടെ കോവളം ഗ്രേഡ് എസ്‌ഐ ഷാജിയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡിജിപിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞു നിര്‍ത്തി അപമാനിച്ച വിഷയം വ്യാപകമായി ചര്‍ച്ചയായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. അതേസമയം കോവളത്ത് വിദേശിയോട് പോലീസ് മോശമായി പെരുമാറിയത് ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അതിന്റെ പേരിൽ പൂർണമായും പോലീസിനെ അധിക്ഷേപിക്കുന്ന ഒരു സമീപനം കൈകൊള്ളേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു. പോലീസുകാർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് കഴിയുമെന്നും കോടിയേരി വ്യക്തമാക്കി.
Read More » -
Kerala
വി ഡി സതീശനെക്കൂടി മന്ത്രിസഭയിലെടുക്കണമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: രാഷ്ട്രപതിയെ അപമാനിച്ചവർക്കെതിരെ നടപടി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങളോട് ഇക്കാര്യം വിശദീകരിക്കണം.ദളിതനായതുകൊണ്ടാണോ രാഷ്ട്രപതിയെ അപമാനിച്ചതെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയൊന്നും പറയുന്നില്ല. മുഖ്യമന്ത്രിക്ക് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സംസാരിക്കുന്നത്. സതീശൻ ഗവർണറെ വിമർശിക്കുന്നു. സതീശനെയും മന്ത്രിസഭയിലെടുക്കണം. എകെജി സെന്ററിൽ നിന്നാണോ സതീശന് ചെലവിന് കിട്ടുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
Read More » -
Kerala
ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതക്കെതിരെ കോൺഗ്രസ്
ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതക്കെതിരെ പ്രതിഷേധ സമരങ്ങളുമായി കോണ്‍ഗ്രസ്. തികച്ചും അപ്രായോഗികവും ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതുമായ പദ്ധതിയാണ് ഇതെന്നും വരും ദിവസങ്ങളിൽ ഇതിനെതിരെ കൂടുതൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് എന്‍.ഡി. അപ്പച്ചൻ പറഞ്ഞു. പരിസ്ഥിതി ദുര്‍ബല പ്രദേശത്തുകൂടി മലതുരന്ന് പാത നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബദല്‍പാത നിർമ്മിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
Read More » -
Kerala
കൊതുകുതിരിയിലും വ്യാജൻ; ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കും
വ്യാജമായി നിർമ്മിച്ച് വിൽപ്പനയ്ക്ക് വച്ചിരുന്ന ഒരു ലക്ഷം രൂപയുടെ കൊതുകുതിരികൾ പൊലീസ് പിടികൂടി. പയ്യന്നൂർ ടൗണിൽ സെൻട്രൽ ബസാറിൽ പ്രവർത്തിക്കുന്ന കെ.എ. സ്റ്റോറിലാണ് സംഭവം.പയ്യന്നൂർ ഇൻസ്പെക്ടർ മഹേഷ് കെ. നായർ, എസ്.ഐമാരായ കെ.പി. അനിൽ ബാബു, മുരളി, എ.എസ്.ഐ എം. ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വ്യാജ കൊതുകു തിരികൾ പിടികൂടിയത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അഷി കാസ് സ്ലീപ്പ് വെൽ കമ്പനിയുടെ ഉൽപന്നമായ കൊതുകുതിരിയാണ് വ്യാജമായി നിർമിച്ച് കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന വിധം കവറിനു മുകളിൽ പേരും ട്രേഡ്മാർക്കും വച്ച് വിൽപന നടത്തിയത്. ഇതു സംബന്ധിച്ച് കമ്പനി നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥനായ എം. നാഗേശ്വർ റാവു ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.
Read More » -
Kerala
ഹൈക്കോടതി പൂര്‍ണ്ണമായും ഇ-ഫയലിംഗിലേക്ക്
കേരള ഹൈക്കോടതി പൂര്‍ണ്ണമായും ഇ ഫയലിംഗിലേക്ക്. ഇനി മുതല്‍ ഹർജികളും അനുബന്ധ രേഖകളും എവിടെ നിന്നു വേണമെങ്കിലും ഓണ്‍ലൈനായി സമര്‍പ്പിക്കാം.ഇ ഫയലിംഗിനൊപ്പം പേപ്പര്‍ രഹിത കോടതി മുറികളും ഓഫീസുകളും പ്രവര്‍ത്തനസജ്ജമായി. നിയമസംവിധാനത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. കോവിഡ് കാലത്ത് കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കേരളത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഇ കോടതി പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിര്‍വഹിച്ചു
Read More » -
India
തമിഴ്നാട്ടിൽ മഴ തുടരുന്നു; കേരളത്തിലും ജാഗ്രതാ നിർദേശം
തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഇതിന്റെ ഭാഗമായി കേരളത്തിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.തെക്കൻ കേരളത്തിൽ പരക്കെ കാറ്റിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ശക്തമായ മഴ കേരളത്തിൽ ലഭിച്ചില്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ഉണ്ടായേക്കാം എന്നാണ് കാലാവസ്ഥ വകുപ്പിൻെറ റിപ്പോർട്ട്. തമിഴ്നാട്ടിൽ കനത്തമഴയെത്തുടർന്ന് ചെന്നൈ നഗരം വീണ്ടും വെള്ളക്കെട്ടിലായി. ഏതാനും മണിക്കൂറിനകംതന്നെ കനത്തമഴ നഗരത്തെ വെള്ളത്തിൽ മുക്കുക്കയായിരുന്നു.നഗരത്തിൽ 13 സെൻറീമീറ്റർ മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
Kerala
കവിത ചൊല്ലി അനിൽ പനച്ചൂരാൻ കടന്നുപോയിട്ട് ഒരു വർഷം
കവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമായിരുന്ന അനിൽ പനച്ചൂരാൻ വിടപറഞ്ഞിട്ട് നാളെ(ജനുവരി 3) ഒരു വർഷം.ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ ,എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇന്നും ഓർമ്മയിൽ നിൽക്കുന്ന ഇദ്ദേഹത്തിന്റെ ഗാനങ്ങളാണ്. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. കോവിഡ് ചികിത്സയിൽ ആയിരിക്കുമ്പോൾ, 2021 ജനുവരി 3 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
Read More »