Month: January 2022
-
Kerala
പ്രഫ.എം.വൈ.യോഹന്നാൻ അന്തരിച്ചു
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് റിട്ട. പ്രിൻസിപ്പലും പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ.യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു.സംസ്കാരം പിന്നീട്. 1964ൽ സെന്റ് പീറ്റേഴ്സ് കോളജിൽ അധ്യാപകനായി ചേർന്ന യോഹന്നാൻ. 33 വർഷം ഇതേ കോളജിൽ അധ്യാപകനായി ജോലി ചെയ്തു. 1995ൽ പ്രിൻസിപ്പലായി നിയമിതനായി. രണ്ടുവർഷത്തിനുശേഷം വിരമിച്ചു. ‘സ്വമേധയാ സുവിശേഷ സംഘം’ എന്ന മിഷനറി സംഘത്തിലെ സജീവ അംഗമായിരുന്നു.100 ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവുമാണ്.
Read More » -
India
ബൈക്ക് അപകടം: പഴനിയിൽ മലയാളി യുവാവ് മരിച്ചു
പാലക്കാട്: കൊടൈക്കനാൽ കാണാൻ പോയി മടങ്ങവേ പഴനിയിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു ഒറ്റപ്പാലം 19 ആം മൈലിൽ താമസിക്കുന്ന പണിക്കവീട്ടിൽ സെയ്ദ്ന്റെ മകൻ ഷിഫിൽ(27) ആണ് മരിച്ചത്. കൊടൈക്കനാലിൽ നിന്ന് വരുമ്പോൾ പഴനിയിൽ വെച്ചു ഇന്ന് (02/01/22) പുലർച്ചെ 12:30നായിരുന്നു അപകടം.ബഹറിനിൽ നിന്ന് അവധിക്ക് നാട്ടിൽ വന്നതായിരുന്നു ഷിഫിൽ.
Read More » -
Kerala
എണ്ണക്കിണറുകളുടെ പ്രവർത്തനം
എണ്ണക്കിണർ എന്ന് കേട്ടിട്ടുണ്ട്.പക്ഷെ എങ്ങനെയാണ് എണ്ണക്കിണറുകളുടെ പ്രവർത്തനം ? ഒരു ചങ്ങലയിലെ കണ്ണികൾപോലെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന ഹൈഡ്രോ കാർബൺ തന്മാത്രകളുടെ മിശ്രിതമാണ് പെട്രോളിയം.പെട്രോളും ഡീസലും മണ്ണെണ്ണയുമൊക്കെ കൂടിക്കലർന്ന അസംസ്കൃത എണ്ണയാണിത്. പെട്രോ എന്ന ലാറ്റിൻ പദത്തിന് പാറ എന്നാണർഥം; ‘ഓലിയം’ എന്നാൽ എണ്ണ എന്നും. പണ്ട്, പാറകൾക്കിടയിലെ വിള്ളലുകളിലൂടെ പെട്രോളിയം ഊറിവന്നിരുന്നതിനാൽ പാറയിൽനിന്നും കിട്ടുന്ന എണ്ണ എന്ന അർഥത്തിലാണ് പെട്രോളിയം എന്ന വാക്കുണ്ടായത്.എണ്ണ കുഴിച്ചെടുത്ത് ഉപയോഗിക്കുന്ന രീതി പ്രചാരത്തിലായത് 19-ാം നൂറ്റാണ്ടിലാണ്. അമേരിക്കക്കാരനായ എഡ്വിൻ ഡ്രേക്ക് (Edwin Drake) ആണ് എണ്ണക്കിണർ കുഴിച്ച് വിജയംകണ്ടെത്തിയ ആദ്യത്തെ ആൾ. യു.എസിലെ പെൻസിൽവാനിയയിൽ വെറും 70 അടി താഴ്ചയിൽ അദ്ദേഹം എണ്ണനിക്ഷേപം കണ്ടെത്തി. അക്കാലത്ത് തൊട്ടിയും കയറും പിക്കാസും കൈക്കോട്ടുമൊക്കെയായിരുന്നു എണ്ണക്കിണർ കുഴിക്കാനുപയോഗിച്ച ആയുധങ്ങൾ. ദിവസവും 25 ബാരൽ എണ്ണയാണ് ആദ്യത്തെ എണ്ണക്കിണറിൽനിന്നും ലഭിച്ചത്. ഇന്ന് പ്രതിദിനം 500 ബാരൽ എണ്ണവരെ കുഴിച്ചെടുക്കാൻ ശേഷിയുള്ള വമ്പൻ കിണറുകൾ അറബ് നാടുകളിൽ ഉണ്ട്. പെട്രോളിയത്തിനെയും അതിൽനിന്നും…
Read More » -
India
കൗതുകങ്ങൾ ഒളിപ്പിച്ചുവച്ച കൊല്ലിമല
