തിരുവനന്തപുരം: രാഷ്ട്രപതിയെ അപമാനിച്ചവർക്കെതിരെ നടപടി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങളോട് ഇക്കാര്യം വിശദീകരിക്കണം.ദളിതനായതു കൊണ്ടാണോ രാഷ്ട്രപതിയെ അപമാനിച്ചതെന്നും അദ്ദേഹം ചോദിച്ചു.
വിഷയത്തിൽ മുഖ്യമന്ത്രിയൊന്നും പറയുന്നില്ല. മുഖ്യമന്ത്രിക്ക് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സംസാരിക്കുന്നത്. സതീശൻ ഗവർണറെ വിമർശിക്കുന്നു. സതീശനെയും മന്ത്രിസഭയിലെടുക്കണം. എകെജി സെന്ററിൽ നിന്നാണോ സതീശന് ചെലവിന് കിട്ടുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.