കേരള ഹൈക്കോടതി പൂര്‍ണ്ണമായും ഇ ഫയലിംഗിലേക്ക്. ഇനി മുതല്‍ ഹർജികളും അനുബന്ധ രേഖകളും എവിടെ നിന്നു വേണമെങ്കിലും ഓണ്‍ലൈനായി സമര്‍പ്പിക്കാം.ഇ ഫയലിംഗിനൊപ്പം പേപ്പര്‍ രഹിത കോടതി മുറികളും ഓഫീസുകളും പ്രവര്‍ത്തനസജ്ജമായി.
നിയമസംവിധാനത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. കോവിഡ് കാലത്ത് കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കേരളത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
ഇ കോടതി പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിര്‍വഹിച്ചു