മരണത്തിന്റെ മല എന്നൊരു വിളിപ്പേരു കൂടിയുണ്ട് കൊല്ലിമലയ്ക്ക് അതിസാഹസികരാണെങ്കിലും അൽപമൊന്നു മടിക്കും കൊല്ലിമലയിലേക്കു യാത്രപോകാൻ.എഴുപതോളം ഹെയർപിൻ വളവുകൾ നിറഞ്ഞ, ശ്രദ്ധ അൽപമൊന്നു പാളിപ്പോയാൽ മരണം കാത്തിരിക്കുന്ന ആ മലയിലേക്കുള്ള യാത്ര കഠിനമെങ്കിലും ഒരിക്കലും മറക്കാൻ കഴിയാത്തത്ര സുന്ദരമായ കാഴ്ചകൾ സമ്മാനിക്കും ആ പാതയും എത്തിച്ചേരുന്നയിടവും. തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലാണ് കൊല്ലിമല; തമിഴ്‌നാടിന്റെ ഹൃദയഭാഗത്ത്. നാമക്കലിലെ അടിവാരം അഥവാ കാരവല്ലി എന്ന സ്ഥലത്തുനിന്നാണ് കൊല്ലിമലയിലേക്കുള്ള യാത്ര തുടങ്ങുന്നത്.ഏറെ അപകടം പിടിച്ച വഴിയിൽ മുപ്പതു മീറ്റർ ഇടവേളയിൽ വളവുകളുള്ളതിനാൽ ഏറെ ശ്രദ്ധിച്ചുവേണം ഡ്രൈവ് ചെയ്യാൻ. എഴുപതു മുടിപ്പിന്നുകൾ പോലുള്ള വളവുകൾ പിന്നിട്ടാൽ മലമുകളിലെത്തും. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1300 അടി മുകളിൽ, പൂർവഘട്ട മലനിരകളിലാണ് കൊല്ലിമല. ചുരം താണ്ടി 69- ാം വളവിലെത്തുമ്പോൾ, പിന്നിട്ട വഴി മുഴുവൻ കാണാൻ സാധിക്കുന്ന ഒരു വ്യൂ പോയിന്റുണ്ട്. ആ കാഴ്ചയുടെ മനോഹാരിത കണ്ടുതന്നെ അറിയണം. ഓരോ മുടിപ്പിൻ വളവിലും ഓരോ കാഴ്ച ഒളിപ്പിച്ചു വെച്ചാണ് കൊല്ലിമല അതിഥികളെ സ്വീകരിക്കുന്നത്;…
Read More » -
NEWS
പോയ വർഷത്തെ ഇഷ്ട ഗാനങ്ങൾ
പിന്നിട്ട വർഷം ആസ്വാദകരെ ഏറെ ആകർഷിച്ച ചലച്ചിത്രങ്ങൾ ഏതൊക്കെ…? ഒരു തെരഞ്ഞെടുപ്പ് വാസ്തവത്തിൽ സങ്കീർണമായിരിക്കും. ചലച്ചിത്രഗാനശാഖയെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ജയൻ മൻട്രോ തനിക്ക് ഇഷ്ടപ്പെട്ട 16 പാട്ടുകളാണ് ഇവിടെ പങ്കു വയ്ക്കുന്നത് 2021ലെ ഇഷ്ടഗാനങ്ങളുടെ തെരഞ്ഞെടുപ്പ് അതികഠിനമായിരുന്നു. വളരെ പ്രയാസപ്പെട്ടു കഷ്ടിച്ച് 16 പാട്ടുകൾ എനിക്കിഷ്ടപ്പെട്ട ക്രമത്തിൽ ഇവിടെ പങ്ക് വയ്ക്കുന്നു. സംഗീത സംവിധായകരായി പ്രതിഭയുള്ളവർക്ക് അവസരം കുറയുന്നതിന്റെ മൂല്യശോഷണം നമ്മുടെ മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് സംഭവിക്കുന്നു. 2021 ലെ എന്റെ ഇഷ്ടഗാനങ്ങൾ: 1. അലരേ നീ എന്നിലെ രചന – ശബരീഷ് വർമ സംഗീതം – കൈലാസ് മേനോൻ ഗായകർ – അയ്റാൻ, നിത്യാ മാമൻ ചിത്രം – മെമ്പർ രമേശൻ ഒമ്പതാം വാർഡ് 2. കാർമേഘം മൂടുന്നു രചന – ബി കെ ഹരിനാരായണൻ സംഗീതം – രഞ്ജിൻ രാജ് ഗായിക – ചിത്ര ചിത്രം – കാവൽ 3. കാമിനി രചന – മനു…
Read More » -
India
കോട്ടയത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം
കോട്ടയം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഞായറാഴ്ചയും തിങ്കളാഴ്ചയും(ജനുവരി 2,3) കോട്ടയത്ത് വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി.ഞായറാഴ്ച അതിരമ്ബുഴ-മെഡിക്കല്‍ കോളജ്, കുട്ടോമ്ബുറം – യൂണിവേഴ്സിറ്റി റോഡുകളില്‍ രാവിലെ 9.15 മുതല്‍ 11.30 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിരമ്ബുഴ ഭാഗത്തു നിന്നു യൂണിവേഴ്സിറ്റി വരെ മാത്രമേ ഗതാഗതം അനുവദിക്കൂ.ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയാണ് ഈ വിവരം അറിയിച്ചത്. അതിരമ്ബുഴ ഭാഗത്തു നിന്നും മെഡിക്കല്‍ കോളജിലേക്കുള്ള വാഹനങ്ങള്‍ അതിരമ്ബുഴ ഫെറോന ചര്‍ച്ചിന് മുന്‍വശത്ത് കൂടി പാറോലിക്കല്‍ കവലയിലെത്തി എം.സി. റോഡ് വഴി തിരിഞ്ഞു പോകണം. അടിച്ചിറ ഭാഗത്തു നിന്നു യൂണിവേഴ്സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ അമ്മഞ്ചേരി ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം വഴി പോകണം. നീണ്ടൂര്‍, കല്ലറ, വൈക്കം ഭാഗത്തു നിന്നും മെഡിക്കല്‍ കോളജിലേക്കുള്ള വാഹനങ്ങള്‍ മാന്നാനം കവലയിലെത്താതെ സൂര്യാ കവല വാരിമുട്ടം വഴി പോകണം. സമാന നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച രാവിലെ 8.45 മുതല്‍ 11.30 വരെ ഉണ്ടായിരിക്കുമെന്നും ജില്ലാ പൊലീസ്…
Read More » -
India
കനത്ത മഴയും കാറ്റും; ഒമാനിൽ ആറു പേർ മരിച്ചു
മസ്ക്കറ്റ്: ശക്തമായ മഴയിലും കാറ്റിലും പെട്ട് ഒമാനിൽ ആറു പേര്‍ മരിച്ചു.രണ്ടു ദിവസമായി തുടരുന്ന മഴയിൽ വിവിധ ഗവര്‍ണറേറ്റുകളിലായാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്ബടിയോടെയായിരുന്നു മഴ.വരും ദിവസങ്ങളിലും ഇതേ സാഹചര്യം തുടരുമെന്നും ന്യൂനമര്‍ദത്തിന്റെ ആഘാതം കൂടുതലായിരിക്കുമെന്നും ജനുവരി അഞ്ച് വരെ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
Read More » -
India
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതൽ ഉത്തർപ്രദേശിൽ
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് 2021ല്‍ ആകെ 31,000 പരാതികള്‍ ലഭിച്ചതായി ദേശീയ വനിതാ കമ്മീഷന്‍.ഇതിൽ ഏറ്റവും കൂടുതൽ പരാതികൾ ഉത്തർപ്രദേശിൽ നിന്നാണെന്നും വനിതാ കമ്മീഷൻ അറിയിച്ചു. 2014ന് ശേഷം ആദ്യമായാണ് ഇത്രയധികം പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതെന്നും 2014ല്‍ 33,906 പരാതികളായിരുന്നു ലഭിച്ചിരുന്നതെന്നും വനിതാ കമ്മീഷൻ. 2021ല്‍ ലഭിച്ചിരിക്കുന്ന പരാതികളില്‍ പകുതിയും ഉത്തര്‍ പ്രദേശില്‍ നിന്ന് മാത്രമുള്ളതാണെന്നതും ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് യുപിയില്‍ നിന്ന് ഇത്രയധികം പരാതികള്‍ ഉയര്‍ന്നുവന്നതെന്നതില്‍ വ്യക്തതയില്ല. 15,828 പരാതിയും യുപിയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. യുപി കഴിഞ്ഞാല്‍ ദില്ലി ( 3,336 ), മഹാരാഷ്ട്ര ( 1,504 ), ഹരിയാന (1,460 ), ബീഹാര്‍ ( 1,456 ) എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യം വരുന്ന സംസ്ഥാനങ്ങള്‍. മാന്യമായി ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നത് സംബന്ധിച്ച പരാതികളാണ് ഏറ്റവുമധികം ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് സത്രീകള്‍ക്കെതിരായ വൈകാരികമായ പീഡനമായാണ് കണക്കാക്കപ്പെടുന്നത്. ഇതിന് ശേഷം ഗാര്‍ഹിക പീഡനം, സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമം എന്നീ വകുപ്പുകളാണ് കൂടുതലായും…
