KeralaNEWS

ശ്രീ ചിത്ര സ്റ്റാഫ് യൂണിയൻ്റെ രോഗി സേവന കേന്ദ്രം പുതുവർഷത്തിൽ രോഗികൾക്ക് വസ്ത്രവിതരണം നടത്തി

 

പുതുവർഷത്തിൽ ശ്രീ ചിത്ര സ്റ്റാഫ് യൂണിയൻ്റെ സേവന പ്രവർത്തനം.
ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യുട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻറ് ടെക്നോളജി സ്റ്റാഫ് യൂണിയൻ്റെ രോഗീ സേവന കേന്ദ്രം മെഡിക്കൽ കോളേജ് ക്യാമ്പസിലെ രോഗികൾക്കും കുട്ടിരിപ്പ് കാർക്കും നൽകി വരുന്ന ഉച്ചഭക്ഷണ പദ്ധതി പുതുവർഷത്തിലും തുടരുന്നു.

നവവൽസര ദിനത്തിൽ ശ്രീ ചിത്രയ്ക്ക് മുമ്പിൽ പൊതിച്ചോറ് വിതരണത്തോടൊപ്പം നിർധന രോഗികൾക്ക് വസ്ത്രവിതരണവും നടത്തി. ജനറൽ സെക്രട്ടറി കെ.വി മനോജ് കുമാർ, റിസർച്ച് വിംഗ് ചെയർമാൻ സി പി ബിനു എന്നിവർ വസ്ത്ര വിതരണം നടത്തി.എം റ്റി അരുൺ, എസ് ജ്യോതി ലക്ഷ്മി, കുമാരി കല, വിനോദ് ഡി, ബി ശ്രീകുമാർ ,അശ്വതി എം.സി എന്നിവർ പങ്കെടുത്തു.

Back to top button
error: