Month: January 2022
-
Movie
മമ്മൂട്ടിയും പാർവ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “പുഴു”വിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി
നവാഗതയായ രത്തീന സംവിധാനം ചെയ്ത് മമ്മൂട്ടിയും പാർവ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “പുഴു”വിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ നിർമ്മാണം സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജും, വിതരണം വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും നിർവ്വഹിച്ചിരിക്കുന്നു. മലയാളത്തിൽ തന്നെ ആദ്യമായാണ് മമ്മൂട്ടി ഒരു സ്ത്രീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതിന് മുന്നേ തമിഴ്, ഹിന്ദി ചിത്രങ്ങളിലാണ് സ്ത്രീകൾ സംവിധാനം ചെയ്ത ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പ്രത്യേകത നിറഞ്ഞ ടൈറ്റിൽ, താരനിബിഡംമായ കാസ്റ്റിംഗ് എന്നിവ കാരണം പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. ശ്രീ മമ്മൂട്ടി, പാർവ്വതി തിരുവോത്ത് എന്നിവർ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പുഴു. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പേരൻമ്പ്, കർണ്ണൻ, അച്ചം എൻമ്പതു മതമേയ്യടാ, പാവ കഥൈകൾ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ്. കഥ – ഹർഷദ്, തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് ഷർഫുവും , സുഹാസും, ഹർഷദും ചേർന്നാണ്. റെനിഷ് അബ്ദുൾഖാദർ,…
Read More » -
Kerala
ക്യാൻസറിനെ തടയാൻ ‘ഗാക് ‘ ഫ്രൂട്ട്; കണ്ണുകൾക്കും നല്ലത്
ഗാക് ഫ്രൂട്ടിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമുണ്ട് തക്കാളിയേക്കാൾ 70 മടങ്ങ് ലൈക്കോപീൻ ഉള്ള ഒരു പഴമാണ് (ചില പഴുത്ത പഴങ്ങളിലും പച്ചക്കറികളിലും ചുവന്ന പിഗ്മെന്റിന് കാരണമാകുന്ന കാൻസറിനെ പ്രതിരോധിക്കുന്ന ആന്റിഓക്‌സിഡന്റാണ് ലൈക്കോപീൻ) ഗാക്.കാരറ്റിന്റെയും മധുരക്കിഴങ്ങിന്റെയും ബീറ്റാ കരോട്ടിന്റെ 10 മടങ്ങ് അളവ് ഗാക്കിൽ ഉണ്ട്.ഇത് കണ്ണിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. വിയറ്റ്നാം, ചൈന എന്നിവിടങ്ങളിൽ ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ മരുന്ന് നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച് നേത്രരോഗങ്ങൾക്കുള്ള ചികിത്സയിൽ. വിറ്റാമിൻ ഇ, സി, മഗ്നീഷ്യം, മാംഗനീസ്, സിങ്ക്, സെലിനിയം, വിവിധ പോളിഫെനോളുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയവയും ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. തടങ്ങളിലാണ് ഇതിന്റെ വിത്തുകൾ നടേണ്ടത്. കുറഞ്ഞത് 8 മുതൽ 12 ആഴ്ച വരെ തൈകൾ മുളയ്ക്കാൻ സമയമെടുക്കും.തൈകൾ കിളിർത്തു വരുമ്പോൾ തന്നെ അവയ്ക്ക് പടർന്നു കയറുന്നതിന് വേണ്ടി വല, അല്ലെങ്കിൽ മറ്റെന്തെങ്കിലും സംവിധാനങ്ങൾ ഒരുക്കി കൊടുക്കണം.ഫലം കായ്ക്കാൻ മുളച്ച് ഏകദേശം എട്ട് മാസമെടുക്കും.വർഷത്തിലൊരിക്കൽ മാത്രമാണ്…
Read More » -
Kerala
നടിയെ ആക്രമിച്ച കേസില്‍ വി ഐ പിയെ തേടി പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയ ‘വിഐപി’ യെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിഐപിയുടെ ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണം ദിലീപിന്റെ സുഹൃത്തുക്കളായ രാഷ്ട്രീയ നേതാക്കളിലേക്കും നീങ്ങുകയാണെന്നാണ് സൂചന. ഇതിനായി രഹസ്യാന്വേഷണ വിഭാഗം ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്