Read More » -
Kerala
സ്വീഡിഷ് പൗരന്‍ സ്റ്റീവും കേരളാ പോലീസും പിന്നെ അവരുടെയും നമ്മുടെയും സംസ്കാരവും
ബെവ്കോ ഔട്ട്ലറ്റില്‍ നിന്നും വാങ്ങിയ മൂന്നു കുപ്പി മദ്യത്തിന്‍റെ ബില്ല് വാങ്ങാന്‍ മറന്നത് സ്റ്റീവിന്‍റെ തെറ്റ്.ഒരുപക്ഷെ അവരുടെ നാട്ടിൽ ആ പതിവ് ഉണ്ടാകില്ല എന്നാല്‍ ആ കുപ്പികളില്‍ ബെവ്കോയുടെ സ്റ്റിക്കര്‍ പതിച്ചിരുന്നത് കാണാന്‍ ശ്രമിക്കാത്ത പോലീസിന് സ്റ്റീവ് കള്ളച്ചാരായമല്ല കുപ്പിയില്‍ കൊണ്ടുവന്നത് എന്ന് വിശ്വസിക്കാനുള്ള സാമാന്യ ബോധമെങ്കിലും ഉണ്ടാകണമായിരുന്നു.സ്വദേശീയ ബെവ്കോ കസ്റ്റമര്‍മാര്‍ക്ക് ഈ വകുപ്പില്‍ പെറ്റി നല്‍കുന്ന പതിവ് കോവളം പോലീസ് വിദേശിയോട് കാണിക്കാത്തനിനുള്ള നന്ദി തല്‍സമയം സംഭവം ഷൂട്ട് ചെയ്ത പ്രദേശവാസികളായ ചെറുപ്പക്കാരെ സ്റ്റീവ് അറിയിക്കണം. വഴിയില്‍ തടഞ്ഞു നിര്‍ത്തി താന്‍ പറഞ്ഞത് വിശ്വസിക്കാത്ത പോലീസിന്‍റെ അപരിഷ്കൃത മനോഭാവം സ്റ്റീവിനെ വേദനിപ്പിച്ചിരിക്കും.അത് അയാളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചിരിക്കണം.അയാളുടെ നാട്ടിലെ പോലീസ് ഇങ്ങനെയല്ല.സ്വാഭാവികമായും അയാളെന്നല്ല ആരായാലും ഇത്തരമൊരു അവസരത്തിൽ പ്രകോപിതനാവും.എന്നാല്‍ അയാൾ സൗമ്യനായി തന്റെ രീതിയില്‍ പ്രതിഷേധം അറിയിക്കുകയായിരുന്നു- കുപ്പികള്‍ ഒാരോന്നായി പൊട്ടിച്ച് റോഡിന്‍റെ വശത്ത് ഒഴിച്ചുകളഞ്ഞുകൊണ്ട്.എന്നിട്ടോ..? പ്ളാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയാതെ തന്‍റെ ബാഗില്‍ വച്ചു.അത് പൊതുസ്ഥലത്ത് വലിച്ചെറിയേണ്ടതല്ലെന്ന് സ്റ്റീവിനറിയാം.സ്റ്റീവിന്‍റെ സ്ഥാനത്ത് ഒരു…
Read More » -
Kerala
ജില്ലയുടെ സുവര്‍ണ്ണ ജൂബിലിയില്‍ ജില്ലാ പഞ്ചായത്തു വക 52 വീടുകള്‍
ഇടുക്കി ജില്ലയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് 52 കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ്. ഒരു ഗ്രാമ പഞ്ചായത്തില്‍ ഒരു വീടെന്ന നിലയില്‍ ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലായാണ് 52 വീടുകൾ നിർമ്മിച്ചു നല്‍കുന്നത്. ഓരോ ഗ്രാമപഞ്ചായത്തും ഏറ്റവും അര്‍ഹരായ ഗുണഭോക്താവിനെ കണ്ടെത്തി ജില്ലാ പഞ്ചായത്തിന് ലിസ്റ്റ് നല്കും. മറ്റ് ഭവന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെയാണ് ഇതില്‍ പരിഗണിക്കുന്നത്. ഓരോ വീടിനും നാല് ലക്ഷം രൂപ വീതമാണ് ജില്ലാ പഞ്ചായത്ത് ധനസഹായം നല്കുന്നത്. ജില്ലയുടെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി 2022 ജനുവരി 26 മുതല്‍ 2023 ജനുവരി 25 വരെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. 2023 ജനുവരി 25 ന് മുന്‍പായി വീടു നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറും വിധത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.1972…
Read More »