ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതക്കെതിരെ പ്രതിഷേധ സമരങ്ങളുമായി കോണ്‍ഗ്രസ്. തികച്ചും അപ്രായോഗികവും ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതുമായ പദ്ധതിയാണ് ഇതെന്നും വരും ദിവസങ്ങളിൽ ഇതിനെതിരെ കൂടുതൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് എന്‍.ഡി. അപ്പച്ചൻ പറഞ്ഞു.
പരിസ്ഥിതി ദുര്‍ബല പ്രദേശത്തുകൂടി മലതുരന്ന് പാത നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ് പുഴ ബദല്‍പാത നിർമ്മിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.