Read More » -
India
വ്രതം നോറ്റ് അയ്യപ്പഭക്തർക്ക് അന്നമൊരുക്കി മുസ്ലീം യുവാവ്
ഹൈദരാബാദ് : ശബരിമല അയ്യപ്പൻ മലയാളികൾക്ക് മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തുമുള്ള നാനാമതസ്ഥർക്കും ഒരു വികാരമാണ്. ലക്ഷോപലക്ഷം ഭക്തജന ഹൃദയങ്ങളില്‍ ദൃഢമായ വിശ്വാസവും അചഞ്ചലമായ ഭക്തിയും അതാണ് ശബരിമല അയ്യപ്പൻ.ആ വിശ്വാസം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ് മുഹമ്മദ് നിസാമുദ്ദീൻ എന്ന ഈ യുവാവിന്റെ പ്രവൃത്തി. തെലങ്കാനയിലെ ദണ്ഡേപള്ളി മണ്ഡലത്തിലെ തള്ളപ്പേട്ട് ഗ്രാമസ്വദേശിയാണ് മുഹമ്മദ് നിസാമുദ്ദീൻ.പ്രാദേശിക വാർത്താ ചാനലിൽ പ്രവർത്തിക്കുന്ന മുഹമ്മദ് നിസാമുദ്ദീൻ വ്രതം നോറ്റാണ് ഗ്രാമത്തിലെ 20 ശബരിമല തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പുന്നത്. സാമുദായിക സൗഹാർദം പ്രകടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.ഇത്തരം ആചാരങ്ങളിൽ ഏർപ്പെടുന്നതിലൂടെ മനുഷ്യത്വം എല്ലാ മതങ്ങൾക്കും മുകളിലാണെന്ന് കാണിക്കാൻ കഴിയും.ഈ ഭക്തർക്ക് ആഹാരം നൽകുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം – മുഹമ്മദ് നിസാമുദ്ദീൻ പറഞ്ഞു.
Read More » -
Kerala
പ്രത്യാഘാതം അനുഭവിക്കും: സര്‍ക്കാരിനെതിരെ എന്‍.എസ്.എസ്
എന്‍.എസ്.എസിനോട് സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നുവെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഇത്തരത്തില്‍ പെരുമാറുന്നവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിച്ചിട്ടുണ്ടെന്നും ഇനിയും അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.മന്നം ജയന്തി പൂര്‍ണ അവധിയാക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കാത്തതാണ് ജി.സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്.
Read More » -
India
ഇ-ശ്രാം കാർഡ്: 2 ലക്ഷം രൂപയുടെ വരെ ഇൻഷുറൻസ് പരിരക്ഷ
അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി കേന്ദ്ര സർക്കാർ 2021 ഓഗസ്റ്റ് 26-ന് ആരംഭിച്ചതാണ് ഇ-ശ്രമം പോർട്ടൽ. ഈ പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യൻ തൊഴിലാളികൾക്ക് അവരുടെ കഴിവുകളെ അടിസ്ഥാനമാക്കി ജോലി കണ്ടെത്താൻ സഹായിക്കുകയും ഒപ്പം അപകടങ്ങൾ വല്ലതും സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. താൽപ്പര്യമുള്ള തൊഴിലാളികൾക്ക് ഇ ശ്രമിന്റെ ഔദ്യോഗിക വെബ്സൈറ്റായ eshram.gov.in-ൽ ലഭ്യമായ ഇ-ശ്രമം കാർഡ് രജിസ്ട്രേഷൻ ഫോം 2022 പൂരിപ്പിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. തൊഴിൽ മന്ത്രാലയത്തിനാണ് ഇ-ശ്രം കാർഡ് പദ്ധതിയുടെ ചുമതല. ഇൻഷ്വർ ചെയ്ത വ്യക്തി മരിച്ചാൽ നോമിനിക്ക് 2 ലക്ഷം രൂപ വരെ ലഭിക്കും.അപകടത്തിൽ ആർക്കെങ്കിലും അവന്റെ/അവളുടെ രണ്ടു കൈകളും കാലുകളും കണ്ണുകളും നഷ്ടപ്പെട്ടാൽ, അയാൾക്ക്/അവൾക്ക് 2 ലക്ഷം രൂപ ആനുകൂല്യം ലഭിക്കും.ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയോ ഒരു കാലിനോ കൈയ്‌ക്കോ വൈകല്യമോ ആണെങ്കിൽ, അയാൾക്ക്/അവൾക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യവും ലഭിക്കും. http://eshram.gov.in എന്ന ഇ-ശ്രമം പോർട്ടൽ വഴി സ്വയം രജിസ്ട്രേഷൻ…
Read More » -
India
അബുദാബി ബിഗ് ടിക്കറ്റ്: പുതുവര്‍ഷത്തെ ആദ്യ കോടീശ്വരൻ ഇന്ത്യാക്കാരൻ
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിൽ പുതുവര്‍ഷത്തെ ആദ്യ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി.റിയാദിൽ ജോലി ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി വഖര്‍ ജാഫ്രിയാണ് അബുദാബി ബിഗ് ടിക്കറ്റിലൂടെ പുതുവര്‍ഷ സമ്മാനം സ്വന്തമാക്കിയത്. പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിര്‍ഹം) നേടിയാണ് ഇന്ത്യന്‍ പ്രവാസി അബുദാബി ബിഗ് ടിക്കറ്റിന്റെ 2022ലെ ആദ്യത്തെ കോടീശ്വരനായത്. കഴിഞ്ഞവര്‍ഷം ഒട്ടേറെ പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച ബിഗ് ടിക്കറ്റ് പുതുവര്‍ഷത്തില്‍ എന്റേതായി മാറിയിരിക്കുന്നുവെന്നും ഏറെ സന്തോഷണുണ്ടെന്നും ബിഗ് ടിക്കറ്റ് ഹോസ്റ്റ് ബൗച്രയില്‍ നിന്ന് കോള്‍ സ്വീകരിച്ച ശേഷം ജാഫ്രി പറഞ്ഞു. ഡിസംബര്‍ 24-നാണ് ജാഫ്രി ഓൺലൈൻ വഴി രണ്ട് ടിക്കറ്റുകള്‍ വാങ്ങിയത് അതിലൊന്നിനാണ് ഇപ്പോൾ സമ്മാനം ലഭിച്ചിരിക്കുന്നത്.
Read More » -
Kerala
ഗവർണർ വിവാദം: ചെന്നിത്തലയെ തള്ളി സതീശൻ
താനും KPCC പ്രസിഡന്റും പറയുന്നതാണ് പാർട്ടിയുടെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് VD സതീശൻ . ചെന്നിത്തല സിനിയർ നേതാവാണ്. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. താനും KPCC പ്രസിഡന്റും പറയുന്നത് പാർട്ടിയുടെ ഏകീകൃത അഭിപ്രായമാണ്. ഇതാണ് പാർട്ടി നിലപാടെന്നും സതീശൻ വ്യക്തമാക്കി. സതീശനെതിരെ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ ചെന്നിത്തല അനുകൂലികൾ കഴിഞ്ഞ ദിവസം കമന്റുകൾ ഇട്ടിരുന്നു.
Read More » -
India
ഐഎസ്‌എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – എഫ്സി ഗോവ പോരാട്ടം
ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് – എഫ്സി ഗോവ പോരാട്ടം ഇന്ന് രാത്രി ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിയിൽ നടക്കും. ഗോവയ്‌ക്കെചിരെ മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ജയിക്കാനായാല്‍ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം എന്നതാണ് അതിന് കാരണം. നിലവിലെ ഫോമില്‍ മുന്‍തൂക്കം ബ്ലാസ്റ്റേഴ്സിന് തന്നെയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടിലും ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയായി.ടീമൊന്നടങ്കം ആക്രമിക്കുകയും ഒരുമിച്ച് പ്രതിരോധിക്കുകയും ചെയ്യുന്നത് ആരാധകരെയും ആവേശത്തിലാക്കിയിട്ടുണ്ട്.
Read More » -
India
പൊലീസുകാരെ കൈയേറ്റം ചെയ്തു; കോയമ്പത്തൂരിൽ ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
കോയമ്പത്തൂരിലെ സ്വകാര്യ സ്കൂളിൽ നടന്ന ആർ.എസ്.എസ് പരിശീലന ക്യാമ്പ് തടയാനെത്തിയ പൊലീസുകാർക്കുനേരെ കൈയേറ്റം.സംഭവത്തിൽ അഞ്ചുപേർക്കതിരെ പോലീസ് കേസ് എടുത്തു. വിളാങ്കുറിച്ചിയിൽ സ്വകാര്യ സ്കൂളിൽ ആർ.എസ്.എസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ച് തന്തൈ പെരിയാർ ദ്രാവിഡ കഴകം, നാം തമിഴർ കക്ഷി തുടങ്ങിയ സംഘടനകളിലെ പ്രവർത്തകർ പരാതി നൽകിയിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ പോലീസിന് നേരെ സ്കൂളിലുണ്ടായിരുന്ന ആർ.എസ്.എസ് പ്രവർത്തകർ തിരിയുകയായിരുന്നു. ആർ.എസ്.എസ് ജില്ല സെക്രട്ടറി മുരുകൻ, പ്രവർത്തകരായ കാളിദാസ്, ഗോവിന്ദൻ, അരുൺ, കറുപ്പുസാമി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
Read More »